ആസിഫ് അലി നായകനാകുന്ന 'കുറ്റവും ശിക്ഷയും' ട്രെയിലർ പുറത്ത്!

Divya John
 ആസിഫ് അലി നായകനാകുന്ന 'കുറ്റവും ശിക്ഷയും' ട്രെയിലർ പുറത്ത്! രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി ഒരുക്കുന്ന ചിത്രമാണ് കുറ്റവും ശിക്ഷയും. കാസർഗോഡ് ജില്ലയിൽ നടന്ന ഒരു ജ്വല്ലറി മോഷണ കേസിന്റെ അന്വേഷണത്തെ ആധാരമാക്കിയുള്ള ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ് കുറ്റവും ശിക്ഷയും. ആസിഫ് അലി പ്രധാന വേഷത്തിലെത്തുന്ന കുറ്റവും ശിക്ഷയും സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. മലയാളത്തിലെ ഇരുപത്തിയഞ്ചോളം പ്രമുഖ ചലച്ചിത്ര പ്രവർത്തകരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ വഴിയാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സുപരിചിതനായ പോലീസ് ഉദ്യോഗസ്ഥൻ സിബി തോമസാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്.



    യഥാർത്ഥ കേസിന്റെ അന്വേഷണം നയിച്ചതും സിബി തോമസാണ്. ഈ മാസം 27ന് ചിത്രം തീയേറ്ററുകളിലെത്തും. ഷറഫുദീൻ, സണ്ണി വെയ്ൻ, അലൻസിയർ ലോപ്പസ്, സെന്തിൽ കൃഷ്ണ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.ഫിലിംറോൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺകുമാർ വി.ആറാണ് കുറ്റവും ശിക്ഷയും നിർമ്മിക്കുന്നത്. ഛായാഗ്രഹണം: സുരേഷ് രാജൻ, എഡിറ്റിങ്: ബി.അജിത് കുമാർ. പിആർഒ ആതിര ദിൽജിത്ത്. മാധ്യമപ്രവർത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രമാണ് കുറ്റവും ശിക്ഷയും.



   രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 27 ന് തീയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിൽ നടൻ അലൻസിയറും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, സെന്തിൽ കൃഷ്ണ, സിബി തോമസ് തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സമയം മലയാളത്തോട് പങ്കുവയ്ക്കുകയാണ് അലൻസിയർ. ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രമാണ് കുറ്റവും ശിക്ഷയും. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 27 ന് തീയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിൽ നടൻ അലൻസിയറും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. 




സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, സെന്തിൽ കൃഷ്ണ, സിബി തോമസ് തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സമയം മലയാളത്തോട് പങ്കുവയ്ക്കുകയാണ് അലൻസിയർ. കട്ടോണ്ട് പോകുന്ന നിന്റെ ആത്മാവിനെ നീ തന്നെ കണ്ടെത്തണം എന്നൊരു ആശയം കൂടി സിനിമയ്ക്കുണ്ട്. ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്ന് വിട്ട് പോരാനും നല്ല വിഷമം തോന്നിയതായി അലൻസിയർ പറഞ്ഞു. സ്വന്തം വീട്ടിൽ നിന്ന് പോരുന്നതിനേക്കാൾ വിഷമമുണ്ടായിരുന്നു രാജസ്ഥാനിലെ ലൊക്കേഷനിൽ നിന്ന് പോരേണ്ടി വന്നപ്പോൾ.

Find Out More:

Related Articles: