നടൻ വിജയിയുടെ പുതിയ സിനിമ അബ്രാം ഖുറേഷിയായി വില്ലൻ റോളിൽ മോഹൻലാലോ?

Divya John
 നടൻ വിജയിയുടെ പുതിയ സിനിമ അബ്രാം ഖുറേഷിയായി വില്ലൻ റോളിൽ മോഹൻലാലോ? മാസ്റ്റർ എന്ന സിനിമയക്കുശേഷം ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രമാണ് 'ദളപതി 67'. വിജയ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിൻ്റെ ഷൂട്ടിങ് വൈകാതെ തുടങ്ങാൻ ഇരിക്കുകയാണ്. ഇപ്പോൾ ലോകേഷ് കനകരാജ് 'വിക്രം' എന്ന ചിത്രത്തിൻ്റെ വിജയ തിളക്കത്തിലാണ്. കമൽഹാസൻ നായകനായ 'വിക്രം' എന്ന ചിത്രം തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റായി മാറിയിരുന്നു. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ഇത്. താൽക്കാലികമായി ചിത്രത്തിന് നൽകിയിരിക്കുന്ന പേരാണ് 'ദളപതി 67' എന്നത്. ആക്ഷൻ കിംഗ് അർജുൻ ചിത്രത്തിൽ അഭിനയിച്ചേക്കുമെന്ന റിപ്പോർട്ടുകളായിരുന്നു ആദ്യം പുറത്ത് വന്നത്. ആക്ഷൻ രംഗങ്ങൾ കോർത്തിണക്കുന്ന ചിത്രമായിരിക്കും ദളപതി 67 എന്നാണ് വിവരം.





ചിത്രത്തിൽ പാട്ടുകളില്ല എന്നും റിപ്പോർട്ടുണ്ട്. ഇപ്പോൾ പുറത്ത് വരുന്ന പുതിയ വിവരങ്ങൾ പ്രകാരം മോഹൻലാൽ ചിത്രത്തിലെത്തുമെന്നാണ് അറിയാനാകുന്നത്. 'വിക്ര'ത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമായതിനാൽ തന്നെ 'ദളപതി 67'ൽ ആരാധകർക്ക് വലിയ പ്രതീക്ഷളുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ 'ദളപതി 67'ൻ്റെ കാസ്റ്റിംഗിനെ കുറിച്ചുള്ള വാർത്തകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ലോകേഷിൻ്റെ ചിത്രങ്ങളുടെ കഥകളെല്ലാം തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നതു കൊണ്ടു തന്നെ ഈ സിനിമയിൽ അബ്രാം ഖുറേഷി എന്ന കഥാപാത്രം എത്തുകയും ലൂസിഫർ കഥയുമായി കണക്ഷനുണ്ടാകുമോ എന്നുമാണ് ആരാധകർ ഉറ്റുനോക്കുന്നത്. എന്നാൽ ഇതു സംബന്ധിച്ച യാതൊരു വിവരങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.





സൂപ്പർഹിറ്റായി മാറിയ ലൂസിഫർ സിനിമയിലെ മോഹൻലാലിൻ്റെ കഥാപാത്രമായ അബ്രാം ഖുറേഷിയായി ആണ് സിനിമയിലെത്തുക എന്ന റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതിനു കാരണമായി ആരാധകർ ചൂണ്ടിക്കാട്ടുന്നത് അടുത്ത ദിവസങ്ങളിലൊന്നിലാണ് മോഹൻലാൽ ലോകേഷ് കനകരാജിനെ ട്വിറ്ററിൽ ഫോളോ ചെയ്തത് എന്നതാണ്. അതിനു പിന്നാലെ തന്നെ ആൻ്റണി പെരുമ്പാവൂർ വിജയ്യെ ട്വിറ്ററിൽ ഫോളോ ചെയ്തതോടെ സംശയം ദൃഢപ്പെട്ടു.കൊവിഡിനു ശേഷം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഹിറ്റുകളിൽ ഒന്നായി മാറിയ 'വിക്രം' തീർത്ത തരംഗം ഇപ്പോഴും അലയടിക്കുകയാണ്. 





കമൽ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, , കാളിദാസ് ജയറാം, നരെയ്ൻ എന്നിവരൊക്കെയാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ചിത്രം സാങ്കേതിക മികവിലും ഗംഭീരമാണ് എന്ന് ആരാധകർ കുറിച്ചിരുന്നു. രാജ്‍കമൽ ഫിലിംസ് ഇൻറർനാഷണലിൻ്റെ ബാനറിൽ കമൽഹാസനും ആർ മഹേന്ദ്രനും ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചിരുന്നത്. ചിത്രത്തിൻ്റെ സംഭാഷണങ്ങൾ രചിച്ചത് ലോകേഷിനൊപ്പം രത്‍നകുമാറും ചേർന്നാണ്. ഛായാഗ്രാഹണം നിർവ്വഹിച്ചിരുന്നത് ഗിരീഷ് ഗംഗാധരൻ ആയിരുന്നു.

Find Out More:

Related Articles: