അറുപത്തിരണ്ട് ദിവസങ്ങൾക്കു ശേഷം ജാമ്യം നേടി പുറത്തിറങ്ങി രാജ് കുന്ദ്ര; മാധ്യമങ്ങളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു!

Divya John
  അറുപത്തിരണ്ട് ദിവസങ്ങൾക്കു ശേഷം ജാമ്യം നേടി പുറത്തിറങ്ങി രാജ് കുന്ദ്ര; മാധ്യമങ്ങളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു! 50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് രാജ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചത്. കേസിൽ കൂട്ടുപ്രതിയും രാജ്കുന്ദ്രയുടെ സഹായിയുമായ റയാൻ തോർപ്പയ്ക്കും മുംബൈ കോടതി ജാമ്യം അനുവദിച്ചു നൽകിയിട്ടുണ്ട്. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്ന് രാജ് കുന്ദ്രയുടെ അഭിഭാഷകൻ വാദിച്ചിരുന്നു. പിന്നാലെയാണ് രാജ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചത്. ജൂലൈ മാസത്തിലായിരുന്നു രാജ് കുന്ദ്രയെ അശ്ലീല വീഡിയോ നിർമാണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്തത്.



   അശ്ലീല വീഡിയോ നിർമാണ കേസിൽ അറസ്റ്റിലായ ശിൽപ്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര ജാമ്യത്തിലിറങ്ങി.   പോലീസ് രാജ്കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപ്പ ഷെട്ടി അടക്കം 43 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പോലീസ് കുറ്റപത്രത്തിൽ പറയുന്നത് കേസിലെ പ്രധാനപ്രതി രാജ് കുന്ദ്രയാണെന്നാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്വേഷണ സംഘം രാജ്കുന്ദ്രയ്‌ക്കെതിരെ 1,400 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. അറുപത്തി രണ്ട് ദിവസമാണ് രാജ് കുന്ദ്ര ജയിലിൽ കഴിഞ്ഞത്. തുടർന്ന് വീട്ടിലെത്തിയ രാജ് കുന്ദ്രയ്ക്ക് ചുറ്റും മാധ്യമങ്ങൾ കൂടുകയായിരുന്നു. വളരെ വികാരനിർഭരമായാണ് രാജ് കന്ദ്ര പ്രതികരിച്ചത്. എന്നാൽ ഒന്നും പറയാൻ രാജ് കുന്ദ്ര മുതിർന്നില്ല. രാജ് കുന്ദ്ര ഇപ്പോൾ മുംബൈയിലെ വീട്ടിൽ എത്തിയിരിക്കുകയാണ്.




 തന്നെ കേസിലേക്ക് അനാവശ്യമായി വലിച്ചിഴച്ചതാണെന്നും രാജ് കുന്ദ്ര കോടതിയിൽ വാദിച്ചു. രാജ്കുന്ദ്ര കോടതിയിൽ നൽകിയ വിശദീകരണം താനെടുത്തത് കലാമൂല്യമുള്ള ചിത്രങ്ങളാണ് എന്നതാണ്. അതിനെ അശ്ലീലമായി ചിത്രീകരിച്ച് തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന് രാജ് കുന്ദ്ര കോടതിയിൽ പറഞ്ഞു.  ജാമ്യം നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും മുംബൈ പോലീസ് വാദിച്ചിരുന്നു. അശ്ലീല ചിത്ര നിർമ്മാണത്തിന് അറസ്റ്റിലായ രാജ് കുന്ദ്രയ്ക്ക് ജാമ്യം നൽകിയാൽ നീരവ് മോദിയെപ്പോലെ രാജ്യം വിടുമെന്ന് മുംബൈ പോലീസ് നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. 50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് രാജ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചത്.



   കേസിൽ കൂട്ടുപ്രതിയും രാജ്കുന്ദ്രയുടെ സഹായിയുമായ റയാൻ തോർപ്പയ്ക്കും മുംബൈ കോടതി ജാമ്യം അനുവദിച്ചു നൽകിയിട്ടുണ്ട്. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്ന് രാജ് കുന്ദ്രയുടെ അഭിഭാഷകൻ വാദിച്ചിരുന്നു. പിന്നാലെയാണ് രാജ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചത്. ജൂലൈ മാസത്തിലായിരുന്നു രാജ് കുന്ദ്രയെ അശ്ലീല വീഡിയോ നിർമാണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്തത്. 

Find Out More:

Related Articles: