കുഞ്ഞുണ്ടായപ്പോൾ ശരതിന്റെ വീട്ടിൽ പോയിരുന്നു! വല്ലാത്തൊരു ഇമോഷണൽ മൊമന്റായിരുന്നു അതെന്ന് സോണിയ!

Divya John
 കുഞ്ഞുണ്ടായപ്പോൾ ശരതിന്റെ വീട്ടിൽ പോയിരുന്നു! വല്ലാത്തൊരു ഇമോഷണൽ മൊമന്റായിരുന്നു അതെന്ന് സോണിയ! ഫൈവ് ഫിംഗേഴ്‌സ് എന്ന ടീമിനെ പ്രേക്ഷകർ അത്ര പെട്ടെന്ന് മറക്കില്ല. ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെയായി പ്രേക്ഷക മനസിൽ ചേക്കേറിയവരാണ് ഫൈവ് ഫിംഗേഴ്‌സ്. പരമ്പര അവസാനിച്ചെങ്കിലും താരങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി തുടരുകയായിരുന്നു. ഇവരുടെ വിശേഷങ്ങളെല്ലാം ആരാധകരും ആഘോഷമാക്കി മാറ്റാറുണ്ട്. രഞ്ജിത്ത് രാജ്, ശരത്, അംബരീഷ്, സോണിയ, ശ്രീക്കുട്ടി, ശാലിൻ സോയ ഇവരായിരുന്നു ഫൈവ് ഫിംഗേഴ്‌സിനെ അവതരിപ്പിച്ചത്. പരമ്പര അവസാനിച്ച് 10 വർഷമായപ്പോൾ ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം പറഞ്ഞ് താരങ്ങളെത്തിയിരുന്നു. ഫൈവ് ഫിംഗേഴ്‌സിൽ പ്രധാനികളിലൊരാളായ ശരതിൻരെ അപ്രതീക്ഷിത വിയോഗം എല്ലാവരേയും വേദനിപ്പിച്ചിരുന്നു.





  ഇപ്പോഴും ഞങ്ങൾക്ക് അവനെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്ന് സോണിയയും ശ്രീക്കുട്ടിയും പറയുന്നു. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇരുവരും വിശേഷങ്ങൾ പങ്കുവെച്ചത്.നാളുകളായുള്ള ഇടവേള അവസാനിപ്പിച്ച് സോണിയയും ശ്രീക്കുട്ടിയും അഭിനയത്തിൽ സജീവമായിരിക്കുകയാണ് ഇരുവരും. തിരിച്ചുവരവിൽ ഒന്നിച്ച് അഭിനയിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. ഏഷ്യാനെറ്റിലെ തന്നെ പരമ്പരയായ സസ്‌നേഹത്തിൽ അഭിനയിച്ച് വരികയാണ്. സ്വന്തം കുടുംബത്തിലേക്ക് തിരികെ വന്ന ഫീലാണ് ഇപ്പോഴത്തേത്. നല്ലൊരു പ്രൊജക്റ്റ് വന്നാൽ അഭിനയിക്കാം എന്ന തീരുമാനത്തിലായിരുന്നു. അതിനിടയിലാണ് ഈ അവസരം ലഭിച്ചത്.അന്നൊന്നും ഓട്ടോഗ്രാഫിന് ഇത്രയധികം റീച്ചുണ്ടെന്നറിയില്ലായിരുന്നു.






  ഇന്നിപ്പോൾ ഫാൻസ് പേജൊക്കെയുണ്ട്. ഞങ്ങളുടെ ഫോട്ടോയൊക്കെ വെച്ചുള്ള ട്രോളുകളൊക്കെ കാണാറുണ്ട്. ഞങ്ങളെ ഇപ്പോഴും തിരിച്ചറിയുന്നത് ഓട്ടോഗ്രാഫിനെക്കുറിച്ച് പറഞ്ഞാണ്. ഞങ്ങൾ പരമ്പരയിൽ മാത്രമല്ല ജീവിതത്തിലും സുഹൃത്തക്കളാണ്. കല്യാണത്തിന് ശേഷം ഇടയ്‌ക്കൊരു ബ്രേക്ക് വന്നെങ്കിലും ആ സൗഹൃദം നിലനിർത്തിയിരുന്നു. ഓട്ടോഗ്രാഫിന്റെ ക്യാമറാമാനെയാണ് ശ്രീക്കുട്ടി വിവാഹം ചെയ്തത്.സ്‌കൂളിൽ പഠിച്ചിരുന്ന സമയത്താണ് ഓട്ടോഗ്രാഫിൽ അഭിനയിച്ചത്. ഇപ്പോഴും ഞങ്ങളെ കാണുമ്പോൾ ഓട്ടോഗ്രാഫിൽ അഭിനയിച്ച കുട്ടിയല്ലേ എന്ന് ചോദിക്കാറുണ്ട്. അംബരീഷ് ഇപ്പോൾ പുറത്താണ്, അവൻരെ ഭാര്യ ഡോക്ടറാണ്, അവർ യുകെയിൽ സെറ്റിലാണ്. സസ്‌നേഹത്തിൽ വില്ലത്തി വേഷം ചെയ്തപ്പോൾ സുഹൃത്തിന്റെ അച്ഛൻ പറഞ്ഞ കമന്റിനെക്കുറിച്ച് ശ്രീക്കുട്ടി പറഞ്ഞിരുന്നു. ആ കുട്ടിയോട് കൂടണ്ട, അവൾ ശരിയല്ലെന്നായിരുന്നു അച്ഛൻ പറഞ്ഞത്. 





അതെന്റെ അഭിനയം കണ്ടിട്ടായിരുന്നു.ഓട്ടോഗ്രാഫ് ടീമിൽ ഞങ്ങളിപ്പോഴും മിസ് ചെയ്യുന്നത് ശരതിനെയാണ്. അവനിപ്പോഴും ഞങ്ങൾക്കൊപ്പമുണ്ടെന്നാണ് വിശ്വസിക്കുന്നത്. അവന്റെ സഹോദരന്റെ വിവാഹമായിരുന്നു ഈയ്യിടെ. അന്ന് ഞങ്ങളെല്ലാം അവിടെ ഒത്തുകൂടിയിരുന്നു. എന്റെ സ്വന്തം അനിയനെപ്പോലെയാണ് ശരത്. എന്റെ കല്യാണം കഴിഞ്ഞ സമയത്ത് ചേച്ചി എന്നാണ് ഞാൻ അമ്മാവനാകുന്നത് എന്ന് അവൻ ചോദിക്കാറുണ്ടായിരുന്നു. ഇനി നീ ചോദിക്കണ്ട, അങ്ങനെയാവുമ്പോൾ ഞാൻ പറയാമെന്ന് മറുപടി കൊടുത്തിരുന്നു.അവൻ മരിച്ചതിന് ശേഷമാണ് എനിക്ക് കുഞ്ഞുണ്ടാവുന്നത്. മോൻ ജനിച്ച ശേഷം ഞാൻ ശരതിന്റെ വീട്ടിലേക്ക് പോയിരുന്നു. അവന്റെ മുറിയിലൊക്കെ കുഞ്ഞിനെ കൊണ്ടുപോയിരുന്നു. അതെനിക്ക് വല്ലാത്തൊരു ഇമോഷണൽ മൊമന്റായിരുന്നു എന്നായിരുന്നു സോണിയ പറഞ്ഞത്. ശരത് ഇപ്പോഴും എവിടെയോ ഉണ്ടെന്നാണ് ഞങ്ങളെല്ലാവരും വിശ്വസിക്കുന്നതെന്ന് ശ്രീക്കുട്ടിയും പറഞ്ഞിരുന്നു.

Find Out More:

Related Articles: