ഞങ്ങളെല്ലാം സങ്കടത്തിലാണെന്ന് മിയ! ഇതുവരെ നൽകിയ സ്‌നേഹം ഞങ്ങളെ നയിക്കും!

Divya John
 ഞങ്ങളെല്ലാം സങ്കടത്തിലാണെന്ന് മിയ! ഇതുവരെ നൽകിയ സ്‌നേഹം ഞങ്ങളെ നയിക്കും! ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരുന്നതിനിടയിലായിരുന്നു ജോർജ് ജോസഫിന്റെ അന്ത്യം. മിയയെപ്പോലെ തന്നെ ചേച്ചി ജിനിയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ജിനീസ് വ്‌ളോഗ്‌സിലൂടെയായാണ് ജിനി വിശേഷങ്ങൾ പങ്കിടാറുള്ളത്. യൂട്യൂബ് ചാനൽ തുടങ്ങാനായി പപ്പയാണ് ക്യാമറ മേടിച്ച് തന്നതെന്നും വൈകാതെ പുതിയ വീഡിയോയുമായി എത്തുമെന്നുമാണ് ജിനി കുറിച്ചത്. വിവാഹ വാർഷികം ആഘോഷിച്ച സന്തോഷം തീരുന്നതിന് മുൻപാണ് മിയയുടെ കുടുംബത്തിൽ അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. ഞങ്ങൾ തകർന്നിരിക്കുകയാണ്, അത് പരിഹരിക്കാനാവുമെന്നാണ് കരുതുന്നത്.



   ഈ വർഷങ്ങളിലുടനീളം നിങ്ങൾ ഞങ്ങൾക്ക് നൽകിയ സ്നേഹം ഇപ്പോൾ മുതൽ പ്രേരകശക്തിയായിരിക്കും. മിസ്സ് യു പപ്പായെന്നുമായിരുന്നു മിയ കുറിച്ചത്. പപ്പയ്ക്കും മമ്മിക്കുമൊപ്പമുള്ള ചിത്രത്തിനൊപ്പമായാണ് മിയ കുറിപ്പ് പോസ്റ്റ് ചെയ്തത്. വിഷമഘട്ടത്തിൽ കൂടെ നിന്നവർക്ക് നന്ദിയും താരം അറിയിച്ചിരുന്നു. യോഹന്നാൻ 16:22“അതിനാൽ നിങ്ങൾക്കും ഇപ്പോൾ ദു:ഖമുണ്ട്; പക്ഷേ ഞാൻ നിങ്ങളെ വീണ്ടും കാണും, നിങ്ങളുടെ ഹൃദയം സന്തോഷിക്കും, ആരും നിങ്ങളുടെ സന്തോഷം നിങ്ങളിൽ നിന്ന് എടുത്തുകളയുകയുമില്ല. അതെ പപ്പാ, ആരും ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് നിങ്ങളുടെ സ്നേഹവും ഓർമ്മകളും എടുക്കുകയില്ല.



  ലൂക്കയെന്നായിരുന്നു മിയയും അശ്വിനും മകന് പേരിട്ടത്. മകന്റെ മാമോദീസ ചിത്രങ്ങളും വീഡിയോയും മിയ പങ്കുവെച്ചിരുന്നു. ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചതിന് പിന്നാലെയായാണ് ദു:ഖവാർത്തയെത്തിയത്. 
ഞങ്ങളുടെ വിഷമ സമയത്തു ഞങളുടെ കൂടെ നിന്ന എല്ലാവർക്കും നന്ദി. നിങ്ങളുടെ പ്രാർത്ഥനകളും സ്‌നേഹവാക്കുകളും ഞങ്ങൾക് ആശ്വാസവും ശക്തിയും നൽകുന്നുണ്ട്‌. എല്ലാവർക്കും മറുപടി നല്കാൻ സാധിക്കുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെ ഒരു മെസ്സേജ് ഇടുന്നത്. കുറച്ചുനാൾ യൂട്യൂബ് വീഡിയോസ് ഉണ്ടായിരിക്കുകയില്ല.


തീർച്ചയായും പുതിയ വീഡിയോ ആയിട്ട് വരുന്നതായിരിക്കും. എനിക്ക് ചാനൽ തുടങ്ങാനുള്ള ക്യാമറ മേടിച്ചു തന്നത് പപ്പയാണ്. അതുകൊണ്ട് തന്നെ ചാനൽ നിർത്തുല്ല ഉടനെ ഒരുവർഷം മുൻപായിരുന്നു മിയയുടെ വിവാഹം. മാട്രിമോണിയലിലൂടെയായിരുന്നു അമ്മ മകൾക്കായി വരനെ കണ്ടെത്തിയത്. ലോക് ഡൗൺ സമയമായിരുന്നതിനാൽ ലളിതമായാണ് വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ കുഞ്ഞതിഥിയും എത്തുകയായിരുന്നു.  

Find Out More:

Related Articles: