നടൻ ദിലീപ് ഫോൺ മാറ്റി; കബളിപ്പിക്കാനുള്ള നീക്കമെന്ന് ക്രൈംബ്രാഞ്ച്! തെളിവുകൾ നശിപ്പിക്കാനാണ് ഫോൺ മാറ്റിയതെന്നാണ് നിഗമനമെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. കേസ് രജിസ്റ്റർ ചെയ്ത ദിവസം തന്നെയാണ് പുതിയ ഫോണുകൾ എടുത്തിരിക്കുന്നതെന്നാണ് ലഭിച്ചിരിക്കുന്ന സൂചനകൾ. ഇതിന് പിന്നിലും കേസന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കണക്ക്കൂട്ടുന്നുണ്ട്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റർ ചെയ്തതിനുപിന്നാലെ നടൻ ദിലീപടക്കം നാലുപ്രതികൾ മൊബൈൽഫോൺ മാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.
പഴയ ഫോൺ ഹാജരാക്കാൻ പ്രതികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രൻ പറഞ്ഞു. റെയ്ഡിൽ പിടിച്ചെടുത്ത ചില ഡിജിറ്റൽ സാമഗ്രികളുടെ ഫൊറൻസിക് റിപ്പോർട്ട് ഇനിയും ലഭിക്കാനുണ്ട്. ഇതുകൂടി ലഭിച്ചശേഷമേ അന്വേഷണപുരോഗതി വ്യക്തമാക്കാൻ സാധിക്കൂവെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ദിലീപ് അടക്കമുള്ള പ്രതികളെ 33 മണിക്കൂർ ചോദ്യം ചെയ്ത അന്വേഷണസംഘത്തിന് ഇന്ന് കോടതിയിൽ സുപ്രധാന തെളിവുകൾ ഹാജരാക്കുന്നുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളെ തുടർന്ന് തെളിവുകൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതനുസരിച്ച് പ്രതികൾ സമർപ്പിച്ചിച്ചിരിക്കുന്നത് പുതിയ ഫോണുകളാണ്.
പുതിയ ഫോണുകൾ കൈമാറിയതിലൂടെ അന്വേഷണസംഘത്തെ കബളിപ്പിക്കാനുള്ള നീക്കമാണ് നടത്തിയതെന്നാണ് അന്വേഷണസംഘം വിലയിരുത്തിയിരിക്കുന്നത്. മൂന്ന് ദിവസവും ചോദ്യം ചെയ്യുകയും കേസുമായി ബന്ധമുള്ള പലരെയും വിളിച്ചുവരുത്തി മൊഴിയെടുക്കുകയും ചെയ്തെങ്കിലും കുറ്റം ചെയ്തിട്ടില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് ദിലീപും മറ്റു പ്രതികളും. എന്നാൽ പഴയ ഫോണുകൾ അഭിഭാഷകന് കൈമാറിയിട്ടുണ്ടെന്ന് പ്രതികളിലൊരാൾ മൊഴി നൽകിയിട്ടുമുണ്ട്. പഴയ ഫോൺ ഹാജരാക്കാൻ പ്രതികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രൻ പറഞ്ഞു. റെയ്ഡിൽ പിടിച്ചെടുത്ത ചില ഡിജിറ്റൽ സാമഗ്രികളുടെ ഫൊറൻസിക് റിപ്പോർട്ട് ഇനിയും ലഭിക്കാനുണ്ട്.
പഴയ ഫോണുകൾ ഇന്ന് ഹാജരാക്കാൻ അന്വേഷണ സംഘം പ്രതികളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ദിലീപ് അടക്കമുള്ള പ്രതികളെ 33 മണിക്കൂർ ചോദ്യം ചെയ്ത അന്വേഷണസംഘത്തിന് നാളെ കോടതിയിൽ സുപ്രധാന തെളിവുകൾ ഹാജരാക്കേണ്ടി വരും. മൂന്ന് ദിവസവും ചോദ്യം ചെയ്യുകയും കേസുമായി ബന്ധമുള്ള പലരെയും വിളിച്ചുവരുത്തി മൊഴിയെടുക്കുകയും ചെയ്തെങ്കിലും കുറ്റം ചെയ്തിട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ദിലീപ്.