21-ാം വയസിൽ മേഘ ഠാക്കൂറിന് ദാരുണാന്ത്യം!

Divya John
 21-ാം വയസിൽ മേഘ ഠാക്കൂറിന് ദാരുണാന്ത്യം! ഇൻസ്റ്റഗ്രാമിലും ടിക് ടോകിലും 10 ലക്ഷത്തോളം പേ‍ർ പിന്തുടരുന്ന ഇന്ത്യൻ വംശജയാണ് 21-ാം വയസിൽ അപ്രതീക്ഷിതമായി മരണപ്പെടുന്നത്. യുവതിയുടെ മാതാപിതാക്കളാണ് മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു മേഘ മരണപ്പെട്ടത് എന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ രക്ഷിതാക്കൾ വ്യക്തമാക്കിയത്. ടിക് ടോക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിനു പേരുടെ ആരാധനാപാത്രമായിരുന്ന മേഘ ഠാക്കൂ‍ർ അന്തരിച്ചു.കാനഡയിലെ ഒരു സാധാരണ ഇന്ത്യൻ കുടുംബത്തിൽ വള‍ർന്ന മേഘ വെളുത്ത വ‍ർഗക്കാർ കൂടുതലായുളള ഒരു സ്കൂളിലായിരുന്നു പഠിച്ചത്. ടൊറൻ്റോയിലെ പഠനകാലത്ത് താൻ നേരിട്ട പല മോശം അനുഭവങ്ങളും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾക്ക് മേഘ ആയുധമാക്കി. തൊലിയുടെ നിറമോ മെലിഞ്ഞ ശരീരമോ സൗന്ദര്യത്തിനു തടസ്സമല്ലെന്ന് മേഘ ഉറക്കെപ്പറഞ്ഞു.






  പൂർണതയല്ല സൗന്ദര്യം എന്നതായിരുന്നു മേഘയുടെ മുദ്രാവാക്യം.സ്വന്തം ശരീരത്തിൻ്റെ പേരിൽ ഏറെ കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും കേട്ടെങ്കിലും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാൻ എന്തു ചെയ്യണം എന്നായിരുന്നു മേഘ ആരാധകരോടു സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞത്.പല ഉത്പന്നങ്ങളുടെയും പ്രമോഷൻ്റെ ഭാഗമായും മേഘ തിളങ്ങി. ശരിയായ വിധത്തിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചാൽ പ്രതിവർഷം ആറക്കമോ ഏഴക്കമോ വരുമാനം നേടാൻ യാതൊരു പ്രയാസവുമില്ലെന്നായിരുന്നു മേഘ ഒരിക്കൽ പറഞ്ഞത്. ഒരു ലക്ഷം ഡോള‍ർ എന്ന തുക വടക്കേ അമേരിക്കയിൽ പല മധ്യവ‍ർഗക്കാർക്കും എത്തിപ്പിടിക്കാൻ കഴിയുന്നതിലും വലിയ തുകയാണ്.ടിക് ടോക്കിൽ വീഡിയോകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങി രണ്ട് വർഷത്തിനകം തന്നെ മേഘയ്ക്ക് ലക്ഷക്കണക്കിന് ആരാധകരുണ്ടായി. മേഘയ്ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്.





  ഒരു ഇന്ത്യൻ പെൺകുട്ടിയുടെ രൂപഭാവങ്ങളുള്ള മേഘയ്ക്ക് പലപ്പോഴും വലിയ പരിഹാസങ്ങളും നേരിടേണ്ടി വന്നു. എന്നാൽ അവരുടെ ആത്മവിശ്വാസത്തെ തല്ലിക്കെടുത്താൻ ഇതിനൊന്നും കഴിഞ്ഞില്ല. തൻ്റെ ശരീരത്തെ പരിഹസിക്കുന്നവരുടെ കമൻ്റുകൾ പലപ്പോഴും മേഘ ഇൻസ്റ്റഗ്രാം സ്റ്റോറികളായി പോസ്റ്റ് ചെയ്തു. "മറ്റുള്ളവർ എന്താണ് എന്നെപ്പറ്റി ചിന്തിക്കുന്നത് എന്ന് ഞാൻ ഇപ്പോൾ ചിന്തിക്കാറേയില്ല. എന്നെ ഞാൻ തന്നെ വെറുത്തിട്ടുള്ളത്ര നിങ്ങൾ എന്നെ വെറുക്കുന്നുണ്ടാകില്ല." യുവതി ഒരിക്കൽ ടിക് ടോക് വീഡിയോയിൽ പറഞ്ഞു.മേഘാമൈൻഡ് എന്ന ടിക് ടോക് അക്കൗണ്ടായിരുന്നു മേഘയുടെ പ്രധാന ആയുധം. മനോഹരമായ വസ്ത്രങ്ങൾ ധരിച്ച് തൻ്റെ ബ്രൗൺ നിറത്തിലുള്ള ച‍ർമ്മത്തെപ്പറ്റി യാതൊരു അപക‍ർഷതാബോധവുമില്ലാതെ മേഘ ടൊറൻ്റോയിലെ തെരുവുകളിൽ പ്രത്യക്ഷപ്പെട്ടു. "ഞാനൊരു പുറംനാട്ടുകാരിയായിരുന്നു. 





  സിനിമയിലൊക്കെ നിങ്ങൾ കാണുന്നതു പോലൊരു പെൺകുട്ടി." മേഘ കനേഡിയൻ മാധ്യമമായ നാർസിറ്റിയ്ക്ക് മുൻപ് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഹൈസ്കൂൾ കാലം മേഘയ്ക്ക് ഒട്ടും സുഗമമായിരുന്നില്ല. സഹപാഠികൾ ചുറ്റും ബുള്ളിയിങുമായി കൂടിയതോടെ ആത്മവിശ്വാസം പാടേ നശിച്ചു. നന്നെ മെലിഞ്ഞ ശരീരം സൗന്ദര്യത്തിൻ്റെ ലക്ഷണമല്ലെന്നായിരുന്നു മേഘ തന്നെ സ്വയം കരുതിയത്. എന്നാൽ കാലക്രമേണ പരിഹാസങ്ങൾ അവഗണിക്കാനും സ്വന്തം ശരീരത്തെ സ്നേഹിക്കാനും മേഘ പഠിച്ചു.മേഘയ്ക്ക് ഒരു വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് കുടുംബം കാനഡയിലേയ്ക്ക് കുടിയേറിയത്. തുടർന്ന് കാനഡയിലെ ഒൻ്റാറിയോ പ്രവിശ്യയിലായിരുന്നു മേഘ പഠിച്ചതും വളർന്നതും.

Find Out More:

Related Articles: