അംബി അനശ്വരനാണ്! ഭർത്താവിനെക്കുറിച്ച് സുമലത കുറിച്ചത് ഇങ്ങനെ! മാതാപിതാക്കൾക്ക് പിന്നാലെയായി മകനായ അഭിഷേകും സിനിമയിലെത്തിയിരുന്നു. മകന്റെ ആദ്യ സിനിമ കാണാതെയാണ് അംബരീഷ് വിടവാങ്ങിയത്. 2018 നവംബർ 24നായിരുന്നു റിബൽ ആക്ടറിന്റെ വിയോഗം. സിനിമാലോകത്തെയും സഹപ്രവർത്തകരേയും വേദനയിലാഴ്ത്തിയ വിയോഗമായിരുന്നു അത്. ഇപ്പോഴിതാ പ്രിയതമന്റെ ചരമദിനത്തിൽ ഹൃദയസ്പർശിയായ പോസ്റ്റുമായെത്തിയിരിക്കുകയാണ് സുമലത. തെന്നിന്ത്യൻ സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സുമലത. രാഷ്ട്രീയത്തിലും സിനിമയിലും സജീവമായിരുന്ന അംബരീഷാണ് സുമലതയെ വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.ഒരു അഭിനേതാവെന്ന നിലയിൽ, ജീവിതപങ്കാളിയെന്ന നിലയിൽ നിങ്ങൾ സ്വീകരിച്ച ചുവടുകൾ എന്നെന്നും ഓർമ്മിക്കപ്പെടുന്നതാണ്.
നിങ്ങളുടെ ദേഷ്യവും ആവേശവും നല്ലതാണ്. ശാരീരികമായി ഞങ്ങളോടൊപ്പമില്ലെങ്കിലും ഓർമ്മയിൽ എപ്പോഴും നിങ്ങൾ എന്നോടൊപ്പമുണ്ട്. നിങ്ങളുടെ സ്വപ്നം, നിങ്ങളുടെ സാമൂഹിക പ്രവർത്തനം, രാജ്യത്തോടുള്ള നിങ്ങളുടെ സ്നേഹം, അവ നിങ്ങളുടെ പേരിൽ തന്നെ ഞാനും തുടരുന്നു. അകമ്പടിയില്ലാത്ത ജീവിതം എക്കാലവും ജീവനുള്ളതാണ്. നിങ്ങൾക്ക് എന്റെ ഹൃദയംഗമമായ ആദരാഞ്ജലികൾ. 'അംബി അനശ്വരനാണ് എന്നുമായിരുന്നു സുമലത കുറിച്ചത്. മിസ്സ് യൂ അംബി സാർ എന്നായിരുന്നു ആരാധകർ കുറിച്ചത്.സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലേക്ക് പകർത്താനായി താരങ്ങൾ തീരുമാനിച്ചെങ്കിലും സുഹൃത്തുക്കൾ വരെ ഇത് ശരിയാവില്ലെന്ന് അറിയിച്ചിരുന്നു. അംബരീഷിനെ വിവാഹം ചെയ്യരുത്, അൽപായുസായിരിക്കും ദാമ്പത്യത്തിന് എന്ന മുന്നറിയിപ്പ് ഇരുവരും അവഗണിക്കുകയായിരുന്നു.
സ്ത്രീ വിഷയത്തിൽ റിബൽ ആക്ടർ അതീവ തൽപ്പരനാണെന്നും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുമ്പോൾ ശ്രദ്ധിക്കണമെന്നുമുള്ള മുന്നറിയിപ്പുകളും താരത്തിന് ലഭിച്ചിരുന്നു. സഹതാരങ്ങളിൽ ചിലരൊക്കെ ഇതേക്കുറിച്ച് സൂചിപ്പിച്ചിരുന്നുവെന്ന് സുമലത തന്നെ പറഞ്ഞിരുന്നു. സുമലതയും അംബരീഷും തമ്മിലുള്ള ദാമ്പത്യജീവിതത്തിന് അൽപായുസാണെന്നായിരുന്നു ജോത്സ്യൻമാർ പ്രവചിച്ചത്. പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോഴും എതിർപ്പുകളായിരുന്നു. വെല്ലുവിളികൾ അവഗണിച്ച് ഒന്നായ ഇരുവരും മാതൃക ദമ്പതികളായി ജീവിച്ച് കാണിക്കുകയായിരുന്നു. വിവാഹശേഷവും അഭിനയ രംഗത്ത് സജീവമായിരുന്നു സുമലത.
അഭിനയത്തിൽ നിന്നും മാറി രാഷ്ട്രീയത്തിൽ സജീവമാവുകയായിരുന്നു അംബരീഷ്. ഭർത്താവിന് പിന്നാലെയായി സുമലതയും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അറിയിച്ചിരുന്നു. കൂടെയില്ലെങ്കിലും ഇന്നും അംബിയാണ് തന്റെ എല്ലാമെന്ന് താരം വ്യക്തമാക്കിയിരുന്നു. നിങ്ങൾക്ക് എന്റെ ഹൃദയംഗമമായ ആദരാഞ്ജലികൾ. 'അംബി അനശ്വരനാണ് എന്നുമായിരുന്നു സുമലത കുറിച്ചത്. മിസ്സ് യൂ അംബി സാർ എന്നായിരുന്നു ആരാധകർ കുറിച്ചത്.സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലേക്ക് പകർത്താനായി താരങ്ങൾ തീരുമാനിച്ചെങ്കിലും സുഹൃത്തുക്കൾ വരെ ഇത് ശരിയാവില്ലെന്ന് അറിയിച്ചിരുന്നു. അംബരീഷിനെ വിവാഹം ചെയ്യരുത്, അൽപായുസായിരിക്കും ദാമ്പത്യത്തിന് എന്ന മുന്നറിയിപ്പ് ഇരുവരും അവഗണിക്കുകയായിരുന്നു. സ്ത്രീ വിഷയത്തിൽ റിബൽ ആക്ടർ അതീവ തൽപ്പരനാണെന്നും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുമ്പോൾ ശ്രദ്ധിക്കണമെന്നുമുള്ള മുന്നറിയിപ്പുകളും താരത്തിന് ലഭിച്ചിരുന്നു.