കാമുകന്റെ പിറന്നാൾ ആഘോഷമാക്കി രഞ്ജിനി ഹരിദാസ്!

Divya John
  കാമുകന്റെ പിറന്നാൾ ആഘോഷമാക്കി രഞ്ജിനി ഹരിദാസ്! വിവിധ ചാനലുകളിലൂടെയായി നിരവധി ഷോകൾ അവതരിപ്പിച്ച രഞ്ജിനി സോഷ്യൽ മീഡിയയിലും സജീവമാണ്. ബിഗ് ബോസിൽ മത്സരിച്ചതോടെയാണ് രഞ്ജിനിയെ പ്രേക്ഷകർ അടുത്തറിഞ്ഞത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും രഞ്ജിനി ഷോയിൽ തുറന്നുപറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ രഞ്ജിനിയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. കാമുകനായ ശരതിന്റെ പിറന്നാളാഘോഷ ചിത്രങ്ങളായിരുന്നു താരം പോസ്റ്റ് ചെയ്തത്. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകർക്ക് പരിചിതയായി മാറിയതാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാർ സിംഗറിലൂടെയായിരുന്നു രഞ്ജിനിയുടെ വരവ്. ഷോയുടെ ജനപ്രീതി രഞ്ജിനിക്കും ഗുണകരമായി മാറുകയായിരുന്നു. ശരത് പൂളിമൂടിനെ ടാഗ് ചെയ്തായിരുന്നു രഞ്ജിനി ഫോട്ടോയും ആശംസയും പോസ്റ്റ് ചെയ്തത്.



  താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരായിരുന്നു ഫോട്ടോയ്ക്ക് കീഴിൽ കമന്റുകളുമായെത്തിയത്. പൂൾ ചിത്രം വൈറലായതോടെ രഞ്ജിനിയുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകളും സജീവമായിട്ടുണ്ട്. ശരതിനൊപ്പം പൂളിൽ നിന്നുള്ള ചിത്രമായിരുന്നു രഞ്ജിനി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഹാപ്പി ബർത്ത് ഡേ റ്റു യൂ മൈ ഫോർഎവർ മൂഡ് എന്നായിരുന്നു ക്യാപ്ഷനായി രഞ്ജിനി കുറിച്ചത്. ക്ഷണനേരം കൊണ്ടായിരുന്നു രഞ്ജിനിയുടെ പോസ്റ്റ് വൈറലായി മാറിയത്.



   താൻ ഡാൻസ് പഠിക്കാനായി പോയതിനെക്കുറിച്ച് പറഞ്ഞും രഞ്ജിനി എത്തിയിരുന്നു. ഡാൻസ് കോറിയോഗ്രാഫറായ അബാദിന് അരികിലേക്കായിരുന്നു രഞ്ജിനി പോയത്. ഡാൻസ് പഠിക്കുക എന്നുള്ളത് ഒരു വലിയ ആഗ്രഹമായിരുന്നു.  
ഇങ്ങനെ ഒരാൾ പറഞ്ഞാൽ നൃത്തത്തെ ജീവനായി കാണുന്ന ഞാൻ ആ സ്വപ്നം സഫലമാക്കാൻ സഹായിക്കാതെ പോകാൻ കഴിയില്ലല്ലോ. എന്നെ പഠിപ്പിക്കുന്നത് ഒരു ശ്രമകരമായ കാര്യം ആയിരിക്കും എന്ന് എന്നോടുപറഞ്ഞ ആദ്യത്തെ സ്റ്റുഡന്റാണ്. അതുകൊണ്ടുതന്നെ ഇത് ശരതുമായുള്ള ബന്ധത്തെക്കുറിച്ച് വാചാലയായി നേരത്തെ രഞ്ജിനി എത്തിയിരുന്നു.



 

16 വർഷത്തോളമുള്ള പരിചയമുണ്ട് ഞങ്ങൾ തമ്മിൽ. എന്നാൽ ഇപ്പോഴാണ് ഞങ്ങൾക്കിടയിൽ പ്രണയം വന്നത്. നേരത്തെയും തനിക്ക് പ്രണയങ്ങളുണ്ടായിട്ടുണ്ട്. ആത്മാർത്ഥമായാണ് പ്രണയിച്ചതെങ്കിൽക്കൂടിയും എല്ലാം തകരുകയായിരുന്നു. ശരത് വിവാഹിതനായിരുന്നു, എനിക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു. എന്നാൽ രണ്ടാളും സിംഗിളായതോടെയാണ് ഞങ്ങൾക്കിടയിൽ പ്രണയം സംഭവിച്ചത്. ഈ ബന്ധം വിവാഹത്തിലേക്ക് കടക്കുമോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു രഞ്ജിനി പറഞ്ഞത്.

Find Out More:

Related Articles: