രാജ്യം പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ് ബബുവിന് അമ്മയിൽ മെമ്പർഷിപ്പ് ഉണ്ടാകും; നടൻ ഹരീഷ് പേരടി!

Divya John
രാജ്യം പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ് ബബുവിന് അമ്മയിൽ മെമ്പർഷിപ്പ് ഉണ്ടാകും; നടൻ ഹരീഷ് പേരടി! വിജയ് ബാബുവിനെ പിടികിട്ടാപുള്ളിയായി പ്രഖ്യപിച്ച് ഇന്റർപോളിന്റെ സഹായത്തോടെ പിടിരകൂടാനുള്ള ശ്രമങ്ങൾ പോലീസ് നടത്തുകയാണ്. കേസ് രജിസ്റ്റർ ചെയ്തതോടെ ദുബായില്ക്ക് കടന്ന വിജയ് ബാബു ഇപ്പോൾ ജോർജിയയിലേക്ക് കടന്നതായാണ് സൂചന. ഈ സാഹചര്യത്തിലും വിജയ്‌ക്കെതിരെ നടപടി എടുക്കാൻ 'അമ്മ' എന്ന സംഘടന തയ്യാറാകുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഹരീഷ് രംഗത്തെത്തിയിരിക്കുന്നത്. യുവ നടിയുടെ ബലാത്സംഗ പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ താര സംഘടനയായ 'അമ്മ' നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് നടൻ ഹരീഷ് പേരടി വീണ്ടും രംഗത്ത്.



  'രാജ്യം പാസ്‌പോർട്ട് റദ്ദാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ് ബാബുവിന് A.M.M.A. യിൽ മെമ്പർഷിപ്പുണ്ടാകും.. പക്ഷെ മീറ്റിംങ്ങ് മൊബൈലിൽ ചിത്രികരിച്ച ഷമ്മി തിലകൻ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നിൽ ഹാജരായെ പറ്റു.. കാരണം അച്ചടക്കമില്ലാതെ ഞങ്ങൾക്ക് മുന്നോട്ട് പോവാൻ പറ്റില്ല... A.M.M.A. ഡാ... സംഘടന.. ഡാ.. ഇത് മക്കളെ രണ്ട് തട്ടിൽ നിർത്തുന്നതല്ല.. തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർത്വത്തമാണ്... ഈ സംഘടനയെ ഞങ്ങൾ വിളിക്കുന്ന പേര് അമ്മയെന്നാണ്..പേറ്റുനോവറിഞ്ഞവരും വളർത്തുനോവറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുക...' എന്നാണ് ഹരീഷ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.



രാജ്യം പാസ്‌പോർട്ട് റദ്ദാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും അമ്മയിൽ ഇപ്പോഴും വിജയ് ബാബുവിന് മെമ്പർഷിപ്പ് ഉണ്ട്. പല തവണ ആവർത്തിച്ചിട്ടും വിജയ് ബാബുവിനെതിരെ നടപടി എടുക്കാൻ സംഘടന തയ്യാറായിട്ടില്ല. എന്നാൽ മറ്റൊരു കാരണത്തിന് അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ഷമ്മി തിലകനെതിരെ രംഗത്തുവരാൻ അമ്മ ഒട്ടും മടി കാണിച്ചിട്ടില്ല എന്നും ഹരീഷ് പറയുന്നു. 



രാജ്യം പാസ്പോർട്ട് റദ്ധാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ്ബാബുവിന് A.M.M.A യിൽ മെമ്പർഷിപ്പുണ്ടാകും...പക്ഷെ മീറ്റിംങ്ങ് മൊബൈലിൽ ചിത്രികരിച്ച ഷമ്മി തിലകൻ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നിൽ ഹാജരായെ പറ്റു...കാരണം അച്ചടക്കമില്ലാതെ ഞങ്ങൾക്ക് മുന്നോട്ട് പോവാൻ പറ്റില്ല....A.M.M.A ഡാ...സംഘടന..ഡാ..ഇത് മക്കളെ രണ്ട് തട്ടിൽ നിർത്തുന്നതല്ല..തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർത്വത്തമാണ്... ഈ സംഘടനയെ ഞങ്ങൾ വിളിക്കുന്ന പേര് അമ്മയെന്നാണ്..പേറ്റുനോവറിഞ്ഞവരും വളർത്തുനോവറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുക.

Find Out More:

Related Articles: