ഞാൻ മൊത്തം കറുത്തിട്ടു ആയിരുന്നല്ലോ'; റോഷ്ന ആൻ റോയിയുടെ കുറിപ്പ്!

Divya John
 ഞാൻ മൊത്തം കറുത്തിട്ടു ആയിരുന്നല്ലോ'; റോഷ്ന ആൻ റോയിയുടെ കുറിപ്പ്! ധമാക്ക, ഒരു അഡാറ് ലവ് എന്നീ ഒമർ ലുലു ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് റോഷ്ന. മാത്രമല്ല നിരവധി നടിമാർക്ക് കിടിലൻ മേക്കോവർ ലുക്ക് നൽകിയിട്ടുമുണ്ട് തൻറെ ആർആ‍ർ മേക്കോവർ‍ സ്റ്റുഡിയോയിലൂടെ താരം. ഇൻസ്റ്റയിൽ സജീവമായ താരം ഇപ്പോഴിതാ സഹോദരൻറെ ജന്മദിനത്തിൽ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നൊരു കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്. നടിയും മോഡലും മേക്കപ്പ് ആർടിസ്റ്റുമാണ് റോഷ്ന ആൻ റോയി. അടുത്തിടെയാണ് നടൻ കിച്ചു ടെല്ലസുമായി റോഷ്നയുടെ വിവാഹം. ധമാക്ക, ഒരു അഡാറ് ലവ് എന്നീ ഒമർ ലുലു ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് റോഷ്ന.  സിനിമയിലൊക്കെ കാണുന്ന പോലെ തന്നെ അവനെ കൈയിൽ വാങ്ങി ഇച്ചിരി കൊഞ്ചിച്ചു, ഞാൻ ഇവിടെ നിക്കട്ടെ എന്നൊക്കെ ചോദിച്ചു, ആശുപത്രിയിൽ സ്ഥലമില്ല എന്നൊക്ക പറഞ്ഞു എന്നെ നൈസ് ആയിട്ട് ഒഴിവാക്കി, റോഷ്ന കുറിച്ചിരിക്കുകയാണ്.



    ''ഞാൻ സ്കൂളിൽ നിന്നു വരുമ്പോ അങ്കമാലി എൽ എഫ് ആശുപത്രി വരെ പോകാമെന്നു പറഞ്ഞു ചാച്ചൻ എന്നെയും കൂട്ടി ആശുപത്രിയിലേക്ക് ചെന്നു, എന്തു വാവയാണെന്നു ചോദിച്ചപ്പോ അനിയനാണെന്നു പറഞ്ഞു. ഞാൻ വാവക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു. അമ്മക്ക് ഒന്നും അറിയേണ്ടി വന്നിട്ടില്ല, രാത്രി ഒക്കെ ഇവനെ നോക്കാൻ എണീച്ചിരിക്കണത് ഞാൻ ആണ്, ഞാൻ ടീവിയും കണ്ടു ഇവനെ കൊഞ്ചിച്ചു ഇരിക്കും, ഞങ്ങൾ തമ്മിൽ ഒരുപാട് വയസ്സിൻറെ വ്യത്യാസം ഉണ്ട് (ഏകദേശം ഒരു 12..13..വയസ്സിൻറെ ) അതു കൊണ്ട് തന്നെ ഒരു അമ്മയുടെ പോലെ തന്നെ എല്ലാ അധികാരവും എനിക്കുണ്ട്, തല്ലു കൂടിയ സമയങ്ങൾ അങ്ങനെ ഓർമയിൽ ഇല്ല. എപ്പോഴും അവൻറെ എല്ലാ കാര്യങ്ങൾക്കും ഞാൻ ഉണ്ടാവാറുണ്ട്, അതൊരു പിറന്നാൾ ആയാലും അവൻറെ സ്കൂൾ തുറയ്ക്കൽ ആയാലും, എന്തായാലും, കുറിപ്പിൽ പറയുന്നു. നല്ല നിറമൊക്കെ ഉണ്ട് ചുന്ദരൻ തന്നെ!!!



   ഇടയ്ക്ക് ഞാൻ അമ്മയോട് ചോദിക്കും, ഇവനെന്താ ഇത്ര കളറ് , ഞാൻ മൊത്തം കറുത്തിട്ടു ആയിരുന്നല്ലോ. ഞാൻ അമ്മവീട്ടിൽ നിന്നാണ് പഠിച്ചതൊക്കെ, ജോസുനെ മാമോദീസക്ക് കൊണ്ടുപോയി വീട്ടിലേക്കു ആക്കുമ്പോ എൻറെ നെഞ്ചു പൊട്ടുന്ന പോലെ തോന്നി, അവനെ പിരിഞ്ഞിരിക്കാൻ വയ്യാണ്ട് ഞാൻ സ്കൂളിൽ നിന്ന് ടിസി വരെ വാങ്ങി. എന്നിട്ടെന്താ ഇപ്പൊ എന്നെ കെട്ടിച്ചു വിട്ടു. അവനും വിഷമം കാണും. 


  ഞാൻ വേറെ വീട്ടിൽ പോയെങ്കിലെന്താ... ഇടക്കിടയ്ക്ക് ആലുവയ്ക്ക് വരും അല്ലേൽ ഞാൻ ഇങ്ങോട്ട് വരും, ഇന്ന് ജോസൂട്ടൻറെ പിറന്നാൾ. അവനോടൊപ്പം ഇവിടെ വീട്ടിൽ കൂടുന്നു. ഒരായിരം പിറന്നാൾ ആശംസകൾ എന്റെ ചക്കരക്ക്. (കഥ പറയാൻ ആണേൽ ഒരുപാട് ഉണ്ട് തല്ക്കാലം ഇത് മതി ഒരു പിറന്നാൾ അല്ലേ..)'' റോഷ്ന ഇൻസ്റ്റയിൽ കുറിച്ചിരിക്കുകയാണ്.

Find Out More:

Related Articles: