കാണാൻ നല്ല ഭംഗിയൊക്കെ ഇല്ലേ എന്നിട്ടും എന്തിനാ ഈ പണിയെടുക്കുന്നേ എന്നായിരുന്നു കുടുംബക്കാരുടെ ചോദ്യം എന്ന് നടി കൃതി! സിനിമ വളരെ മോശം മേഖലയാണെന്നും അവിടെ പെൺകുട്ടികൾക്ക് മാന്യമായി ജോലി ചെയ്യാൻ കഴിയില്ല എന്നുമായിരുന്നു സംസാരം. എന്നാൽ മറ്റെല്ലാ മേഖലയിലും ഉള്ളത് പോലെയുള്ള പ്രശ്‌നങ്ങൾ അല്ലാതെ, സിനിമ ആയത് കൊണ്ട് സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥ കൂടുതൽ ഇല്ല എന്നും ചിലരൊക്കെ പ്രതികരിച്ചിരുന്നു. ഒരു കാലം വരെ പെൺകുട്ടികൾ സിനിമയിൽ വരുന്നതിനെ ഭീകരമായി എതിർത്തവർ ഉണ്ടായിരുന്നു. തന്റെ അച്ഛനും അമ്മയും സിനിമയിൽ വരുന്നതിന് തന്നെ നല്ലരീതിയിൽ സപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും കുടുംബത്തിലുള്ളവർ പലരും എതിരായിരുന്നു എന്ന് കൃതി സനോൺ പറയുന്നു.
താൻ സിനിമ തിരഞ്ഞെടുത്തു എന്ന് അറിഞ്ഞപ്പോൾ കുടുംബത്തിൽ എല്ലാവരും ഞെട്ടി. എന്തെന്നാൽ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും എൻജിനിയേഴ്‌സ് ആണ്. ഞാനും എൻജിനിയറിങ് കഴിഞ്ഞതാണ്. ആ മേഘയിലേക്കാണ് എന്നെയും എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ സിനിമ തിരഞ്ഞെടുത്തപ്പോൾ എല്ലാവർക്കും എതിർപ്പ് ആയി. എല്ലാവരുടെയും ആദ്യത്തെ സംശയം എന്റെ കല്യാണം നടക്കുമോ എന്നതായിരുന്നു. കാണാൻ നല്ല ഭംഗിയൊക്കെ ഇല്ലേ. പിന്നെ എന്തിനാണ് ഈ തൊഴിൽ തിരഞ്ഞെടുത്തത്. സിനിമയിൽ എത്തിയാൽ വിവാഹം ചെയ്യാനൊക്കെ വൈകും എന്നൊക്കെയായിരുന്നുവത്രെ ഓരോരുത്തരുടെയും അഭിപ്രായം.
അപ്പോഴൊക്കെ ചിരിച്ചു തള്ളുകയായിരുന്നു താൻ എന്ന് കൃതി പറയുന്നു. കല്യാണം തന്റെ അജണ്ടയിൽ ഏറ്റവും പ്രധാന്യമുള്ള കാര്യമല്ല എന്ന് കൃതി പറയുകയും ചെയ്തു. മാത്രമല്ല സിനിമ ഇന്റസ്ട്രി തിരഞ്ഞെടുത്താൽ കല്യാണം കഴിയ്ക്കുക എന്നാൽ പ്രശ്‌നം തന്നെയാണ് എന്ന് ഒരു ആൺ സുഹൃത്ത് പറഞ്ഞതാണ് തനിക്ക് ഏറ്റവും ഷോക്ക് ആയത് എന്ന് കൃതി പറഞ്ഞു. തന്റെ അതേ ജനറേഷനിൽ ഉള്ളവരും അങ്ങനെ തന്നെ ചിന്തിയ്ക്കുന്നതിലായിരുന്നു നടിയ്ക്ക് അതിശയം.
തന്റെ അച്ഛനും അമ്മയും സിനിമയിൽ വരുന്നതിന് തന്നെ നല്ലരീതിയിൽ സപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും കുടുംബത്തിലുള്ളവർ പലരും എതിരായിരുന്നു എന്ന് കൃതി സനോൺ പറയുന്നു. താൻ സിനിമ തിരഞ്ഞെടുത്തു എന്ന് അറിഞ്ഞപ്പോൾ കുടുംബത്തിൽ എല്ലാവരും ഞെട്ടി. എന്തെന്നാൽ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും എൻജിനിയേഴ്‌സ് ആണ്. ഞാനും എൻജിനിയറിങ് കഴിഞ്ഞതാണ്. ആ മേഘയിലേക്കാണ് എന്നെയും എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ സിനിമ തിരഞ്ഞെടുത്തപ്പോൾ എല്ലാവർക്കും എതിർപ്പ് ആയി.