മകളെ ചേർത്തുപിടിച്ച് ദിലീപ്! സാരിയിൽ തിളങ്ങി താരപുത്രി! പാട്ടും ഡാൻസുമൊക്കെയായി കലാരംഗത്തെ കഴിവ് വളരെ മുന്നേ തന്നെ താരപുത്രി വ്യക്തമാക്കിയതുമാണ്. മാതാപിതാക്കളെപ്പോലെ അഭിനയ മേഖലയായിരുന്നില്ല താരപുത്രി തിരഞ്ഞെടുത്തത്. ഡോക്ടറാവാനാണ് ആഗ്രഹമെന്ന് പറഞ്ഞ മീനാക്ഷി ചെന്നൈയിൽ എംബിബിഎസിന് ചേരുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ സജീവമായ മീനാക്ഷിയുടെ ഓണച്ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷി ദിലീപിന് ആരാധകരേറെയാണ്.ഐ മീനാക്ഷി ദിലീപ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മീനാക്ഷി വിശേഷങ്ങൾ പങ്കുവെക്കാറുള്ളത്.
പുത്തൻ ചിത്രങ്ങളും ഡാൻസ് വീഡിയോയുമെല്ലാം താരപുത്രി ഷെയർ ചെയ്തിരുന്നു.അടുത്തിടെയായിരുന്നു മീനാക്ഷി സോഷ്യൽ മീഡിയയിൽ സജീവമായത്. ഇൻസ്റ്റഗ്രാമിലെ വരവിന് ഗംഭീര വരവേൽപ്പായിരുന്നു സുഹൃത്തുക്കൾ നൽകിയത്. അടുത്ത സുഹൃത്തുക്കളായ നമിതയും ആയിഷ നാദിർഷയുമൊക്കെ മീനൂട്ടിയെ സ്വാഗതം ചെയ്തിരുന്നു.കുറച്ച് വൈകിപ്പോയി എന്ന ക്യാപ്ഷനോടെയായിരുന്നു കഴിഞ്ഞ ദിവസം ചിത്രം പോസ്റ്റ് ചെയ്തത്. ചുവന്ന ബ്ലൗസും അതിന് ചേരുന്ന സെറ്റ് സാരിയുമായിരുന്നു മീനാക്ഷിയുടെ വേഷം. പതിവ് പോലെ തന്നെ സിംപിൾ ലുക്കിലാണ് മീനൂട്ടി എത്തിയത്. പൂക്കളമിടുന്നതിന്റെയും അല്ലാതെയുള്ള ചിത്രവുമായിരുന്നു താരപുത്രി പങ്കുവെച്ചത്.ഈ വർഷത്തെ ഓണാഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
അനിയത്തിയായ മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രവും മീനാക്ഷി പങ്കുവെച്ചിരുന്നു. പൂക്കളത്തിന്റെ മുന്നിൽ നിന്നുള്ള ഫോട്ടോയ്ക്ക് കമന്റുമായി നമിത പ്രമോദും എത്തിയിരുന്നു. ഇതാദ്യമായിട്ടായിരുന്നു മീനാക്ഷി മഹാലക്ഷ്മിയുടെ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ദിലീപേട്ടന്റെ മുത്തുമണികൾ എന്നായിരുന്നു ആരാധകരുടെ കമന്റുകൾ. അതേസമയം മഹാലക്ഷ്മിക്കൊപ്പമുള്ള ഫോട്ടോ വൈറലായി മാറിയതിന് പിന്നാലെയായാണ് ദിലീപും മീനാക്ഷിയും ഒരുമിച്ചുള്ള ചിത്രവും പുറത്തുവന്നത്. ചിരിച്ച മുഖത്തോടെയായിരുന്നു അച്ഛനും മകളും ഫോട്ടോയ്ക്ക് പോസ് ചെയ്തത്. താരങ്ങൾ മാത്രമല്ല ആരാധകരും മീനാക്ഷിയുടെ ചിത്രങ്ങൾക്ക് കൈയ്യടിയുമായെത്തിയിട്ടുണ്ട്. സുന്ദരിയെന്നായിരുന്നു അപർണ്ണ ബാലമുരളിയുടെ കമന്റ്. ചേച്ചിയെന്നുള്ള മറുപടിയായിരുന്നു മീനാക്ഷി നൽകിയത്. സിതാര കൃഷ്ണകുമാറും മീനാക്ഷിയുടെ ഫോട്ടോയ്ക്ക് കീഴിൽ കമന്റുമായെത്തിയിരുന്നു.
ചുവന്ന ഷർട്ടായിരുന്നു ദിലീപിന്റെ വേഷം. അച്ഛനൊപ്പമുള്ള ഫോട്ടോയിൽ മീനാക്ഷിയുടെ മുഖത്തെ സന്തോഷം കാണേണ്ടത് തന്നെയാണെന്നായിരുന്നു ആരാധകർ പറഞ്ഞത്. സെറ്റും മുണ്ടുമണിഞ്ഞുള്ള ചിത്രങ്ങളായിരുന്നു നേരത്തെ വൈറലായത്. പത്മസരോവരത്തിന് മുന്നിൽ നിന്നുള്ള ക്യൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ തരംഗമായി മാറുന്നത്. നിലവിളക്കും ഓണപ്പൂക്കളവുമൊക്കെയായി പശ്ചാത്തലവും മികച്ചതാണെന്നായിരുന്നു ആരാധകർ പറഞ്ഞത്.സാരിയിലുള്ള മീനാക്ഷിയുടെ ചിത്രങ്ങൾ നേരത്തെയും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.