'ഉടൽ' സിനിമ ബോളിവുഡിലേക്കും തെലുങ്കിലേക്കും!

Divya John
 'ഉടൽ' സിനിമ ബോളിവുഡിലേക്കും തെലുങ്കിലേക്കും! നവാഗതനായ രതീഷ് രഘുനന്ദൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഉടൽ റിലീസിന് മുൻപേ തന്നെ ളിവുഡിലേക്കും തെലുങ്കിലേക്കും റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുകയാണ്. സംവിധായകൻ രതീഷ് രഘുനന്ദൻ തന്നെയായിരിക്കും ഹിന്ദി പതിപ്പിന്റെയും സംവിധാനം. ബോളിവുഡിലെ പ്രശസ്ത താരങ്ങൾ അണിനിരക്കും. മേയ് 20 നാണ് ഉടൽ റിലീസ് ചെയ്യുക.
 ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്, ദുർഗ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ഉടൽ. ഒരു വീട്ടിൽ ഒരു രാത്രിയും പകലും സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കുട്ടിയച്ചൻ, കിരൺ, ഷൈനി എന്നീ കഥാപാത്രങ്ങളായാണ് ഇന്ദ്രൻസും ധ്യാനും ദുർഗയും എത്തുന്നത്. ഫാമിലി ഡ്രാമ ആയാണ് ചിത്രമെത്തുക. മനോജ് പിള്ളയാണ് ഛായാഗ്രഹണം.


    റിലീസാകുന്നതിന് മുൻപ് തന്നെ വൻസ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ ടീസർ യൂ‍ട്യൂബിൽ ട്രെൻഡിങ്ങിൽ എത്തിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ദ്രൻസ് വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് ചിത്രത്തിലെത്തുക. ചിത്രത്തിൽ ആകെ മൂന്ന് കഥാപാത്രങ്ങളേ ഉള്ളൂവെന്ന് നായകനായെത്തുന്ന ധ്യാൻ ശ്രീനിവാസൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വി.സി പ്രവീണും ഗോപാലനുമാണ് സഹനിർമ്മാതാക്കൾ. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രതീഷ് രഘുനന്ദൻ രചനയും സംവിധാനവും നിർവഹിച്ച ഉടൽ ബോളിവുഡിലേക്കും തെലുങ്കിലേക്കും. മേയ് 20 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ബോളിവുഡ് റീമേക്കാണ് ആദ്യം ആരംഭിക്കുക.



സംവിധായകൻ രതീഷ് രഘുനന്ദൻ തന്നെയായിരിക്കും ഹിന്ദി പതിപ്പിന്റെയും സംവിധാനം. ബോളിവുഡിലെ പ്രമുഖ താരങ്ങൾ അണിനിരക്കും. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിച്ചത്. വി.സി. പ്രവീണും ബൈജു ഗോപാലനുമാണ് സഹനിർമ്മാതാക്കൾ. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. പ്രഖ്യാപനം മുതൽ തന്നെ മലയാള സിനിമാ രംഗത്ത് ശ്രദ്ധ നേടിയ ചിത്രമാണ് ഉടൽ. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്ന സിനിമയിൽ ഇന്ദ്രൻസ് നെഗറ്റീവ് റോളിലാണ് എത്തുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ അടക്കം സിനിമയുടെ ടീസറും ചർച്ചയാകുന്ന ഈ അവസരത്തിൽ സിനിമയെ കുറിച്ചുള്ള മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.



 ഉടൽ സിനിമ ഹിന്ദിയിലേക്കും പിന്നീട് തെലുങ്കിലേക്ക് റീമേക്ക് ചെയ്യും എന്ന വാർത്തയാണ് പുറത്ത് വരുന്നത്. സിനിമയുടെ നിർമ്മാതാവ് ഗോകുലം ഗോപാലൻ ആണ് ഇതേ കുറിച്ചുള്ള വിവരങ്ങൾ അറിയിച്ചിരിക്കുന്നത്. മലയാള സിനിമാ രംഗത്തെ പ്രമുഖ സിനിമ നിർമ്മാണ കമ്പനിയായ ഗോകുലം മൂവീസ് തന്നെയായിരിക്കും ഉടൽ എന്ന സിനിമ ഹിന്ദി, തെലുങ്ക് സിനിമ ഇൻഡസ്ട്രിയിലേക്ക് എത്തിക്കുക. രതീഷ് രഘുനന്ദനാണ് ഉടൽ എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെയായിരിക്കും ഹിന്ദി പതിപ്പിന്റെയും സംവിധാനം നിർവ്വഹിക്കുക എന്നാണ് റിപ്പോർട്ടുകൾ.
 
 

Find Out More:

Related Articles: