ഉടൻ മോൺസ്റ്റർ വരുന്നു; ആരാധകരിൽ ആകാംക്ഷ നിറച്ച് നടൻ!

Divya John
മോഹൻലാൽ - വൈശാഖ് കൂട്ടുകെട്ടിൽ വരുന്ന രണ്ടാമത്തെ ചിത്രമായ മോൺസ്റ്റർ ഈ വരുന്ന ഒക്ടോബർ 21 വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള മലയാള സിനിമ പ്രേക്ഷകരിലേക്ക് എത്തുകയാണ്.  മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റായി കഴിഞ്ഞ ആറ് വർഷമായി പുലിമുരുകൻ ഒന്നാം സ്ഥാനത്ത് തന്നെ തുടരുമ്പോൾ വീണ്ടും അതേ മെഗാഹിറ്റ് കൂട്ടുകെട്ട് ഒന്നിക്കുകയാണ്. മലയാള സിനിമയ്ക്ക് കണ്ട് പരിചയമില്ലാത്ത പ്രമേയമാണ് മോൺസ്റ്റർ ഒരുക്കിവെച്ചിരിക്കുന്നത്. വീണ്ടുമൊരു ചരിത്ര വിജയം ആവർത്തിക്കുമോ എന്നാണ് പ്രേക്ഷകരും ആരാധകരും ഒരുപോലെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.






  ഏകദേശം പത്ത് മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒരു മോഹൻലാൽ ചിത്രം തിയേറ്ററുകളിൽ എത്തുന്നതിന്റെ ആകാംക്ഷയിലാണ് ആരാധകർ. 'മലയാളത്തിൽ ഒരുപക്ഷേ ആദ്യമായിട്ടാകാം ഇത്തരമൊരു പ്രമേയം അവതരിപ്പിക്കപ്പെടുന്നത്. തിരക്കഥ തന്നെയാണ് ചിത്രത്തിലെ നായകനും വില്ലനും. ധാരാളം 'സർപ്രൈസ് എലെമെന്റുകൾ' ഒരുക്കി വെച്ചിരിക്കുന്ന ഒരു തിരക്കഥയാണ് ചിത്രത്തിന്റേത് എന്നും മോഹൻലാൽ പങ്കുവെയ്ക്കുന്നു. ഇത് കൂടാതെ ഇത്തരമൊരു ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും അദ്ദേഹം വീഡിയോയിൽ പ്രകടിപ്പിച്ചു.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. 



'മലയാളത്തിൽ ഒരുപക്ഷേ ആദ്യമായിട്ടാകാം ഇത്തരമൊരു പ്രമേയം അവതരിപ്പിക്കപ്പെടുന്നത്. തിരക്കഥ തന്നെയാണ് ചിത്രത്തിലെ നായകനും വില്ലനും. ധാരാളം 'സർപ്രൈസ് എലെമെന്റുകൾ' ഒരുക്കി വെച്ചിരിക്കുന്ന ഒരു തിരക്കഥയാണ് ചിത്രത്തിന്റേത് എന്നും മോഹൻലാൽ പങ്കുവെയ്ക്കുന്നു. ഇത് കൂടാതെ ഇത്തരമൊരു ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും അദ്ദേഹം വീഡിയോയിൽ പ്രകടിപ്പിച്ചു.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. 






  ഹണി റോസ്, സുദേവ് നായർ, ലക്ഷ്മി മഞ്ചു, ലെന, സിദ്ദിഖ്, കെ. ബി. ഗണേഷ് കുമാർ, ജോണി ആന്റണി, കോട്ടയം രമേശ്, കൈലാഷ്, ഇടവേള ബാബു, സാധിക വേണുഗോപാൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവരിപ്പിച്ചിരിക്കുന്നത്. ദീപക് ദേവ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്, ചിത്രസംയോജനം ഷമീർ മുഹമ്മദ്, ആശിർവാദ് റീലീസ്-ഫാർസ് ഫിലിംസ് എന്നിവർ ചേർന്ന് ചിത്രം ലോകമെമ്പാടും വിതരണത്തിന് എത്തിക്കുന്നു. മാർക്കറ്റിംഗ് സ്‌നേക്ക് പ്ലാന്റ് തുടങ്ങി മികച്ച പ്രവർത്തകരാണ് ചിത്രത്തിന്റെ അണിയറയിലും പ്രവർത്തിക്കുന്നത്.തന്റെ ഫേസ്ബുക്ക് ചാനലിലൂടെയാണ് അദ്ദേഹം ചിത്രത്തെകുറിച്ചുള്ള വീഡിയോ പങ്കുവെച്ചത്.

Find Out More:

Related Articles: