നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഡിവൈഎസ്പിയുടെ കൈയ്യിലെന്നു ദിലീപ്!

Divya John
 നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഡിവൈഎസ്പിയുടെ കൈയ്യിലെന്നു ദിലീപ്! ഈ ദൃശ്യങ്ങൾ ദുരുപയോഗപ്പെടുത്താനോ മറ്റുള്ളവരുടെ കൈകളിൽ എത്താനോ സാധ്യതയുണ്ടെന്നും, അതിനാൽ ഉടൻ ഇത് കോടതിക്ക് കൈമാറാൻ ഡിവൈഎസ്പിയോട് നിർദേശിക്കണമെന്നും ഹർജിയിൽ ദിലീപ് ആവശ്യപ്പെട്ടിരിക്കുകയാണ്. തന്നോടുള്ള പ്രതികാരത്തിൻറെ ഭാഗമായാണ് ഈ പുതിയ കേസെടുത്തിരിക്കുന്നതെന്നും കള്ളക്കഥ മെനഞ്ഞതാണെന്നും ദിലീപ് ഹർജിയിൽ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിൻറെ പക്കലുണ്ടെന്ന് നടൻ ദിലീപ് വിചാരണ കോടതിയിൽ അറിയിച്ചു.   ഹൈക്കോടതിയിലെ ഹർജി ഇതോടെ ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്. 



 

 അതുവരെ ദിലീപിൻറെ അറസ്റ്റിന് അനുമതിയുമില്ല. വിചാരണക്കോടതി ദിലീപിൻറെ അപേക്ഷ പരിഗണിക്കുന്നത് ഈ മാസം ഇരുപതിനാണ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചെന്ന കേസിലെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ്, വിചാരണക്കോടതിയിൽ ഈ ആവശ്യവുമായി ദിലീപ് എത്തിയത്. ആലുവ പറവൂർക്കവലയിലെ ദിലീപിൻറെ വീട്, സഹോദരൻ അനൂപിൻറെ വീട്, ദിലീപിൻറെയും അനൂപിൻറെയും സിനിമാനിർമാണക്കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസ് ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡുകൾ നടന്നിരുന്നത്. മൊബൈൽ ഫോണുകളും ഹാ‍ർ‍ഡ് ഡിസ്കുകളും റെയ്ഡിനിടയിൽ പിടിച്ചെടുത്തിരുന്നു.




   ദിലീപിൻറെ ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന നിർമാണക്കമ്പനിയിൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ എത്തിയോ എന്ന് പരിശോധിക്കാൻ എത്തിയതും ഡിവൈഎസ്പി ബൈജു പൗലോസ് ആയിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാർ, പൾസർ സുനിയുടെ അമ്മ എന്നിവരുടെ വെളിപ്പെടുത്തലിൻറെ അടിസ്ഥാനത്തിൽ ഇന്നലെ ദിലീപുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ക്രൈംബ്രാഞ്ചും പോലീസും സംയുക്തമായി റെയ്ഡ് നടത്തിയിരുന്നു.  അതേസമയം നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ ആക്രമിക്കാൻ പദ്ധതിയിട്ടെന്ന കേസിൽ ദിലീപ് സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ അടുത്ത ചൊവ്വാഴ്ച പരിഗണിക്കുമെന്ന് ഹൈക്കോടതി. ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റുന്നുവെന്ന് കോടതി ഇന്ന് അറിയിക്കുകയായിരുന്നു.



 ജസ്റ്റിസ് പി. ഗോപിനാഥാണ് ഇന്ന് ഹർജി പരിഗണിച്ചത്.  അടുത്ത ചൊവ്വാഴ്ച വരെ ദിലീപിൻറെ അറസ്റ്റുണ്ടാകില്ലെന്ന് സർക്കാർ കോടതിയിൽ ഉറപ്പും നൽകി. ചൊവ്വാഴ്ച വരെ അറസ്റ്റുണ്ടാകുമോ എന്ന് സർക്കാരിനോട് കോടതി ആരാഞ്ഞപ്പോൾ അതുണ്ടാകില്ലെന്ന് ഉറപ്പ് നൽകുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്ന അസംവിധായകൻ ബാലചന്ദ്രകുമാറിൻറെ മൊഴി പരിശോധിക്കണമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ദിവസം ദിലീപിൻറെയും സഹോദരൻ അനൂപിൻറെയും വീടുകളിലും ഓഫീസുകളിലും നടന്ന പരിശോധന സെർച്ച് വാറണ്ടോടുകൂടിയുള്ളതായിരുന്നുവെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പറഞ്ഞു. തന്നെ അനാവശ്യമായി കേസിൻറെ പേരിൽ പോലീസ് പീഡിപ്പിക്കുകയാണെന്ന് ദിലീപ് അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചിരുന്നു.

Find Out More:

Related Articles: