പുഷ്പയുടെ വിജയാഘോഷം നടത്താൻ കഴിയാതെ അണിയറ പ്രവർത്തകർ!

Divya John
 പുഷ്പയുടെ വിജയാഘോഷം നടത്താൻ കഴിയാതെ അണിയറ പ്രവർത്തകർ! ചിത്രത്തിന്റെ അവതരണത്തെയും അഭിനയത്തെയും എല്ലാം വാനോളം പുകഴ്ത്തുകയാണ്. ബോക്‌സോഫീസ് കലക്ഷൻ കാര്യത്തിലും പുഷ്പ കുതിച്ചുയരുന്നു. അല്ലു അർജ്ജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത ചിത്രമാണ് പുഷ്പ; ദ റൈസ്. ഡിസംബർ 17 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം കഴിഞ്ഞ ആഴ്ച തിരുപ്പതിയിൽ വച്ച് വിജയാഘോഷം നടത്താൻ തീരുമാനിച്ചതായി മൈത്രി മൂവി മേക്കേഴ്‌സ് പ്രഖ്യാപിച്ചിരുന്നു. 






  എന്നാൽ അത് നടത്താൻ സാധിച്ചില്ല. തുടർന്ന് വെള്ളിയാഴ്ച ആന്ധ്രാപ്രദേശിലുള്ള കകിനാടയിൽ വച്ച് സക്‌സസ്മീറ്റ് നടത്താൻ തീരുമാനിച്ചു. എന്നാൽ അതും ഇപ്പോൾ മുടങ്ങി. ഈ സാഹചര്യത്തിൽ പുഷ്പയുടെ വിജയാഘോഷം നടത്താനുള്ള അണിയറ പ്രവർത്തകരുടെ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടു. സിനിമ വിജയം നേടിയാൽ സക്‌സസ്മീറ്റ് നിർബന്ധമാണ്. എന്നാൽ രണ്ട് തവണയാണ് ഇപ്പോൾ പുഷ്പയുടെ സക്‌സസ്മീറ്റ് മുടങ്ങുന്നത്. അനുവാദം കിട്ടാത്തതിനാൽ കകിനാടയിൽ വച്ച് നടത്താൻ തീരുമാനിച്ച മാസ്സീവ് സക്‌സസ്മീറ്റ് റദ്ദാക്കി എന്ന് മൈത്രി മൂവി മേക്കേഴ്‌സ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. 






  ഒമിക്രോൺ കൂടുന്ന സാഹചര്യത്തിലാണ് അനുവാദം നിഷേധിച്ചത് എന്നാണ് റിപ്പോർട്ടുകൾ. യുഎസ്സിൽ ചരിത്ര വിജയം നേടുകയാണ് അല്ലു അർജ്ജുന്റെ പുഷ്പ. ഇതുവരെ രണ്ട് മില്യൺ യു എസ് ഡോളർ ആണ് കളക്ട് ചെയ്തത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 26.89 കോടി നേടി എന്നാണ് വിവരം. തെലുങ്കിലും ഹിന്ദിയിലും കൂടാതെ മലയാളം, തമിഴ്, കന്നട ഭാഷകളിലായിട്ടാണ് സിനിമ റിലീസ് ചെയ്തത്. ഫഹദ് ഫാസിൽ, രശ്മിക മന്ദാന തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. ഡിസംബർ 17 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. അല്ലു അർജ്ജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത ചിത്രമാണ് പുഷ്പ; ദ റൈസ്.




സിനിമ വിജയം നേടിയാൽ സക്‌സസ്മീറ്റ് നിർബന്ധമാണ്. എന്നാൽ രണ്ട് തവണയാണ് ഇപ്പോൾ പുഷ്പയുടെ സക്‌സസ്മീറ്റ് മുടങ്ങുന്നത്. അനുവാദം കിട്ടാത്തതിനാൽ കകിനാടയിൽ വച്ച് നടത്താൻ തീരുമാനിച്ച മാസ്സീവ് സക്‌സസ്മീറ്റ് റദ്ദാക്കി എന്ന് മൈത്രി മൂവി മേക്കേഴ്‌സ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. ഒമിക്രോൺ കൂടുന്ന സാഹചര്യത്തിലാണ് അനുവാദം നിഷേധിച്ചത് എന്നാണ് റിപ്പോർട്ടുകൾ. യുഎസ്സിൽ ചരിത്ര വിജയം നേടുകയാണ് അല്ലു അർജ്ജുന്റെ പുഷ്പ.  
 

Find Out More:

Related Articles: