വിജയ് ബാബുവിൻ്റെ ലൈംഗികശേഷി പരിശോധന; അന്വേഷണ സംഘം ഉടൻ അന്വേഷണം ആരംഭിക്കും!

Divya John
 വിജയ് ബാബുവിൻ്റെ ലൈംഗികശേഷി പരിശോധന; അന്വേഷണ സംഘം ഉടൻ അന്വേഷണം ആരംഭിക്കും! മുൻകൂർ ജാമ്യം ലഭിച്ച ശേഷം വിജയ് ബാബുവിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തുകൊണ്ട് ഏഴുദിവസം നീളുന്ന ചോദ്യം ചെയ്യൽ ആരംഭിച്ചിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടും വിജയ്ബാബുവിനെ റിമാൻഡ് ചെയ്തിരുന്നില്ല. ഇന്നിതാ നടനെ ആഢംബര ഹോട്ടലുകളിൽ തെളിവെടുപ്പിന് എത്തിക്കുകയാണ്. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്ത നടൻ‌ വിജയ് ബാബുവിനെ എറണാകുളം ജനറൽ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തിരുന്നു.മലയാള സിനിമയിലെ യുവനടിയെ ലൈംഗികമായി പീഢിപ്പിച്ചെന്ന കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘം കണ്ടെത്തുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.




   കുറ്റകൃത്യം നടന്നതായി പരാതിക്കാരി വെളിപ്പെടുത്തിയ പനമ്പിള്ളിനഗറിലെ ഫ്ലാറ്റിൽ ഇന്നലെ തെളിവെടുപ്പു നടന്നിരുന്നു. കോടതി നിർദ്ദേശിച്ചിരുന്നത് 5 ലക്ഷം രൂപയുടെ ബോണ്ടിൽ 2 പേരുടെ ആൾജാമ്യമായിരുന്നു.ഇനി നടൻ്റെ ലൈംഗിക ശേഷി പരിശോധനയും വരും ദിവസങ്ങളിൽ അന്വേഷണ സംഘം നിയമപ്രകാരം നടത്തുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. കഴിഞ്ഞ ദിവസമാണ് യുവനടിയുടെ ബന്ധുവിനെ വിജയ് ബാബു ഫോണിലൂടെ വിളിച്ച് നടിയെ സ്വാധീനിക്കാൻ നടത്തിയ ശ്രമത്തിൻ്റെ തെളിവായി ഓഡിയോ ക്ലിപ്പ് പുറത്തായത്.ജൂലൈ 3 വരെ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 6 വരെ അന്വേഷണ ഉദ്യോഗസ്ഥൻ മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകണം.




   ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം വിജയ്ബാബുവിനു ദിവസവും വീട്ടിലേക്കു മടങ്ങാം.കേസ് പിൻവലിക്കാൻ ഒരു കോടി രൂപ വിജയ് ബാബു വാഗ്ദാനം ചെയ്തുവെന്ന് നേരത്തെ അതിജീവിത തുറന്ന് പറഞ്ഞിരുന്നു. കേസുമായി മുമ്പോട്ട് പോയാൽ താൻ മരിച്ചു കളയുമെന്നും വേണമെങ്കിൽ പെൺകുട്ടിയുടെ കാല് പിടിക്കാമെന്നും വിജയ് ബാബു പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പ്രതികരണവുമായി നടൻ രംഗത്ത് വരികയും ചെയ്തിരുന്നു.തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് നടൻ്റെ പ്രതികരണം പുറത്ത് വന്നത്. 



  നിശബ്ദതയാണ് ഏറ്റവും വലിയ ഉത്തരമെന്നായിരുന്നു വിജയ് ബാബുവിൻ്റെ പ്രതികരണം. എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല. മാധ്യമങ്ങളുടെ ഏത് വിധേനയുള്ള പ്രകോപനവും പരിഗണിക്കില്ല. ബഹുമാനപ്പെട്ട കോടതിയുടെ നിർദ്ദേശപ്രകാരമാണ് മാധ്യമങ്ങളോട് മിണ്ടാതിരിക്കേണ്ടി വരുന്നത്. എന്നും വിജയ് ബാബു പറഞ്ഞിരുന്നു.  അന്വേഷണത്തോട് നൂറു ശതമാനവും സഹകരിക്കുന്നുണ്ടെന്നും ഒടുവിൽ സത്യം പുറത്ത് വരുമെന്നും നടൻ പറഞ്ഞു. സത്യം തെളിയിക്കും വരെ അന്വേഷണത്തോട് സഹകരിക്കുമെന്നും ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്നും നടൻ കുറിച്ചിരുന്നു.

Find Out More:

Related Articles: