IFFK 2022 - ൽ ജനപ്രിയ ചിത്രം 'നൻപകൽ നേരത്ത് മയക്കം, മികച്ച മലയാള സിനിമ 'അറിയിപ്പും!

Divya John
 IFFK 2022 - ൽ ജനപ്രിയ ചിത്രം 'നൻപകൽ നേരത്ത് മയക്കം, മികച്ച മലയാള സിനിമ 'അറിയിപ്പും! മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'അറിയിപ്പ്' മികച്ച മലയാളം സിനിമക്കുള്ള നെറ്റ്പാക്ക് പുരസ്കാരവും ലിജോ ജോസ് പെല്ലിശേരിയുടെ 'നൻപകൽ നേരത്ത് മയക്കം' ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി. 27- ാമത് അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരത്തിനു തിരശീല വീഴുമ്പോൾ അഭിമാന നേട്ടവുമായി മലയാളത്തിൻ്റെ പുത്തൻ കാഴ്ചാനുഭവങ്ങൾ.അലജാൻഡ്രോ ലോയ്സ ഗ്രിസിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 20 ലക്ഷം രൂപയാണ് സമ്മാനത്തുക. മികച്ച നവാഗത സംവിധായകനുള്ള രചത ചകോരം പാലസ്തീൻ സിനിമ ആലം ഒരുക്കിയ സംവിധായകൻ 'ഫിറോസ് ഘോറി'യും കരസ്ഥമാക്കി. സൗഹൃദത്തിൻ്ററെ കഥയിൽ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയാണ് അലം. എഫ്എഫ്എസ്കെ സിദ്ധാർഥ് ചൗഹാനും ഫിപ്രസി മലയാള ചലച്ചിത്രം ഇന്ദു വി.എസ്. ഒരുക്കിയ 19(1എ) യും ഫിപ്രസി രാജ്യാന്തര ചലച്ചിത്രം റോമി മേത്തിയും സ്വന്തമാക്കി.



  പ്രത്യേക ജൂറി പരാമർശം 'എ പ്ലെയ്സ് ഓഫ് അവർ ഓണി'നാണ്. നവാഗത സംവിധായകനുള്ള കെ.ആർ മോഹൻ പുരസ്കാരം അമർ കോളനി സംവിധാനം ചെയ്ത 'സിദ്ധാർഥ് ചൗഹാ'നും നേടി. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം നേടിയിരിക്കുന്നത് ബൊളീവിയൻ സിനിമ 'ഉതമ'യാണ്. ബൊളിവീയൻ മലച്ചെരുവുകളിൽ വർഷങ്ങളായി ജീവിതം നയിക്കുന്ന വൃദ്ധ ദമ്പതികൾ നേരിടുന്ന അസാധാരണമായ ഒരു വരൾച്ചാ കാലത്തെ കഥയാണ് ഉതമയുടെ പ്രമേയം. സിനിമകളുടെ തെരഞ്ഞെടുപ്പുകൊണ്ട് പ്രത്യേകത നേടിയ ഇത്തവണത്തെ ചലച്ചിത്ര മേളയിൽ ഹംഗേറിയൻ സംവിധായകൻ 'ബേല താറി'ന് ഐഎഫ്എഫ്കെയിൽ ലൈഫ്ടൈം അച്ചീവ്മെൻ്റ് പുരസ്‌കാരം സമ്മാനിച്ചു.



   പത്ത് ലക്ഷം രൂപയാണ് സമ്മാന തുക. മാനുഷിക പ്രശ്നങ്ങളെ ദാർശനികമായി സമീപിച്ചുകൊണ്ട് സവിശേഷമായ ആഖ്യാനശൈലിയിലൂടെ സിനിമകളെ അവതരിപ്പിക്കുന്ന ലോകസിനിമയിലെ ഇതിഹാസമാണ് സംവിധായകൻ ബേല താർ. നിശാഗന്ധിയിൽ നടന്ന സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. 
 മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായി. സാഹിത്യകാരൻ എം. മുകുന്ദൻ, മന്ത്രി കെ. രാജൻ എന്നിവർ ചടങ്ങിൽ അതിഥികളായി. ഡിസംബർ 19 മുതൽ 21 വരെ തളിപ്പറമ്പിൽ ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിൻ്റെ ലോഗോ പ്രകാശനവും നടത്തി. 



  ഡിസംബർ ഒമ്പത് മുതൽ 16 വരെ തിരുവനന്തപുരത്ത് നടന്ന ചലച്ചിത്ര മേളയിൽ 14 തിയറ്ററിലായി 70 ൽ അധികം രാജ്യത്തുനിന്നുള്ള 184 ചിത്രമാണ് ‍പ്രദർശിപ്പിച്ചത്. സൗഹൃദങ്ങൾ കൂട്ടിച്ചേർത്തും പുതിയ സൗഹൃദങ്ങളെ വാരിപ്പുണർന്നും പുത്തൻ കാഴ്ചാനുഭവത്തെ നേരിട്ടറിഞ്ഞു ചലച്ചിത്ര മാമാങ്കത്തിനു വിട ചൊല്ലി ഡെലിഗേറ്റുകളും അരങ്ങൊഴിഞ്ഞിരിക്കുന്നു. സിനിമാപ്രവർത്തകരും ചലച്ചിത്ര പ്രേമികളുമൊക്കെയായി തിരുവനന്തപുരം നഗരത്തിൽ ചലച്ചിത്ര മേളയെ ഉത്സവമാക്കുന്ന രാപ്പകലുകൾക്കു ഇതോടെ സമാപനം വീണിരിക്കുകയാണ്.

Find Out More:

Related Articles: