ചരിത്രം കുറിച്ച് കെജിഎഫും റോക്കി ഭായും!

Divya John
 ചരിത്രം കുറിച്ച് കെജിഎഫും റോക്കി ഭായും! കേരളത്തിലെ എക്കാലത്തേയും ഓപ്പണിംഗ് കളക്ഷൻ റെക്കോഡ് ഇനി മുതൽ ഒരു കന്നഡ ചിത്രത്തിന്റെ പേരിലാകും. ഇന്ത്യൻ സിനിമ ലോകം ഇന്ന് ഉറ്റുനോക്കുന്നത് തെന്നിന്ത്യൻ സിനിമയിലേക്കാണ്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ബോളീവുഡ് സിനിമകൾ ഒരനക്കവും സൃഷ്ടിക്കാതെ കടന്നു പോകുകയാണ്. ബീസ്റ്റിന്റേയും കെജിഎഫിന്റേയും റിലീസുകൾ കണക്കിലെടുത്ത് ചില ബോളീവുഡ് സിനിമകൾ റിലീസുകൽ വരെ മാറ്റിവെച്ചു. ഒരു ബോളീവുഡ് സിനിമയ്ക്ക് ഇത്തരമൊരു അവസ്ഥ ഇതിനു മുൻപ് സംഭവിച്ചിട്ടില്ല. കെജിഎഫ് ചാപ്റ്റർ 2 തീയേറ്ററുകളിലേക്ക് എത്തിയതോടെ ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഇതുവരെ നേടിയ കളക്ഷൻ റെക്കോഡുകളെല്ലാം തകർത്തെറിയപ്പെടുകയാണ്.




  കേരളത്തിലേയും സ്ഥിതി മറ്റൊന്നല്ല. ചിത്രത്തിന്റെ ആദ്യ ദിവസങ്ങളിലെ കളക്ഷൻ റെക്കോഡുകൾ 240 കോടി ആയിരുന്നു. അഞ്ചാം ദിവസമായ ഇന്ന് ലഭിച്ചിരിക്കുന്ന അഡ്വാൻസ് ബുക്കിഗും ഞെട്ടിപ്പിക്കുന്നതാണ്. 14.50 കോടി രൂപയാണ് ബുക്കിംഗായിമാത്രം ലഭിച്ചിരിക്കുന്നത്. കെജിഎഫ് തീയേറ്ററുകളിലേക്ക് എത്തുന്നത് ഏപ്രിൽ 14-ന് ആയിരുന്നു. റിലീസ് അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആദ്യ നാല് ദിവസങ്ങളിലെ ആഗോള കളക്ഷൻ 400 കോടി കടന്നിരിക്കുകയാണ്.കേരളത്തെ സംബന്ധിച്ചിടത്തോളം ഇതുവരെ മികച്ച ഓപ്പണിംഗ് കളക്ഷൻ നേടിയ ചിത്രം മോഹൻലാലിന്റെ ഒടിയനായിരുന്നു. എന്നാൽ 7 കോടി എന്ന ഒടിയന്റെ സർവ്വകാല ആദ്യ ദിന റെക്കോഡിനെ മറികടന്നായിരുന്നു റോക്കി ഭായി കേരളത്തിൽ രണ്ടാം വരവിൽ ചുവട് ഉറപ്പിച്ചത്.



   ആദ്യ ദിവസം തന്നെ കെ.ജി.എഫ്. 2-ാം ഭാഗം 7.3 കോടി മറികടന്നെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം എത്തുന്നത്. ഒന്നാം ഭാഗത്തിൻ്റെ വിജയം ഉണ്ടാക്കി വയ്ക്കുന്ന പ്രതീക്ഷകളുടെ ഭാരം എപ്പോഴും രണ്ടാം ഭാഗത്തിന് വെല്ലുവിളി ഉയർത്താറുണ്ട്. എന്നാൽ ഒന്നാം ഭാഗത്തേക്കാൾ ഒരുപടി മുകളിൽ എന്ന തോന്നൽ സൃഷ്ടിക്കുന്ന തുടർച്ചകൾ തുലോം വിരളമാണ്. നന്നേ ചെറുതായിപ്പോയ ആ പട്ടികയിലെ അവസാന പേരാവുകയാണ് കെജിഎഫ് ചാപ്റ്റർ 2. 




  റോക്കിയ്ക്ക് അഴിഞ്ഞാടാനുള്ള വിളനിലം ഒരുക്കി വച്ച ഒന്നാം ഭാഗത്തിൻ്റെ തട്ടിൽ നിറഞ്ഞാടാനുള്ള സംഭവങ്ങളെ കൃത്യമായ പേസിൽ ആവേശവും ഉദ്വേഗവും ഇമോഷൻസും കൃത്യമായ അളവിൽ ചേർത്തൊരുക്കിയ മാസ് കൂട്ടാണ് കെജിഎഫ് ചാപ്റ്റർ 2. പ്രകാശ് രാജ്, ശ്രീനിധി ഷെട്ടി, രാമചന്ദ്ര രാജു, അർച്ചന ജോയ്‌സ്, റാവു രമേശ് തുടങ്ങി ചിത്രത്തിൽ ചെറുതും വലുതുമായ വേഷത്തിലെത്തിയ എല്ലാവർക്കും ശക്തമായ കഥാപാത്രങ്ങളേയും മികച്ച സ്‌ക്രീൻ സ്‌പേസും ലഭിക്കുന്നുണ്ട്. നായകന്റെ നിഴലായ് പോകുന്ന നായിക കഥാപാത്രത്തിന് അപ്പുറത്തേക്ക് സഞ്ചരിക്കുന്ന ശ്രീനിധിയുടെ റീന എന്ന കഥാപാത്രത്തിന് സാധിക്കുന്നുണ്ട്.

Find Out More:

kgf

Related Articles: