മേരി ആവാസ് സുനോ; ഒരു അവലോകനം!

Divya John
മേരി ആവാസ് സുനോ; ഒരു അവലോകനം!  പ്രജേഷ് സെൻ  ക്യാപ്റ്റൻ, വെള്ളം എന്നി സിനിമകൾക്ക് ശേഷം  സംവിധാനം ചെയുന്ന സിനിമയാണ് മേരി ആവാസ് സുനോ. ജയസൂര്യയും മഞ്ജു വാര്യരും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ജയസൂര്യ, മഞ്ജു വാര്യർ, ശിവദ, ജോണി ആന്റണി, ഗൗതമി നായർ, മിഥുൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ആധുനിക കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം. റേഡിയോ ജോക്കിയായ ഒരാളുടെ ജീവിതത്തിൽ അയാളുടെ ശീലം കൊണ്ടുണ്ടാകുന്ന ചില സംഘർഷങ്ങളും അതിന്റെ ചുവടുപിടിച്ചുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സാധാരണ പ്രജേഷ് സെൻ സിനിമകളിൽ പ്രതീക്ഷിക്കുന്നതെല്ലാം മേരി ആവാസ് സുനോയിലും ചേർത്തിട്ടുണ്ട്.

\






   എടുത്ത് പറയേണ്ടത് ജയസൂര്യയുടെ അഭിനയം തന്നെയാണ്. പതിവുപോലെ സെന്റിമെന്റൽ സീനിൽ കണ്ടു വരുന്ന ജയസൂര്യ മാജിക്, മേരി ആവാസ് സുനോയിലും കാണാം. വെള്ളത്തിലെ മുരളിയെപ്പോലെ ക്യാരക്ടർ പെർഫെക്ഷൻ മേരി ആവാസ് സുനോയിലും കാണാം. റിയൽ ലൈഫ് കഥാപാത്രങ്ങളെ അതേപടി അഭ്രപാളിയിലെത്തിക്കുന്നതിൽ ജയസൂര്യയുടെ കഴിവ് സംവിധായകൻ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് കരുതിയാലും തെറ്റ് പറയാനാകില്ല. പ്രജേഷ് സെന്നിന്റെ കംഫർട്ടബിൾ നടനാണ് ജയസൂര്യ എന്നത് അടിവരയിടുകയാണ് മേരി ആവാസ് സുനോയും. നായക കഥാപാത്രമായ റേഡിയോ ജോക്കി ശങ്കർ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്.  






  ഒരു സ്പീച്ച് തെറാപിസറ്റായാണ് മഞ്ജുവാര്യർ സിനിമയിൽ എത്തുന്നത്. ഒരു സാധാരണ മഞ്ജു വാര്യർ കഥാപാത്രം എന്ന രീതിയിൽ ഡോ. രശ്മി പടത്തിൽ ഒതുങ്ങി. ജയസൂര്യയും മഞ്ജുവും ആദ്യമായി ഒരുമിച്ചു അഭിനയിക്കുന്ന സിനിമയിൽ, മഞ്ജു വാര്യരുടെ പെർഫോമൻസ് ജയസൂര്യയോട് കിട പിടിച്ചില്ല എന്നതാണ് വസ്തുത. എങ്കിലും കഥാപാത്രത്തെ സുരക്ഷിതമാക്കി വെക്കാൻ സംവിധായകന് കഴിഞ്ഞു. ആ പ്രസരിപ്പും എനർജിയും ബോറടിപ്പിക്കാത്തതാണ്. മഞ്ജുവിനെപ്പോലെ തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് ശിവദ അവതരിപ്പിക്കുന്ന ആർ ജെ ശങ്കറിന്റെ ഭാര്യയുടെ കഥാപാത്രം. 






  രാത്രിയിൽ പെൺകുട്ടികളെ പുറത്ത് കാണുമ്പോൾ ഉണരുന്ന ചിലരുടെ സദാചാരത്തിനിട്ടൊരു അടി കൊടുക്കുന്നുണ്ട് സിനിമ. പടം ഉടനീളം പ്രണയം, സൗഹൃദം എന്നീ വികാരങ്ങളിലൂടെ കടന്ന് പോകുന്നു. ആദ്യ പകുതി ലാഗ് അടിപ്പിച്ചെങ്കിലും സെക്കന്റ്
ഹാഫിൽ ഒന്നുകൂടെ താളത്തിലാകുന്നുണ്ട്. തുടക്കം തന്നെ സദാചാരത്തിന്റെ കണ്ണിൽ കുത്തികൊണ്ടാണ് പടം ആരംഭിക്കുന്നത്.
 

Find Out More:

Related Articles: