ഇരട്ട കുട്ടികളുടെ അമ്മയായ നയൻതാരയുടെ അടുത്ത പ്ലാൻ എന്ത്; അഭിനയം തുടരുമോ?

Divya John
 ഇരട്ട കുട്ടികളുടെ അമ്മയായ നയൻതാരയുടെ അടുത്ത പ്ലാൻ എന്ത്; അഭിനയം തുടരുമോ? വിവാഹം കഴിഞ്ഞ്, കുട്ടികളൊക്കെയായി നയൻതാര ഇന്റസ്ട്രിയിൽ നിന്ന് മാറി നിൽക്കും എന്നാണ് പലരും കരുതിയത്. എന്നാൽ പഴയതിലും ശക്തമായി തിരിച്ചെത്തുകയാണ് നയൻ. നിർമാണ രംഗത്തും അഭിനയ രംഗത്തും കൂടുതൽ സജീവമായി. ബഹുഭാഷാ ചിത്രങ്ങൾ ചെയ്യുന്നു. കണക്ട് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് നയൻ. ലേഡി സൂപ്പർസ്റ്റാർ നയൻതാര ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്ന് കഴിഞ്ഞു. പ്രൗഢഗംഭീരമായ വിവാഹത്തിന് ശേഷം സറോഗസിയിലൂടെ ഇരട്ടകുഞ്ഞുങ്ങളുടെ അമ്മയായ വാർത്തയും വൈറലായിരുന്നു.പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ വിവാഹ ശേഷം അഭിനയിക്കുന്നതിനെ കുറിച്ച് ചോദിക്കുകയുണ്ടായി.


     ആ ചോദ്യം തന്നെ തെറ്റാണെന്നാണ് നയൻതാര പറയുന്നത്. എന്തിനാണ് സ്ത്രീകൾക്ക് അങ്ങിനെ ഒരു നിയന്ത്രണം. അത് വളരെ തെറ്റാണ്. എന്തുകൊണ്ടാണ് വിവാഹ ശേഷം സ്ത്രീകൾ ജോലി ചെയ്യാൻ പാടില്ല എന്ന ഒരു ടോപിക് തന്നെ ഉണ്ടാവുന്നത്.വിവാഹം ഒരു ഇന്റർവൽ പോയിന്റ് അല്ല. ജീവിതം പൂർണമാക്കുകയും നിങ്ങളെ സ്റ്റിൽഡ് ആക്കുകയും ചെയ്യുകയാണ്. അത് അനുഭവിക്കാൻ കഴിഞ്ഞാൽ നിങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ നേടാൻ കഴിയും. അങ്ങനെ നേടിയ ഒരുപാട് സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്. വിവാഹ ശേഷം എനിക്ക് യാതൊരു മാറ്റവും ഇല്ല. വീട്ടിലാണെങ്കിലും ജോലി സ്ഥലത്ത് ആണെങ്കിലും എനിക്ക് ഒന്നും മാറിയിട്ടില്ല. വിക്കി എനിക്കൊരു സപ്പോർട്ട് സിസ്റ്റമാണ്. അദ്ദേഹം കൂടെ ഉള്ളപ്പോൾ എനിക്ക് എല്ലാം പൂർണമാണ് എന്ന് തോന്നും.



 അപ്പോൾ എന്നെ കുറിച്ച് ആര് എന്ത് പറഞ്ഞാലും, എന്തൊക്കെ നഷ്ട്‌പ്പെട്ടാലും അതൊന്നും എന്നെ വലിയ രീതിയിൽ ബാധിയ്ക്കില്ല. ഒന്നുകൂടെ വ്യക്തമായി പറഞ്ഞാൽ സിനിമകളിൽ കുറച്ചുകൂടെ അധികം ഇൻവോൾവ് ആകാനായി സാധിച്ചു. എനിക്ക് ഇനിയും കൂടുതൽ കാര്യങ്ങൾ നേടാനായി സാധിയ്ക്കും. സിനിമയെ കുറിച്ച് എനിക്ക് കൂടുതൽ മനസ്സിലാക്കാൻ സാധിയ്ക്കും. അവിടെ ഒരു നിയമങ്ങളും ഇല്ല. വിവാഹം വളരെ മനോഹരമാണ്. എന്തുകൊണ്ട് അത് സെലിബ്രേറ്റ് ചെയ്തു കൂട എന്നാണ് നയൻതാര ചോദിയ്ക്കുന്നത്‌. വിവാഹം ജീവിതത്തിന്റെ പുതിയ ഘട്ടത്തിന്റെ മനോഹരമായ തുടക്കമാണ്. എന്റെ സപ്പോർട്ടിങ് സിസ്റ്റം കൂടെയുള്ളപ്പോഴാണ് എന്റെ ജീവിതം കൂടുതൽ മികച്ചതാകുന്നത്.

Find Out More:

Related Articles: