'അമ്മ'യെ കബളിപ്പിച്ചിട്ടില്ല; സിദ്ധിഖിനെതിരെ പരാതി നൽകും!

Divya John
 'അമ്മ'യെ കബളിപ്പിച്ചിട്ടില്ല; സിദ്ധിഖിനെതിരെ പരാതി നൽകും!  അമ്മയുടെ ചരിത്രത്തിലാദ്യമായി മത്സരവും നടന്നു.  താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗ് ഇന്നലെയാണ് നടന്നത്. വൈസ് പ്രസിഡൻറ് സ്ഥാനത്തേക്കും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പും ഇന്നലെ നടക്കുകയുണ്ടായി. ഔദ്യോഗിക പാനൽ നിർ‍ത്തിയവർ‍ക്കെതിരെ മത്സരിച്ച പലരും വിജയം നേടുകയുമുണ്ടായി. വിമതനായി മത്സരിച്ച നാസർ ലത്തീഫ് പക്ഷേ പരാജയപ്പെടുകയുണ്ടായി. തെരഞ്ഞെടുപ്പിന് മുന്നോടിയായി സോഷ്യൽമീഡിയയിലുൾപ്പെടെ പല നടന്മാരും ക്യാംപയിൻ നടത്തുകയുമുണ്ടായിരുന്നു. അക്കൂട്ടത്തിൽ നടൻ സിദ്ധിഖ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് നസാ‍ർ ലത്തീഫ് വാർ‍ത്തസമ്മേളനത്തിൽ രംഗത്തെത്തിയിരിക്കുന്നത്.






   അമ്മയുടെ തലപ്പത്തിരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരിക്കാനായി നൽകിയ നോമിനേഷനിൽ പേരെഴുതി ഒപ്പിടാൻ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നൽകാം എന്ന് വാദ്ഗാനം നൽകി അമ്മയെ കബളിപ്പിച്ചവരുമല്ല', എന്നായിരുന്നു സിദ്ധിഖ് ഇട്ട ഫേസ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നത്. 'ആരെ തെരഞ്ഞെടുക്കണമെന്ന് അമ്മയിലെ അംഗങ്ങൾക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിൻറെ അടിയത്തറ ഇളക്കുമെന്ന് ഇവരാരും വീരവാദം മുഴക്കിയിട്ടുമില്ല.48 വർഷമായി സിനിമ ഇൻഡസ്ട്രിയിൽ നടൻ, നിർമ്മാതാവ് നിലകളിൽ പ്രവർത്തിച്ചയാളാണ് താനെന്ന് നാസർ ലത്തീഫ് വാർ‍ത്താ സമ്മേളനത്തിൽ പറഞ്ഞു.





   നൂറോളം സിനിമകൾ അഭിനയിച്ചു. 2 സിനിമ പ്രൊഡ്യൂസ് ചെയ്തു. ഇപ്പോൾ എൻറെ വ്യക്തിത്വത്തെ ബാധിച്ച ഒരു കാര്യം ക്ലിയർ ചെയ്യാനായാണ് ഈ വാർ‍ത്താ സമ്മേളനം, അദ്ദേഹം പറഞ്ഞു. ഇതിനെതിരെയാണ് നാസർ ലത്തീഫ് രംഗത്തെത്തിയത്. നന്നായി ജനാധിപത്യ രീതിയിൽ നടന്ന ഇലക്ഷനാണ്. എന്നാൽ ഇലക്ഷൻ സ്റ്റണ്ടെന്ന രീതിയിൽ സുഹൃത്ത് സിദ്ധിഖ് തെറ്റായ പ്രസ്താവന പൊതു ജന മധ്യത്തിൽ നടത്തുകയുണ്ടായി. ഇല്ലാത്ത ഭൂമി അമ്മയ്ക്ക് നൽകാമെന്ന് പറഞ്ഞ് അമ്മയെ കബളിപ്പിച്ചു എന്നാണത്. ഇത് അദ്ദേഹം പിൻവലിക്കണം, നാസർ ലത്തീഫ് ആവശ്യപ്പെട്ടു. അമ്മയിലെ അംഗമാണ് ഞാൻ. ഇലക്ഷനിൽ തോറ്റതിൽ വിഷമമില്ല.എഴുപുന്നയിലെ എൻറെ 20 സെൻറ് സ്ഥലം അമ്മയ്ക്ക നൽകാൻ തീരുമാനിച്ചിരുന്നു. 






  അവശ കലാകാരന്മാർക്ക് വീടുപണിയാനായിരുന്നു. ഡോക്യുമെൻറ്സ് ഇടവേള ബാബുവിന് നൽകിയിരുന്നു. അവിടെ സ്റ്റുഡിയോ അപാർട്ട്മെൻറ് പണിയാമെന്ന് ഞാൻ പറഞ്ഞിരുന്നു. അത് ഞാൻ ഫ്ലാറ്റ് പണിയാൻ ആവശ്യപ്പെട്ടുവെന്ന് ചിലർ പറഞ്ഞുപരത്തി. രണ്ട് വർഷമായിട്ടും അവർ ഏറ്റെടുക്കാതായപ്പോൾ ഞാനത് വേറെ ചില കലാകാരന്മാർക്കായി നൽകി. സീറോ ബാബുവിനും പാട്ടുകാരൻ ഇബ്രാഹിമിനും ഉൾപ്പെടെയുള്ള ചിലർക്കായിരുന്നു അത്. ഇപ്പോഴിതാ ഇല്ലാത്ത കാര്യം പറഞ്ഞ് എന്നെ കരിവാരി തേച്ചു.. ഇലക്ഷന് തോൽക്കാൻ മുഖ്യ വിഷയം ഇതാണ് കാരണമായത്. ഇത് വലിയൊരു ഇൻസൾട്ടാണ്. 'അമ്മ'യ്ക്ക് ഞാൻ പരാതി നൽകും. നടപടിയില്ലെങ്കിൽ നിയമപരമായി നേരിടും, നാസർ ലത്തീഫ് വ്യക്തമാക്കി. ഞാൻ ആരേയും കബളിപ്പിച്ചിട്ടില്ല. സാധാരണ മനുഷ്യനാണ്.

Find Out More:

Related Articles: