രാം ചരണിൽ അഭിമാനം, ജൂനിയർ എൻടിആർ ഗംഭീരമായിരിക്കുന്നു; നടൻ അല്ലു അർജുൻ! റെക്കോർഡ് കളക്ഷൻ നേടി മുന്നേറുകയാണ് ചിത്രം. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് തെലുങ്കാന, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് മാത്രമായി ആദ്യ ദിനം 100 കോടിയിലേറെയാണ് വരുമാനം നേടിയത്. മറ്റുസംസ്ഥാനങ്ങളിൽ നിന്നും 36 കോടിയിലേറെ ആദ്യ ദിനം കളക്ഷൻ നേടിയെന്ന് ട്രെയ്ഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തത്. മൂന്ന് ദിനം കൊണ്ട് 500 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം. ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന രാജമൗലി ചിത്രം 'ആർആർആർ' മാർച്ച് 25ന് റിലീസിനെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് നടൻ ചിത്രത്തിനെ കുറിച്ച് വാചാലനായിരിക്കുന്നത്.
''എല്ലാവരും വളരെ ഗംഭീരമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. എല്ലാം കൊണ്ടും ആർആർആർ വളരെ മികച്ച ഒരു സിനിമയാണ്. രാം ചരൺ തൻറെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇപ്പോൾ കാഴ്ച വെച്ചിരിക്കുന്നത്. രാം ചരണിൻറെ പ്രകടനം കണ്ട് അഭിമാനം തോന്നിയെന്നും അല്ലു അർജുൻ ട്വിറ്ററിൽ കുറിച്ചു. ആർആർആറിനെ പുകഴ്ത്തി തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ രംഗത്ത് എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ആർആർആറിന് ലഭിക്കുന്നത്. ജൂനിയർ എൻടിആറും രാംചരണും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് കൂടാതെ പോർച്ചുഗീസ്, കൊറിയൻ, ടർക്കിഷ്, സ്പാനിഷ് എന്നിങ്ങനെ പത്തു ഭാഷകളിലാണ് പുറത്ത് വന്നിരിക്കുന്നത്.
മൂന്ന് മണിക്കൂർ ആറ് മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. 550 കോടി മുതൽ മുടക്കിൽ ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ഡിവിവി ദാനയ്യയാണ്. എഡിറ്റിംഗ് ശ്രീകർ പ്രസാദും ഛായാഗ്രഹണം കെ കെ സെന്തിൽ കുമാറും നിർവഹിക്കുന്നു. സംഗീതം എം.എം കീരവാണി, റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 550 കോടി രൂപയിൽ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്. ഡിജിറ്റൽ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്‌ളിക്‌സ്, സ്റ്റാർഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയിരിക്കുന്ന കമ്പനികൾ.
റാം ചരണും ജൂനിയർ എൻ.ടി.ആറും പ്രധാന വേഷത്തിൽ എത്തിയിരിക്കുന്ന ചിത്രത്തിൽ ആലിയ ഭട്ടാണ് നയിക. ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജൂനിയർ എൻ.ടി.ആർ. കൊമരു ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്.