'മോൺസ്റ്ററാ'യി മോഹൻലാൽ; ഒപ്പം ഹണി റോസും! മലയാളത്തിൽ ബ്ലോക് ബസ്റ്ററായി മാറിയ 'പുലിമുരുകനു' ശേഷം വൈശാഖും മോഹൻലാലും ഒന്നിക്കുന്ന സിനിമയായതിനാൽ തന്നെ ആരാധകർ പ്രതീക്ഷയിലാണ്. കഴിഞ്ഞ വർഷം നവംമ്പറിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിൻറെ പൂജാ ചടങ്ങിൽ നിന്നുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിലെ നായികമാരായ ലക്ഷ്മി മഞ്ജു, ഹണി റോസ് തുടങ്ങിയവരും വീഡിയോയിലുണ്ട്.പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് മോഹൻലാൽ നായകനാകുന്ന 'മോൺസ്റ്റർ'.വൈശാഖും ലാലും വീണ്ടുമൊരുമിക്കുന്ന സിനിമയായതിനാൽ തന്നെ ആരാധകർ പ്രതീക്ഷയിലാണ്. വൈശാഖ് ഒരുക്കിയ നൈറ്റ് ഡ്രൈവ് അടുത്തിടെ തീയേറ്ററുകളിൽ പുറത്തിറങ്ങി മികച്ച പ്രതികരണം നേടിയിരുന്നു.മോൺസ്റ്ററിൽ ലക്കി സിങ് എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.
പുലിമുരുകൻറെയും ആറാട്ടിൻറേയും രചന നിർവ്വഹിച്ച ഉദയ് കൃഷ്‍ണ തന്നെയാണ് മോൺസ്റ്ററിന് കഥയൊരുക്കിയിരിക്കുന്നത്.എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, സംഘട്ടനം സ്റ്റണ്ട് സിൽവ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ, സ്റ്റിൽസ് ബെന്നറ്റ് എം വർഗീസ്, പ്രൊമോ സ്റ്റിൽസ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈൻസ് ആനന്ദ് രാജേന്ദ്രൻ എന്നിവരാണ്. ബ്രോ ഡാഡി, ആറാട്ട് എന്നീ സിനിമകൾക്ക് ശേഷം മോഹൻലാൽ നായകനായെത്തുന്ന സിനിമയാണ് മോൺസ്റ്റർ. ഈ ചിത്രവും ഒടിടി റിലീസാണെന്നാണ് സൂചന. 12ത് മാൻ, റാം, എമ്പുരാൻ, ബറോസ് തുടങ്ങി നിരവധി സിനിമകളാണ് ലാലിൻറേതായി ഇനി പുറത്തിറങ്ങാനായിരിക്കുന്നത്.
ഛായാഗ്രഹണം സതീഷ് കുറുപ്പ്. അതേസമയം 2005 ൽ 'ബോയ്ഫ്രണ്ട്' എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തി, വർഷങ്ങൾക്കിപ്പുറം മലയികൾക്കു പ്രിയപ്പെട്ട നടിയായി മാറിയ ഒരാളാണ് ഹണി റോസ്. ഇടക്കിടെ ഇൻഡസ്ട്രിയിൽ നിന്ന് ഒരു ബ്രേക്ക് എടുത്താലും വീണ്ടും എല്ലാവരുടെയും മനസ്സിൽ സ്ഥാനം നേടുന്ന ഒരു കഥാപാത്രവുമായി താരം ശക്തമായ തിരിച്ചു വരവ് നടത്തുകയും ചെയ്യും. ഇപ്പോഴിതാ ബാലകൃഷ്ണക്കൊപ്പം തെലുങ്കിൽ ഒരു അടിപൊളി സിനിമയുടെ തയാറെടുപ്പിലാണ് താരം.
ഹണിയുടെ പുതിയ വിശേഷങ്ങൾ. മോൺസ്റ്ററിലും തന്റെ കഥാപാത്രം വളരെ വ്യത്യസ്തമാണെന്ന് നടി പറയുന്നു. മോഹൻലാലിനൊപ്പമാണ് തന്റെ കൂടുതൽ സീനുകളും എന്ന് താരം ത്രില്ലോടെ പറയുന്നു.എന്റെ കഥാപാത്രം ഭാമിനി ഒരുപാട് അനുഭവങ്ങളിൽ കൂടെ കടന്നു പോകുന്ന ഒരു ആളാണ്. ഒരു പ്രത്യേക ഷെയിഡിൽ മാത്രം ഒതുക്കാൻ കഴിയില്ല. ഞാൻ ഇതുവരെ ചെയ്തതിൽ മികച്ച ഒന്ന് തന്നെയാണ് ഈ കഥാപാത്രം," ഹണി പറയുന്നു.