ഐ.എഫ്.എഫ്.കെ. സമാപന വേദിയിൽ രഞ്ജിത്തിന് കൂവൽ! സമാപന വേദിയിൽ സ്വാഗത പ്രസംഗത്തിന് എത്തിയ രഞ്ജിത്തിനെതിരെ കൂവിയാണ് ആളുകൾ പ്രതിഷേധിച്ചത്. എന്നാൽ തനിക്കിത് പുതിയ കാര്യമല്ലെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. താൻ സംസാരിക്കാൻ എത്തുമ്പോൾ കൂവാൻ തയ്യാറായി ഒരു സംഘം നിൽപ്പുണ്ടെന്ന വിവരം ത കേരളത്തിന്റെ 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനത്തിൽ ചെയർമാനെതിരെ കാണികൾ.'തിരുവനന്തപുരത്തെ പഴയകാല മാധ്യമപ്രവർത്തകനായ ഒരു സുഹൃത്ത് വൈകുന്നേരം എന്നെ വിളിച്ച് പറഞ്ഞു, ചേട്ടൻ എഴുനേറ്റ് സംസാരിക്കാൻ വരുമ്പോൾ കൂവാൻ ഒരുസംഘം തീരുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഇത്കേട്ടപ്പോഴുള്ള എന്റെ മറുപടി, നല്ലകാര്യം കൂവി തെളിയുകതന്നെവേണം എന്നായിരുന്നു.
ചടങ്ങിന് വന്നത് എന്റെ ഭാര്യയോടൊപ്പമാണ്. ഭർത്താവിനെ കൂവുന്ന വേദിയിലേയ്ക്ക് അത് സാക്ഷിയാവാൻ വരുന്ന ഭാര്യേ സ്വാഗതം, നമുക്ക് ഒരുമിച്ച് അത് ആസ്വദിക്കാം എന്നാണ് പറഞ്ഞത്. കാരണം കൂവലൊന്നും പുത്തരിയല്ല. 1976-ൽ എസ്.എഫ്.ഐയിൽ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് അതൊന്നും ഒരു വിഷയവുമല്ല, അതിനാരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട.' എന്ന് മറുപടി പറഞ്ഞാണ് സ്വാഗത പ്രസംഗം രഞ്ജിത്ത് അവസാനിപ്പിച്ചത്. സ്വാഗത പ്രസംഗത്തിനായി എത്തിയപ്പോൾ കാണികളിൽ നിന്ന് കൂവൽ കേട്ടതോടെ 'അതൊരു സ്വാഗത വചനമാണോ കൂവലാണോ എന്നെനിക്ക് മനസ്സിലായില്ല' എന്നുപറഞ്ഞാണ് രഞ്ജിത്ത് സംസാരിക്കാൻ ആരംഭിച്ചത്.
തീയേറ്ററുകളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കുന്നില്ലെന്ന് കണിച്ചും ഓർലൈൻ ബുക്കിംഗിനെതിരായും നേരത്തെ തന്നെ പ്രതിഷേധം ഉയർന്നിരുന്നു. ഇത്തരത്തിൽ പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് രഞ്ജിത്തിനെതിരെ പ്രതിഷേധക്കാർ രംഗത്തെത്തിയത്. എന്നാൽ പ്രതിഷേധക്കാർക്കെതിരെ അക്കാദമി പരാതി നൽകിയിട്ടില്ലെന്നാണ് വിഷയത്തിൽ രഞ്ജിത്ത് വ്യക്തമാക്കിയിരുന്നത്.മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പല്ലിശേരി ഒരുക്കിയ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ പ്രദർശന സമം മുതൽ സംഘാടകർക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
താൻ സംസാരിക്കാൻ എത്തുമ്പോൾ കൂവാൻ തയ്യാറായി ഒരു സംഘം നിൽപ്പുണ്ടെന്ന വിവരം ത കേരളത്തിന്റെ 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനത്തിൽ ചെയർമാനെതിരെ കാണികൾ.'തിരുവനന്തപുരത്തെ പഴയകാല മാധ്യമപ്രവർത്തകനായ ഒരു സുഹൃത്ത് വൈകുന്നേരം എന്നെ വിളിച്ച് പറഞ്ഞു, ചേട്ടൻ എഴുനേറ്റ് സംസാരിക്കാൻ വരുമ്പോൾ കൂവാൻ ഒരുസംഘം തീരുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഇത്കേട്ടപ്പോഴുള്ള എന്റെ മറുപടി, നല്ലകാര്യം കൂവി തെളിയുകതന്നെവേണം എന്നായിരുന്നു. ചടങ്ങിന് വന്നത് എന്റെ ഭാര്യയോടൊപ്പമാണ്. ഭർത്താവിനെ കൂവുന്ന വേദിയിലേയ്ക്ക് അത് സാക്ഷിയാവാൻ വരുന്ന ഭാര്യേ സ്വാഗതം, നമുക്ക് ഒരുമിച്ച് അത് ആസ്വദിക്കാം എന്നാണ് പറഞ്ഞത്.