30 വർഷത്തെ അഭിനയ ജീവിതത്തിൽ ഇതുവരെ ചെയ്യാത്ത വേഷത്തെ കുറിച്ച് ശ്വേത മേനോൻ!

Divya John
 30 വർഷത്തെ അഭിനയ ജീവിതത്തിൽ ഇതുവരെ ചെയ്യാത്ത വേഷത്തെ കുറിച്ച് ശ്വേത മേനോൻ! കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ സിനിമാ മേഖലയിൽ തിളങ്ങി. മലയാളത്തിലും ബോളിവുഡിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ തിളങ്ങിയ താരം നൂറിലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്. മിനി സ്ക്രീനിലും അവതാരകയായും മറ്റും സജീവമാണ്. ഇപ്പോഴിതാ മുപ്പത് വർഷത്തെ തൻറെ അഭിനയ ജീവിതത്തിനിടയിൽ ഇതുവരെ ചെയ്യാത്ത വേഷം ലഭിച്ചതിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ശ്വേത മേനോൻ. മോഡലിംഗ് രംഗത്ത് നിന്ന് സിനിമാലോകത്തേക്കെത്തിയ താരമാണ് ശ്വേത മേനോൻ.





  മിസ് ഇന്ത്യ ഏഷ്യ പസഫിക് പട്ടം നേടിയിട്ടുള്ള ശ്വേത 91-ലാണ് അനശ്വരം എന്ന സിനിമയിലൂടെ സിനിമാലോകത്തെത്തിയത്. കേട്ടപ്പോൾ തന്നെ ഈ സിനിമ ചെയ്യണം എന്നു തീരുമാനിച്ചു", ശ്വേതാ മേനോൻറെ വാക്കുകൾ. സൈക്കോ ഹൊറർ ത്രില്ലർ ചിത്രമായ 'പള്ളിമണി' തൻറെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കുമെന്ന് നടി ശ്വേതാ മേനോൻ പ്രതികരിച്ചു. "ത്രില്ലടിച്ച് കേട്ട കഥയാണ്.  കലാസംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എൽ.എ പ്രൊഡക്ഷൻസിൻറെ ബാനറിൽ അഹമ്മദാബാദിലെ മലയാളി ദമ്പതികളായ ലക്ഷ്മിയും അരുൺ മേനോനും ആണ് ചിത്രം നിർമ്മിക്കുന്നത്.





    ജനപ്രിയ ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ കെ.വി അനിൽ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രമാണ് പള്ളിമണി. 14 വർഷങ്ങൾക്ക് ശേഷമാണ് നിത്യ സിനിമയിലേക്ക് വീണ്ടുമെത്തുന്നത്. കൈലാഷ്, ദിനേശ് പണിക്കർ, ഹരികൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ശ്വേത മേനോൻ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിലൂടെ നടി നിത്യാ ദാസും മലയാള സിനിമയിലേക്ക് മടങ്ങി എത്തുകയാണ്. ഭയം മാത്രം നിറഞ്ഞ ഒരു രാത്രിയിൽ തീർത്തും അപരിചിതമായ ഒരു സ്ഥലത്ത് ഒറ്റപ്പെട്ടു പോവുന്ന ഒരു കുടുംബം. 





 അവരെ വേട്ടയാടുന്ന ഒരു പരമ്പര കൊലയാളി. ആ കൊലയാളിയിൽ നിന്ന് തന്റെ ഭർത്താവിനെയും കുഞ്ഞുങ്ങളെയും രക്ഷിക്കാൻ ഗർഭിണിയായ ഒരു യുവതി നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് 'പള്ളിമണി'. അനിയൻ ചിത്രശാലയാണ് ഛായാഗ്രഹണം. കലാസംവിധാനം സജീഷ് താമരശ്ശേരി. എഡിറ്റർ അനന്തു എസ്.വിജയ് . നാൽപ്പത് ലക്ഷം രൂപ ചെലവാക്കി നിർമ്മിക്കുന്ന മൂന്ന് നിലകളുള്ള പള്ളിയുടെ സെറ്റ് ആണ് ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്ന്.

Find Out More:

Related Articles: