ധനുഷിനും ഐശ്വര്യയ്ക്കുമിടയിൽ വർഷങ്ങൾക്ക് മുൻപ് തന്നെ പ്രശ്നങ്ങളുണ്ടായിരുന്നുവോ?

Divya John
 ധനുഷിനും ഐശ്വര്യയ്ക്കുമിടയിൽ വർഷങ്ങൾക്ക് മുൻപ് തന്നെ പ്രശ്നങ്ങളുണ്ടായിരുന്നുവോ? നാഗചൈതന്യ - സമാന്ത വിവാഹമോചനത്തിന് ശേഷം ഇന്ത്യൻ സിനിമാ മേഖലയിൽ ചർച്ചയായി മാറിയിരിക്കുകയാണ് ധനുഷ് -ഐശ്വര്യ വേർപിരിയൽ.  18 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലായി തങ്ങൾ വേർപിരിയുകയാണ് എന്ന് വ്യക്തമാക്കി ധനുഷും ഐശ്വര്യയും രംഗത്തെത്തിയത് സിനിമാപ്രേമികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു രണ്ടുപേരും വേർപിരിഞ്ഞതിനെക്കുറിച്ച് അറിയിച്ചത്. എന്നാൽ ഇരുവരും തമ്മിൽ മുൻപ് തന്നെ ദാമ്പത്യ ജീവിതത്തിൽ വിള്ളലുണ്ടായതായി അഭ്യൂഹങ്ങളുണ്ടായിരുന്നുവെന്ന പഴയ വാർത്തകളാണ് ഇപ്പോൾ ഉടലെടുക്കുന്നത്.



   2011 - 2012 കാലത്തായിരുന്നു ഈ റിപ്പോർട്ട് വലിയ ചൂടുപിടിച്ച ചർച്ചയായി മാറിയത്. താരപുത്രിയും നടിയുമായ ശ്രുതി ഹാസൻ ആണ് ഇവരുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പിന്നിലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. നാഗചൈതന്യ - സമാന്ത വിവാഹമോചനത്തിന് ശേഷം ഇന്ത്യൻ സിനിമാ മേഖലയിൽ ചർച്ചയായി മാറിയിരിക്കുകയാണ് ധനുഷ് -ഐശ്വര്യ വേർപിരിയൽ. എന്നാൽ ഇരുവരും തമ്മിൽ മുൻപ് തന്നെ ദാമ്പത്യ ജീവിതത്തിൽ വിള്ളലുണ്ടായതായി അഭ്യൂഹങ്ങളുണ്ടായിരുന്നുവെന്ന പഴയ വാർത്തകളാണ് ഇപ്പോൾ തലപൊക്കുന്നത്. 2011 - 2012 കാലത്തായിരുന്നു ഈ റിപ്പോർട്ട് വലിയ ചൂടുപിടിച്ച ചർച്ചയായി മാറിയത്.


  താരപുത്രിയും നടിയുമായ ശ്രുതി ഹാസൻ ആണ് ഇവരുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പിന്നിലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 18 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലായി തങ്ങൾ വേർപിരിയുകയാണ് എന്ന് വ്യക്തമാക്കി ധനുഷും ഐശ്വര്യയും രംഗത്തെത്തിയത് സിനിമാപ്രേമികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു. 3 എന്ന സിനിമയിലൂടെ ഐശ്വര്യ സംവിധായക മേലങ്കി അണിഞ്ഞപ്പോൾ ഇരുവരെയും നായികാ നായകന്മാരാക്കിയതോടെ ഈ കിംവദന്തികൾ ഒരു പരിധി വരെ കാറ്റിൽ പറന്നിരുന്നു. ഐശ്വര്യയുടെ ബാല്യകാല സുഹൃത്തും നടിയുമാണ് ശ്രുതി ഹാസൻ. തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള താരങ്ങളാണ് ധനുഷും ശ്രുതിയും.



   എന്നിരുന്നാലും അവിടെയും ഈ കിംവദന്തികളെ പൂർണ്ണമായി വിട്ടുകളയാൻ ചില സിനിമാ പ്രേമികളെങ്കിലും അൽപം മടിച്ചു. ഈ സിനിമയുടെ നിർമ്മാണ വേളയിലും പ്രൊമോഷൻ സമയത്തും ധനുഷ് കൂടുതൽ സമയവും ശ്രുതിക്കൊപ്പമായിരുന്നുവെന്നും ഐശ്വര്യയ്ക്കൊപ്പം ധനുഷ് അധിക സമയമുണ്ടായിരുന്നില്ലെന്നും കണ്ടെത്താൻ ചില കൂട്ടർ ശ്രദ്ധ വെച്ചിരുന്നു. ഇത് ഐശ്വര്യയുടെയും ധനുഷിൻ്റെയും കുടുംബജീവിതത്തിലെ വിള്ളലിന് ആഴം കൂട്ടിയെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ശ്രുതിയുടെയും ധനുഷിൻ്റെയും ഈ അടുപ്പത്തിൽ ഐശ്വര്യ പൂർണ്ണമായും അസ്വസ്ഥയായിരുന്നുവെന്നും ഇത് ദാമ്പത്യത്തെ ബാധിച്ചുവെന്നുമാണ് അക്കാലത്ത് പുറത്ത് വന്ന റിപ്പോർട്ടുകൾ. ധനുഷിന്റെയും ശ്രുതിയുടെയും താരതമ്യപ്പെടുത്താനാകാത്തത്ര ഓൺസ്‌ക്രീൻ കെമിസ്ട്രിയും ഇവർ തമ്മിലുള്ള ഈ പൊരുത്തത്തിൻ്റെ ബാക്കിപത്രമായിരുന്നുവെന്നും ഒരു സംസാരം അക്കാലത്ത് ഉണ്ടായിരുന്നു. 



  ഇക്കാര്യത്തിൽ അന്ന് രജനികാന്തും അതൃപ്തി പ്രകടിപ്പിച്ചിരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ചിത്രം റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ, ധനുഷും ശ്രുതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ചീട്ടുകൊട്ടാരം പോലെ പൊളിച്ചു കൊണ്ടായിരുന്നു ഒരു അഭിമുഖത്തിൽ ഐശ്വര്യ പ്രതികരിച്ചത്. അത്തരം വാർത്തകൾ അടിസ്ഥാന രഹിതമായിരുന്നുവെന്നാണ് അന്ന് ഐശ്വര്യ പറഞ്ഞത്. എന്തായാലും തെന്നിന്ത്യൻ സിനിമാലോകത്തെ പ്രധാന സംഭവങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ധനുഷ്-ഐശ്വര്യ വിവാഹമോചനം. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും സോഷ്യൽ മീഡിയയിലൂടെയായി വേർപിരിയലിനെക്കുറിച്ച് അറിയിച്ചത്. ക്ഷണനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറലായി മാറിയത്. 2004 നവംബർ 18നായിരുന്നു ഇരുവരും വിവാഹിതരായത്.  

Find Out More:

Related Articles: