ഒരു നായികയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു! അതറിഞ്ഞിട്ടും അവർ പോയപ്പോൾ ഡിപ്രഷനിലായി; ചർച്ചയായി റഹ്മാന്റെ വെളിപ്പെടുത്തൽ!

Divya John
 ഒരു നായികയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു! അതറിഞ്ഞിട്ടും അവർ പോയപ്പോൾ ഡിപ്രഷനിലായി; ചർച്ചയായി റഹ്മാന്റെ വെളിപ്പെടുത്തൽ! വ്യത്യസ്തമായ നിരവധി സിനിമകളിൽ അഭിനയിച്ച താരം ഇടയ്ക്ക് വെച്ച് സിനിമയിൽ നിന്നും അപ്രത്യക്ഷനാവുകയായിരുന്നു. അവസരങ്ങൾ കിട്ടാതിരുന്നതിനെത്തുടർന്നാണ് ബ്രേക്ക് വന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആളുകളുമായി ബന്ധം നിലനിർത്തുന്ന കാര്യത്തിൽ പിന്നാക്കമായിരുന്നു. വിവാഹം കഴിഞ്ഞ സമയത്തൊക്കെ അവസരങ്ങൾ കുറവായിരുന്നു. മെഹ്‌റുവാണ് ആ സമയത്ത് മാനസികമായി പിന്തുണച്ചതെന്നും തിരിച്ചുവരവിലേക്ക് നയിച്ചത് അവളുടെ വാക്കുകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരു നായികയെ താൻ വിവാഹം ചെയ്യാനാഗ്രഹിച്ചിരുന്നുവെന്നും, അത് നടക്കാതെ പോയതിനെക്കുറിച്ചുമുള്ള റഹ്‌മാന്റെ വാക്കുകൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.





   ക്യാൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പമായി തിളങ്ങി നിന്ന താരമായിരുന്നു റഹ്‌മാനും. കൂടെവിടെയിലൂടെയായാണ് അദ്ദേഹം തുടക്കം കുറിച്ചത്. പത്മരാജൻ കണ്ടെത്തിയ അഭിനയപ്രതിഭയ്ക്ക് നിരവധി മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്.അന്ന് അഭിനയത്തിൽ സജീവമായിരുന്ന നായികയെ ഇഷ്ടമായിരുന്നു. അങ്ങനെയൊരു പ്രണയമുണ്ടായിരുന്നു തനിക്കെന്നായിരുന്നു റഹ്മാൻ അഭിമുഖത്തിൽ പറഞ്ഞത്. അതേക്കുറിച്ച് അവൾക്കും അറിയാമായിരുന്നു. എന്തൊക്കെയോ കാരണങ്ങളാൽ ഞങ്ങൾക്ക് പിരിയേണ്ടി വന്നു. കരിയറിൽ ഫോക്കസ് ചെയ്ത് മുന്നേറുകയായിരുന്നു ആ നായിക. അവരുടെ മനോഭാവം വല്ലാതെ വിഷമിപ്പിച്ചിരുന്നു. നല്ല ഡിപ്രഷനിലായിരുന്നു അന്ന്. സിനിമയിൽ കാണുന്നത് പോലെ നിരാശനായി നടക്കുകയായിരുന്നു. വിവാഹമൊന്നും വേണ്ടെന്നായിരുന്നു അന്ന് ചിന്തിച്ചിരുന്നത്.






  ആ ബന്ധം അങ്ങനെ പോയത് നന്നായി അതുകൊണ്ടാണല്ലോ ജീവിതത്തിലേക്ക് മെഹ്‌റുന്നീസ വന്നതെന്നുമായിരുന്നു റഹ്‌മാൻ പറഞ്ഞത്.റഹ്‌മാന്റെ പ്രണയകഥയിലെ നായിക അമല തന്നെയാണെന്നാണ് വീഡിയോയുടെ താഴെ വന്ന കമന്റുകൾ. റഹ്‌മാൻ നായികയുടെ പേര് പറഞ്ഞെങ്കിലും വീഡിയോയിൽ ആ ഭാഗം മ്യൂട്ട് ചെയ്തിരുന്നു. സൂര്യപുത്രി സിനിമയിലേക്ക് റഹ്‌മാനെ ആദ്യം സമീപിച്ചിരുന്നുവെന്നും പിന്നീടാണ് സുരേഷ് ഗോപി എത്തിയതെന്നുമായിരുന്നു ചിലർ പറഞ്ഞത്. അമലയും റഹ്‌മാനും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകൾ അന്നത്തെക്കാലത്ത് പ്രചരിച്ചിരുന്നു. രണ്ട് സിനിമകളിലൂടെയായാണ് അമല മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയത്.





  വീട്ടുകാർ വിവാഹം ആലോചിച്ചിരുന്ന സമയത്ത് വേണ്ടെന്ന നിലപാടിലായിരുന്നു റഹ്‌മാൻ. അതിനിടയിലാണ് ഒരു ചടങ്ങിൽ വെച്ച് മെഹ്‌റുന്നീസയെ കണ്ടുമുട്ടിയത്. ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ മെഹ്‌റുന്നീസയെ ഇഷ്ടമായിരുന്നു. കല്യാണം കഴിക്കുന്നുണ്ടെങ്കിൽ ഇതുപോലൊരു ആളായിരിക്കണമെന്ന് അന്ന് സുഹൃത്തിനോട് പറഞ്ഞിരുന്നു. തലയിൽ തട്ടമിട്ടതായിരുന്നു അന്ന് തന്നെ ആകർഷിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു, നിലമ്പൂരിൽ മാത്രമേ അങ്ങനെയുള്ള പെൺകുട്ടികളെ കണ്ടിരുന്നുള്ളൂ. റഹ്‌മാന്റെ ഇഷ്ടം മനസിലാക്കിയ സുഹൃത്തായിരുന്നു വിവാഹത്തിന് മുൻകൈ എടുത്തത്.

Find Out More:

Related Articles: