'സത്യം മാത്രമേ ബോധിപ്പിക്കൂ'വിൽ ശ്രദ്ധ നേടി നടൻ സുധീഷ്

Divya John
 'സത്യം മാത്രമേ ബോധിപ്പിക്കൂ'വിൽ ശ്രദ്ധ നേടി നടൻ സുധീഷ്! ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'സത്യം മാത്രമേ ബോധിപ്പിക്കൂ' എന്ന ചിത്രത്തിലാണ് സുധീഷ് നെഗറ്റീവ് ഷെയ്ഡ് ഉള്ള ജെയിംസ് എന്ന സ്റ്റെെലിഷ് വില്ലമാരുടെ പട്ടികയിലേക്ക് കയറിയിരിക്കുന്നത്. സഹനടനായും, ഹാസ്യ നടനായും, അനിയനായും, അയലത്തെ വീട്ടിലെ പയ്യനായും മലയാള സിനിമപ്രേമികൾക്ക് സുപരിചിതനായ സുധീഷിൻറെ കരിയറിലെ തന്നെ ഏറ്റവും നല്ല പ്രകടനമായിരിക്കും. ധീഷിനെ കൂടാതെ മനു എന്ന കഥാപാത്രമായി ഡോ.റോണിയും ചിത്രത്തിൽ എത്തുന്നുണ്ട്.



  കഴിഞ്ഞ 35 വർഷത്തെ തൻറെ സിനിമാ ജീവിതത്തിൽ ഇതു വരെ ചെയ്തിട്ടില്ലാത്ത ക്രൂരനായ ഒരു വില്ലൻ കഥാപാത്രവുമായി വന്നിരിക്കുകയാണ് മലയാളികളുടെ പ്രിയ നടൻ സുധീഷ്.  'ഒരുപാട് കാലത്തെ ബന്ധമുണ്ട്, ഓർത്തു പറയാൻ പറ്റാത്ത അത്രയും ആഴത്തിലുള്ള ഹൃദയ ബന്ധം, നടൻ സുധീഷ് എന്ന സഹോദര തുല്യനായ കലാകാരനെ അഭിനന്ദിക്കുന്നതിൽ സന്തോഷം., 'സത്യം മാത്രമേ ബോധിപ്പിക്കു' എന്ന സാഗർ ഹരിയുടെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രത്തിൽ എന്നെ പോലെ തന്നെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്ക് മനസ്സിൽ എടുത്തു വെക്കാൻ പാകത്തിൽ ഒരു കഥാപാത്രത്തെ നൽകിയത് ശ്രീ സുധീഷ് ആണ്.



  കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷത്തെ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ ഓർത്തു വെക്കാനും ഏറ്റവും മികച്ചതെന്ന് പറയാനും ഈ ചിത്രത്തിലെ മാത്യൂ എന്ന വില്ലൻ വേഷം ധാരാളം. കൂടാതെ സുധീഷിനെ പുകഴ്ത്തി സിനിമാലോകത്തുനിന്നും നിരവധിപേർ എത്തിയിട്ടുണ്ട്. ഒരു സുഹൃത്തെന്ന നിലയിൽ ഒരു സഹോദരാണെന്ന നിലയിൽ ഒരേ മേഖലയിൽ ജോലി ചെയ്യുന്ന സഹ പ്രവർത്തകനെന്ന നിലയിൽ തീർച്ചയായും ഈ അവസരം അദ്ദേഹത്തെ അഭിനന്ദിക്കാൻ ഉപയ്യോഗപ്പെടുത്തട്ടെ, ഇനിയും ഇത്തരത്തിൽ ഒട്ടനവധി കഥാപാത്രങ്ങൾ താങ്കളെ തേടിയെത്തുമെന്ന് ഉറപ്പാണ്.. ഉയരങ്ങൾ കീഴടക്കട്ടെ.. ആശംസകൾ, വീണ്ടും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ', നടൻ ബിജു മേനോൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. സത്യം മാത്രമേ ബോധിപ്പിക്കൂ'വിൽ ശ്രദ്ധ നേടി നടൻ സുധീഷ്. 



  ധ്യാൻ ശ്രീനിവാസനെ കൂടാതെ, സുധീഷ്, ജോണി ആന്റണി, ഡോ. റോണി, അംബിക എന്നിങ്ങനെ വൻ താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൊച്ചിയിലാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ.  നേഷ് രവീന്ദ്രനാഥാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ എഡിറ്റര്‍ അജേഷ് ആനന്ദാണ്. ജനുവരി 14ന് ചിത്രം തിയേറ്ററുകളിലെത്തും. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ ആയി എത്തുന്ന സിനിമകൂടിയാണ് സത്യം മാത്രമേ ബോധിപ്പിക്കൂ. മാത്രമല്ല സൂത്രക്കാരന്‍' എന്ന ചിത്രത്തിന് ശേഷം സ്മൃതി സിനിമാസിന്റെ ബാനറില്‍ ബാലമുരളി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ധ്യാനിന് പുറമെ ഇന്ദ്രന്‍സ്, ജോണി ആന്റണി, ഡോ. റോണി, അംബിക. ശ്രീവിദ്യ എന്നിവരും അണിനിരക്കുന്നു.

Find Out More:

Related Articles: