'കലണ്ടറിന്' ശേഷം താൻ രോഗിയായി മാറി, മനസ്സ് തുറന്ന് നടൻ മഹേഷ് പത്മനാഭൻ!

Divya John
'കലണ്ടറിന്' ശേഷം താൻ രോഗിയായി മാറി, മനസ്സ് തുറന്ന് നടൻ മഹേഷ് പത്മനാഭൻ! നടൻ മാത്രമല്ല തിരക്കഥാകൃത്തായും സംവിധായകനായും മികവ് തെളിയിച്ച വ്യക്തിയാണ് നടൻ മഹേഷ്.  2007-ൽ 'അശ്വാരൂഢൻ' എന്ന സിനിമയ്ക്കുവേണ്ടിയാണ് അദ്ദേഹം ആദ്യമായി തിരക്കഥയൊരുക്കിയത്. 2009 ൽ ആദ്യമായി സിനിമ സംവിധാനം ചെയ്തു. പൃഥ്വിരാജ് സുകുമാരൻ നായകനായ 'കലണ്ടർ' എന്ന സിനിമയായിരുന്നു അത്. തീയേറ്ററുകളിൽ ചിത്രം പരാജയപ്പെട്ടതിന് പിന്നിലെ കാരണങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഇപ്പോൾ മഹേഷ്. സീരിയലുകളിലൂടേയും സിനിമകളിലൂടേയും ശ്രദ്ധയനായ നടനാണ് മഹേഷ് പത്മനാഭൻ. 1989 മുതൽ സിനിമാലോകത്തുള്ളയദ്ദേഹം ഇപ്പോഴും ഈ മേഖലയിൽ സജീവമാണ്. 



  ബാബു ജനാർദ്ദനൻ കഥ തിരക്കഥ സംഭാഷണം രചിച്ച സിനിമയിൽ പൃഥ്വിരാജ്, നവ്യ നായർ, സറീനാ വഹാബ്, മുകേഷ്, ജഗതി ശ്രീകുമാർ, മണിയൻപിള്ള രാജു തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചിരുന്നു. എന്നാൽ പൃഥ്വിരാജ് ചിത്രമായ കലണ്ടർ പ്രതീക്ഷിച്ചത് പോലെ വിജയം നേടാതിരുന്നതിൻറെ കാരണം ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ മഹേഷ്. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മഹേഷ് മനസ്സ് തുറന്നിരിക്കുന്നത്. മഹേഷ് സംവിധാനം ചെയ്ത് സജി നന്ത്യാട്ട് നിർമ്മിച്ച സിനിമയായിരുന്നു കലണ്ടർ. തിരക്കഥ പൂർത്തിയാക്കാൻ മൂന്ന് മാസത്തിലധികം സമയം നൽകിയിട്ടും കഴിഞ്ഞിരുന്നില്ല. ഒരു പുതിയ സംവിധായകനായതിനാൽ തിരക്കഥ നേരത്തെ കയ്യിൽ ലഭിക്കാതിരുന്നതിനാൽ പ്ലാനിങ്ങിൻറെ പ്രശ്നമുണ്ടായിരുന്നു.



  എങ്കിലും നടൻ പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ പൂർണ്ണമായി സഹകരിച്ചിരുന്നു, മഹേഷ് പറയുന്നു. സിനിമ ചെയ്യുന്ന സമയത്ത് കുറച്ച് പ്രതിസന്ധികൾ തനിക്ക് നേരിടേണ്ടി വന്നിരുന്നു. തിരക്കഥ വൈകിയാണ് ലഭിച്ചതെന്നാണ് അതിൽ പ്രധാനം. പൃഥ്വിരാജ് അവതരിപ്പിച്ച ഒലിക്കര സോജപ്പൻ എന്ന കഥാപാത്രം മരിക്കാതെ ആ സിനിമ ചെയ്യാമായിരുന്നുവെന്ന് പിന്നീട് ചിലർ പറഞ്ഞിട്ടുണ്ട്. സിനിമ ചെയ്യുന്ന നിർമ്മാതാവിനും ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഒരു നവാഗത സംവിധായകൻ അത്ര സുഖകരമായ അന്തരീക്ഷത്തിലായിരുന്നില്ല ആ സിനിമ ചെയ്തത്, ആ സിനിമയ്ക്ക് ശേഷം ഞാൻ രോഗിയായിമാറി, മഹേഷിൻറെ വാക്കുകൾ. 



 സിനിമയുടെ നീളം കൂടിയതും മറ്റൊരു പ്രശ്നമായി. അമ്മയും മകളും തമ്മിലുള്ള അത്രയും വലിച്ചുനീട്ടരുതായിരുന്നു. നടൻ പ്രതാപ് പോത്തൻറെ രണ്ടാം വരവ് കൂടിയായിരുന്നു ഈ ചിത്രം. പക്ഷേ പിന്നീട് അദ്ദേഹം ഈ സിനിമയിൽ അഭിനയിച്ചത് അബദ്ധമായെന്നൊക്കെ പറഞ്ഞുകേട്ടു. എന്നാൽ ലാൽ ജോസിൻറേയും മറ്റും സിനിമകളിൽ അദ്ദേഹത്തെ ഓർക്കാൻ കാരണമായത് ഈ സിനിമയിലൂടെയാണെന്ന് അദ്ദേഹം പറയുന്നില്ല, കുറ്റം പറയാൻ എല്ലാവർക്കും കഴിയും, എന്നാൽ അതിനുള്ള യോഗ്യത എന്തെന്ന് കൂടി നോക്കണം, മഹേഷ് പറഞ്ഞിരിക്കുകയാണ്.

Find Out More:

Related Articles: