'വരിസ്' നിർമാതാവിന്റെ പരാമർശത്തിൽ കൊമ്പുകോർത്ത് സോഷ്യൽ മീഡിയ! ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് ഇളയ ദളപതി വിജയിയുടെ വരിസും തല അജിത്തിന്റെ തുനിവും. രണ്ട് ചിത്രങ്ങളും ബോക്സോഫീസ് ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. തമിഴ് സിനിമ പ്രേക്ഷകർക്കിടയിൽ ഏറ്റവും കൂടുതൽ ഫാൻ ഫൈറ്റ് നടക്കുന്നതും വിജയ് - അജിത് ആരാധകർ തമ്മിലാണ്. അതുകൊണ്ടു തന്നെ പ്രിയതാരങ്ങളുടെ ചിത്രങ്ങൾ തീയേറ്ററിൽ ഒന്നിച്ചെത്തുന്നത് ഏറെ ആവേശത്തോടെയാണ് ആരാധകരേറ്റെടുക്കുന്നതും. ഇപ്പോഴിതാ തമിഴകത്ത് സിനിമ ആരാധകർക്കിടയിൽ മറ്റൊരു വിവാദം കത്തുകയാണ്. ദിൽ രാജുവിന്റെ പരാമർശം സോഷ്യൽ മീഡിയയിൽ ആരാധകർ തമ്മിലുള്ള വാക്ക്പോരിന് കാരണമായിരിക്കുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ദിൽരാജുവിന്റെ വിവാദ പരാമർശം.
തമിഴ്‌നാട്ടിൽ എന്റെ സിനിമയ്‌ക്കൊപ്പം അജിത് സാറിന്റെ സിനിമയും പുറത്തുവരുന്നുണ്ട്. തമിഴ്നാട്ടിൽ ഒന്നാം നമ്പർ താരം വിജയ് സാറാണ്. അത് എല്ലാവർക്കും അറിയാം. ഇവിടെ മൊത്തം 800-ഓളം സ്‌ക്രീനുകൾ ഉണ്ട്, എനിക്ക് 400-ലധികം സ്‌ക്രീനുകളെങ്കിലും തരണമെന്ന് ഞാൻ അവരോട് അപേക്ഷിക്കുന്നു. കുറഞ്ഞത് 50 സ്‌ക്രീനുകളെങ്കിലും തരണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. വിജയിയുടെ പുതിയ ചിത്രം വരിസിന്റെ നിർമാതാവ് ദിൽ രാജുവാണ് ഇത്തവണ ഫാൻ ഫൈറ്റിന് ഇരയായിരിക്കുന്നത്. തമിഴിൽ അജിത്തിനേക്കാൾ വലിയ താരമാണ് വിജയ് എന്നുപറഞ്ഞ ദിൽരാജുവിന്റെ പരാമർശമാണ് പ്രശ്നങ്ങൾക്ക് കാരണമായത്. അടുത്ത വർഷം പൊങ്കൽ റിലീസായാണ് വരിസും തുനിവും തീയേറ്ററുകളിലെത്തുന്നത്. ബോണി കപൂറാണ് തുനിവ് നിർമ്മിക്കുന്നത്.
നേർകൊണ്ട പാർവൈ, വലിമൈ എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത്തും എച്ച് വിനോദും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് തുനിവ്. 2014 ലായിരുന്നു ഇതിനു മുൻപ് വിജയ് - അജിത് ചിത്രങ്ങൾ ഒന്നിച്ച് റിലീസിനെത്തിയത്. ജില്ല, വീരം എന്നീ ചിത്രങ്ങളായിരുന്നു അന്ന് ഒന്നിച്ച് തീയേറ്ററുകളിലെത്തിയത്.ഇത് ബിസിനസ്സാണ്. വലിയ സിനിമയാണെങ്കിൽ പോലും സ്‌ക്രീനുകൾക്കായി യാചിക്കേണ്ടി വരും. ഇത് ഒരു കുത്തകയല്ല, അല്ലേ? എന്നാണ് അഭിമുഖത്തിൽ ദിൽരാജു പറഞ്ഞത്.
നമ്മുക്ക് കാണാം, അജിത്തിനേക്കാൾ വലുതാണ് വിജയ്. ഒരു നിർമ്മാതാവ് എന്ന നിലയിൽ വിജയ് ചിത്രത്തിനായി ഞാൻ കൂടുതൽ സ്‌ക്രീനുകൾ ആവശ്യപ്പെടുകയാണ്. മറ്റൊരു സംസ്ഥാനത്തും ഇങ്ങനെ ചോദിക്കുന്നതൊരു തെറ്റായി കാണില്ല, പക്ഷേ ഇവിടെ മാത്രമാണ് ഞാൻ ഒറ്റപ്പെടുന്നതെന്നും ദിൽരാജു കൂട്ടിച്ചേർത്തു. എന്നാൽ ദിൽരാജുവിന്റെ ഈ വാക്കുകൾ അജിത് ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് അജിത് - വിജയ് ചിത്രം ഒരുമിച്ച് തീയേറ്ററുകളിലെത്തുന്നത്.