ഓസ്കാർ നോമിനേഷനിൽ ഇടം നേടി മരക്കാറും ജയ് ഭീമും!

Divya John
 ഓസ്കാർ നോമിനേഷനിൽ ഇടം നേടി മരക്കാറും ജയ് ഭീമും! ഇന്ത്യയിൽ നിന്ന് ഈ നേട്ടം കൈവരിച്ചിരിക്കുന്നത് ഈ രണ്ട് സിനിമകൾ മാത്രമാണ്. അടുത്തിടെ പുറത്തിറങ്ങിയ ശ്രദ്ധേയ തമിഴ്‌ സിനിമ ‘ജയ് ഭീം’ മും 2019ലെ മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ‘മരയ്ക്കാർ അറബിക്കടലിൻറെ സിംഹം' എന്ന സിനിമയിലും 94-ാമത്‌ ഓസ്‌കാർ അക്കാദമി അവാർഡ്സിൻറെ മത്സര പട്ടികയിൽ ഇടം നേടി.  1993-ൽ തമിഴ് നാട്ടിൽ നടന്ന യാഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത സിനിമയാണ് ജയ്‌ ഭീം. ഇരുള വിഭാഗത്തിൽ പെട്ട ആദിവാസി യുവാവ് രാജാക്കണ്ണ് കള്ളക്കേസിൽ അറസ്റ്റിലാവുന്നതും അയാൾക്ക് നേരെയുള്ള പോലീസ് പീഡനമേറ്റ് കൊല്ലപ്പെടുന്നതും, ഈ സത്യം വെളിച്ചത്തു കൊണ്ടുവരാൻ അയാളുടെ ഭാര്യ സെൻകെനി നടത്തുന്ന നിയമയുദ്ധവുമാണ്‌ സിനിമയുടെ പ്രമേയം.



   സൂര്യയെ പ്രധാന കഥാപാത്രമാക്കി ജ്ഞാനവേൽ ഒരുക്കിയ ഈ ചിത്രം കഴിഞ്ഞ ദിവസം ഓസ്കറിൻറെ യുട്യൂബ് ചാനലിലും ഇടം നേടിയിരുന്നു. ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിൽ ഇംഗ്ലീഷ് ഇതര ഭാഷാവിഭാഗത്തിലും ജയ് ഭീം നാമനിർദ്ദേശം ലഭിച്ചിരുന്നു. ഇന്ന് അക്കാദമി അവാർഡ്സ് ഒഫീഷ്യൽ വെബ്സൈറ്റിലൂടെ പുറത്തുവിട്ട മത്സരപ്പട്ടികയിലാണ് ഇത് അറിയിച്ചിരിക്കുന്നത്. ലോകമെങ്ങുനിന്നും 276 സിനിമകളാണ് നോമിനേഷൻ നേടുന്നതിനുള്ള ഈ പട്ടികയിൽ ഇക്കുറി ഉൾപ്പെട്ടിട്ടുള്ളത്. ചരിത്ര പ്രാധാന്യമുള്ള കുഞ്ഞാലി മരക്കാർ നാലാമൻറെ കഥ പറഞ്ഞ സിനിമയ്ക്ക് 2019ലെ ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു.



മോഹൻലാലിന് പുറമെ പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, നെടുമുടി വേണു, പ്രഭു, മുകേഷ്, സിദ്ദിഖ്, മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ തുടങ്ങിയ വൻ താരനിരയാണ് സിനിമയിൽ അണിനിരന്നിരുന്നത്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന ഖ്യാദിയോടെയാണ് പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിൻറെ സിംഹം പുറത്തിറങ്ങിയത്. 1993-ൽ തമിഴ് നാട്ടിൽ നടന്ന യാഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത സിനിമയാണ് ജയ്‌ ഭീം.



 ഇരുള വിഭാഗത്തിൽ പെട്ട ആദിവാസി യുവാവ് രാജാക്കണ്ണ് കള്ളക്കേസിൽ അറസ്റ്റിലാവുന്നതും അയാൾക്ക് നേരെയുള്ള പോലീസ് പീഡനമേറ്റ് കൊല്ലപ്പെടുന്നതും, ഈ സത്യം വെളിച്ചത്തു കൊണ്ടുവരാൻ അയാളുടെ ഭാര്യ സെൻകെനി നടത്തുന്ന നിയമയുദ്ധവുമാണ്‌ സിനിമയുടെ പ്രമേയം. സൂര്യയെ പ്രധാന കഥാപാത്രമാക്കി ജ്ഞാനവേൽ ഒരുക്കിയ ഈ ചിത്രം കഴിഞ്ഞ ദിവസം ഓസ്കറിൻറെ യുട്യൂബ് ചാനലിലും ഇടം നേടിയിരുന്നു. ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിൽ ഇംഗ്ലീഷ് ഇതര ഭാഷാവിഭാഗത്തിലും ജയ് ഭീം നാമനിർദ്ദേശം ലഭിച്ചിരുന്നു.

Find Out More:

Related Articles: