രാജമൗലിയുടെ 'ആർആർആർ' റിലീസ് മാർ‍ച്ചിൽ!

Divya John
 രാജമൗലിയുടെ 'ആർആർആർ' റിലീസ് മാർ‍ച്ചിൽ!  മാർച്ച് 25 നാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചിരിക്കുകയാണ്. മുമ്പ് ജനുവരി ഏഴിന് സിനിമ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് മൂന്നാം തരംഗ വ്യാപനത്തെ തുടർന്നാണ് മാറ്റിവെച്ചത്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ സിനിമയിലൂടെ പ്രശസ്തനായ എസ്.എസ്.രാജമൗലിയുടെ ആർആർആർ സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു.  ഒട്ടേറെ വിദേശ താരങ്ങളും സിനിമയിലുണ്ട്. . കെ.വി.വിജയേന്ദ്ര പ്രസാദിൻറെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് എസ് എസ് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണം ഒരുക്കുന്നത്. ജൂനിയർ എൻടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ അജയ് ദേവ്‍ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ, ശ്രിയ ശരൺ തുടങ്ങിയ നിരവധി താരങ്ങൾ ഒരുമിക്കുന്നുണ്ട്.




    രണം, രൗദ്രം, എന്നാണ് ആർ.ആർ.ആർ. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. ചിത്രത്തിൻറെ എഡിറ്റിംഗ് ശ്രീകർ പ്രസാദും ഛായാഗ്രഹണം കെ കെ സെന്തിൽ കുമാറും നിർവഹിക്കുന്നു. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിൻറെ നിർമ്മാതാവ്. സംഗീതം: എം.എം. കീരവാണി. പി.ആർ.ഒ. ആതിര ദിൽജിത്. 1920 കളിൽ തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയർ എൻ.ടി.ആർ.) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് സിനിമയുടെ പ്രമേയം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങാനിരിക്കുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലറും പാട്ടുകളുമൊക്കെ ഇതിനകം വൈറലാണ്. 




  450 കോടി രൂപ മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപ ഡിജിറ്റൽ സാറ്റലൈറ്റ് അവകാശത്തിലൂടെ സ്വന്തമാക്കുകയുമുണ്ടായി. അതേസമയം ബോളിവുഡിൽ ഇപ്പോൾ ഉള്ളതിൽ ഏറ്റവും ട്രെന്റിങ് ആയിട്ടുള്ള നടിമാരിൽ ഒരാളാണ് അലിയ ഭട്ട്. ഹിന്ദി സിനിമാ ലോകത്ത് ഏറ്റവും അധികം താരമൂല്യവും പ്രതിഫലവും വാങ്ങുന്ന നായികമാരിൽ ഒരാൾ!!. എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആർ ആർ ആർ എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യൻ സിനിമകളിലേക്ക് അരങ്ങേറുകയാണ് നടി. ചിത്രത്തിൽ അഭിനയിക്കുന്നതിനായി അലിയ ഭട്ട് വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.




  വെറും 12 മുതൽ 14 ദിവസം വരെ മാത്രമേ അലിയയ്ക്ക് ഷൂട്ടിങ് ഉണ്ടായിരുന്നുള്ളൂ. സിനിമയിൽ ആകെ പത്ത് മിനിട്ട് ദൈർഘ്യമുള്ള വേഷവും. ഇതിന് വേണ്ടി നടി വാങ്ങിയത് ഒൻപത് കോടി രൂപയാണത്രെ. തെലുങ്കിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടി പൂജ ഹെജ്‌ഡെയാണ്, അത് 3.5 കോടി. ആ നിലയ്ക്ക് തെലുങ്ക് നായികമാർ വാങ്ങുന്ന പ്രതിഫലത്തിന്റെ ഇരട്ടിയിൽ അധികം നൽകിയാണ് ബോളിവുഡ് താരത്തെ കൊണ്ടു വന്നിരിയ്ക്കുന്നത്. രാം ചരൺ അവതരിപ്പിയ്ക്കുന്ന അല്ലൂരി ശ്രീരാമരാജുവിന്റെ ഭാര്യയായ സീത എന്ന കഥാപാത്രത്തെയാണ് അലിയ ചിത്രത്തിൽ അവതരിപ്പിയ്ക്കുന്നത്.  

Find Out More:

Related Articles: