കാവ്യയെ ചോദ്യം ചെയ്യാൻ വീണ്ടും നോട്ടീസ് നൽകിയേക്കും!

Divya John
 കാവ്യയെ ചോദ്യം ചെയ്യാൻ വീണ്ടും നോട്ടീസ് നൽകിയേക്കും! ആലുവ പോലീസ് ക്ലബിലാണ് അനൂപ് ചോദ്യം ചെയ്യലിന് ഹാജരായത്. അനൂപിനു പുറമെ ദിലപിൻ്റെ സഹോദരിയുടെ ഭർത്താവായ സൂരജിൻ്റെ മൊഴിയെടുക്കാനും ക്രൈം ബ്രാഞ്ച് പദ്ധതിയിടുന്നുണ്ട്. വധഗൂഢാലോചനാക്കേസ് അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകുന്നതിനിടയിലാണ് അന്വേഷണത്തിൽ കൂടുതൽ പുരോഗതിയുണ്ടാകുന്നത്. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിൻ്റെ സഹോദരൻ അനൂപിനെ വീണ്ടും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു.  കാവ്യയോടു ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബിൽ എത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നെങ്കിലും കാവ്യ ഹാജരായിരുന്നില്ല. അനൂപിൻ്റെയും സൂരജിൻ്റെയും ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷമായിരിക്കും കാവ്യയെ വീണ്ടും ചെയ്യുക.







   അതേസമയം, ദിലീപിൻ്റെ ഭാര്യയും നടിയുമായ കാവ്യ മാധവനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകുമെന്നാണ് റിപ്പോർട്ടുകൾ.  കാവ്യയുടെ പേര് പരാർശിക്കുന്ന ചില ശബ്ദരേഖകൾ പുറത്തു വരികയും കേസിലെ ഇടപെടലുകൾ സംബന്ധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ചിൻ്റെ പുതിയ നീക്കങ്ങൾ. നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയിൽ കാവ്യയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്. എന്നാൽ കേസിൽ സാക്ഷി മാത്രമാണ് കാവ്യ മാധവൻ.







  നടിയെ ആക്രമിച്ച കേസിൻ്റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപും സംഘവും ഗൂഢാലോചന നടത്തി എന്ന കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. താൻ പ്രതീക്ഷിച്ച വിധിയാണ് ഇതെന്നും തെളിവുകൾ കോടതി അംഗീകരിച്ചെന്നുമാണ് കാണുന്നതെന്ന് സംവിധായകൻ ബാലചന്ദ്രകുമാറും പ്രതികരിച്ചു. ഇതിനിടെ വധഗൂഢാലോചനക്കേസിലെ കേസിലെ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന ക്രൈം ബ്രാഞ്ചിൻ്റെ ആവശ്യത്തിനെതിരെ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി.  







  നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്നു കാണിച്ച് അന്വേഷണസംഘം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ അപേക്ഷയിലും ഹൈക്കോടതി ഉടൻ തീരുമാനമെടുക്കും. കേസിൽ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്നും ക്രൈം ബ്രാഞ്ച് വ്യാജതെളിവുകളുണ്ടാക്കാനാണ് കൂടുതൽ സമയം തേടുന്നതെന്നുമായിരുന്നു ദിലീപ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്.  
 

Find Out More:

Related Articles: