രഞ്ജിനി ജോസിൻ്റെ പ്രതികരണ കുറിപ്പ് വൈറലാകുന്നു!

Divya John
 രഞ്ജിനി ജോസിൻ്റെ പ്രതികരണ കുറിപ്പ് വൈറലാകുന്നു! രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും മലയാളികളുടെ പ്രിയ താരങ്ങളും, വേദികളിലെ മിന്നു താരങ്ങളുമാണ്. സോഷ്യൽമീഡിയയിലും ഇരുവരും ശ്രദ്ധേയരാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഒരാൾ അവതാരകയായും, മറ്റെയാൾ തൻറെ മധുര ശബ്‍ദത്തിലൂടെ ശ്രദ്ധ നേടിയും മുന്നോട്ടു കുതിക്കുന്നു! സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് ലഭിച്ച മോശം കമൻറുകളെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ ഇരുവരും തുറന്ന് പറഞ്ഞിരുന്നു. രണ്ട് പതിറ്റാണ്ടുകളായി ഇരുവരും സുഹൃത്തുക്കളാണ്. ദയവുചെയ്ത് ഞങ്ങളുടെ സൗഹൃദത്തെ ആരും റൊമാൻറിസൈസ് ചെയ്യരുതെന്നും ഇരുവരും അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ വാക്കുകളെ വളച്ചൊടിച്ച് ഇവർ ലെസ്ബിയൻസ് ആണ് എന്ന തലക്കെട്ടോടെ പല ഓൺലൈൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.






  ഈ വിഷയത്തിൽ പ്രതികരിച്ച് രഞ്ജിനി ജോസ് രംഗത്ത് വന്നതിനു പിന്നാലെ ഒരു കുറിപ്പും സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ഗായിക ഈ വിഷയത്തിൽ പ്രതികരിച്ചത്.ഇതുവരെ ഞാൻ ഒന്നിനോടും പ്രതികരിച്ചിട്ടില്ല. എന്ത് വരുമ്പോഴും പ്രതികരിക്കേണ്ട വിട്ടു കളഞ്ഞേക്ക് എന്ന് എൻ്റെ സുഹൃത്തുക്കൾ പറയും. എത്രയാണ് ഇങ്ങനെ മിണ്ടാതിരിയ്ക്കുന്നത്. സുഹൃത്തിൻ്റെ ബെർത്ത് ഡേയ്ക്ക് അവനൊപ്പമുള്ള ഫോട്ടോ ഇട്ടാൽ, ഉടനെ അവനുമായി എനിക്ക് ബന്ധം. ചേച്ചിയെ പോലുള്ള സുഹൃത്തിനെയും ചേർത്ത് ലെസ്ബിയൻ ആണെന്ന്. ഇതാണോ കേരള സംസ്‌കാരം. എന്തിൻ്റെയും അവസാനം വൃത്തികേടും ലൈംഗികതയും മാത്രമാണോ. ക്ഷമിയ്ക്കുന്നതിന് ഒരു പരിധിയുണ്ട്.




  ഇതിനെതിരെ ഒരു നിയമം വേണം'.  ഇപ്പോഴിതാ രഞ്ജിനി ജോസ് പ്രതികരിക്കേണ്ടി വന്ന വിഷയത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് വൈറലായി മാറുകയാണ്. ദീപ സൈറയുടെ കുറിപ്പാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്. 'രഞ്ജിനി പറയേണ്ടത് കൃത്യമായി പറഞ്ഞു... ഓരോ തവണയും രഞ്ജിനിയെ പറ്റി മഞ്ഞ ഓൺലൈൻ മീഡിയ എഴുതിവിടുന്നത് കാണുമ്പോഴും വേദന തോന്നിയിരുന്നു.. സ്വന്തം കഴിവ് കൊണ്ട്, ഒരുപാട് അധ്വാനിച്ചാണ് ഓരോ മനുഷ്യനും സെലിബ്രിറ്റി എന്ന പദത്തിന് അർഹരാവുന്നത്...' പെണ്ണാവട്ടെ, ആണാവട്ടെ, ആ നിലയിലേക്കെത്തിക്കഴിഞ്ഞാൽ പിന്നെ മഞ്ഞപത്രങ്ങളുടെയും ചില യുട്യൂബ് ചാനലുകളുടെയും നോട്ടപ്പുള്ളിയായി എന്നാണ് അർത്ഥം ഇപ്പോൾ!! അവരുടെ കുടുംബം മുതൽ ജോലിസ്ഥലം വരെയുള്ള സ്വകാര്യത നഷ്ടപ്പെടുന്നു എന്നാണ് പിന്നീടുള്ള അവസ്ഥ!! 






  ഇവള് പോക്കാണെന്നും, അവൻ  ആണെന്നും അതോടെ ഒരു ശതമാനം ജനം വിധിയെഴുതുന്നു!! അവൾ ലെസ്ബിയൻ ആണെന്നും, അവൻ ഗേ ആണെന്നും എന്തോ വലിയ കണ്ടുപിടുത്തം പോലെ അവർ എഴുതി വിടുന്നു.. അവനു ആ നടിയുമായി ബന്ധമെന്നും, ലിവിങ് ടുഗെതർ ആണെന്നും അവൻ പോലുമറിയാതെ നാട്ടിൽ പാട്ടാകുന്നു.. അവളുടെ വിവാഹവും വിവാഹമോചനവും അതിന്റെ കാരണങ്ങളും അവളെക്കാൾ മുൻപേ ലോകമറിയുന്നു.' എന്താണ് അവർ ചെയ്യുന്ന തെറ്റ്? അവരുടെ കഴിവ് കൊണ്ട് നമ്മളെക്കാൾ ഒരു പടി ഉയരത്തിൽ എത്തിയതോ? മീഡിയയിൽ ആത്മവിശ്വാസത്തോടെ പ്രത്യക്ഷപ്പെടുന്നതോ?നമ്മളെപ്പോലെ അവനവന് ഇഷ്ടമുള്ള ജീവിതം അവരും ജീവിക്കുന്നതോ? നിയമം വരണം... ഒരാളുടെ ജീവിതത്തെയും സ്വകാര്യതയെയും അപമാനിക്കുന്ന തെറ്റായ വാർത്തകൾ നൽകുന്നതിനെതിരെ നിയമം ശക്‌തമാക്കണം... അത്യാവശ്യമാണ്...'

Find Out More:

Related Articles: