മാലികി'ലൂടെ ശ്രദ്ധേയനായ സനൽ അമൻ 'പിക്‌സേലിയ' എന്ന ചിതത്തിലൂടെ നായക വേഷത്തിൽ! രതീഷ് രവീന്ദ്രനാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യ്തിരിക്കുന്നത്. കഥാപരമായ ഡോക്യുമെന്ററിയും യഥാർത്ഥ ജീവിതവും സമന്വയിപ്പിച്ച്, ഒരു ഗ്രാഫിക് നോവലിസ്റ്റിന്റെയും ട്രാൻസ്ജെൻഡറിന്റെയും കഥയാണ് പിക്‌സേലിയയിലൂടെ സംവിധായകൻ പങ്ക് വയ്ക്കുന്നത്. ബാച്ചിലറായ കുമാർ ഒരു ഗ്രാഫിക് നോവലിസ്റ്റാവാൻ വേണ്ടി കൊച്ചിയിലെ തന്റെ കോർപ്പറേറ്റ് ജോലി ഉപേക്ഷിക്കുകയും, പിക്‌സേലിയ എന്ന് പേരിട്ടിരിക്കുന്ന അദ്ദേഹത്തിന്റെ നോവൽ രചനയുടെ ഇടയിലുള്ള ഒഴിവ് സമയങ്ങളിൽ കുമാർ ഒരു ഊബർ ഡ്രൈവർ ആയി മാറുകയും ചെയ്യുന്നു. മന്ദാകിനി എന്ന ട്രാൻസ്‌ജെൻഡർ ഒരു ദിവസം കുമാറിന്റെ ക്യാബിൽ കയറുന്നതോടെ അദ്ദേഹത്തിന്റെ ജീവിതം എന്നന്നേക്കുമായി മാറുന്നു.
\
പുതുമയും വൈവിധ്യവും നിറഞ്ഞ കഥാവിഷ്‌കാരവുമായി 'പിക്‌സേലിയ' ഇന്ന് മുതൽ ഒടിടിയിൽ. ഫിലിമോക്രസി ഫൗണ്ടേഷനുമായി ചേർന്ന് ആർ.കെ. എന്റർടെയ്ൻമെന്റിന്റെയും, ഡോക് ആർട്ട് പ്രൊഡക്ഷൻസിന്റെയും ബാനറിൽ രഞ്ജിത് കരുണാകരനനും, ഷർമിള നായരും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലാണ് ചിത്രം റിലീസായിരിക്കുന്നത്. ചിത്രത്തിലെ കുമാർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന സനൽ അമാൻ മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'മാലിക്' എന്ന ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ച് പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയിരുന്നു.അതൊടൊപ്പം അഫീദ കെ.റ്റി, വേദു വിഷ്ണു, ജയരാജ് നായർ, ആസാദ്, ഐശ്വര്യ നാഥ്, രശ്മി ജയഗോപാൽ, ബിബിൻകുട്ടൻ, രജനീഷ്, ലളിത എന്നിവരും മറ്റ് പല വേഷങ്ങളിൽ എത്തുന്നു.
സനൽ അമൻ, ഗൗരി സാവിത്രി, വിജയ് മേനോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണം സഖ്യദേബ് ചൗധരി, എഡിറ്റിംഗ് കിരൺ ദാസ്, റുംജും ബാനർജി, സൗണ്ട് ഡിസൈൻ സാനു പുരുഷോത്തമൻ, ആർട്ട് ഡയറക്ടർ ശ്രീജിത്ത് ദേവ്, കോസ്റ്റ്യൂം ശർമില നായർ, മേയ്ക്കപ്പ് മിറ്റ ആന്റണി, പ്രൊഡക്ഷൻ കൺട്രോളർ വിനു കൊളിച്ചൽ. രതീഷ് രവീന്ദ്രനാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യ്തിരിക്കുന്നത്. കഥാപരമായ ഡോക്യുമെന്ററിയും യഥാർത്ഥ ജീവിതവും സമന്വയിപ്പിച്ച്, ഒരു ഗ്രാഫിക് നോവലിസ്റ്റിന്റെയും ട്രാൻസ്ജെൻഡറിന്റെയും കഥയാണ് പിക്‌സേലിയയിലൂടെ സംവിധായകൻ പങ്ക് വയ്ക്കുന്നത്. ബാച്ചിലറായ കുമാർ ഒരു ഗ്രാഫിക് നോവലിസ്റ്റാവാൻ വേണ്ടി കൊച്ചിയിലെ തന്റെ കോർപ്പറേറ്റ് ജോലി ഉപേക്ഷിക്കുകയും, പിക്‌സേലിയ എന്ന് പേരിട്ടിരിക്കുന്ന അദ്ദേഹത്തിന്റെ നോവൽ രചനയുടെ ഇടയിലുള്ള ഒഴിവ് സമയങ്ങളിൽ കുമാർ ഒരു ഊബർ ഡ്രൈവർ ആയി മാറുകയും ചെയ്യുന്നു.
ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലാണ് ചിത്രം റിലീസായിരിക്കുന്നത്. ചിത്രത്തിലെ കുമാർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന സനൽ അമാൻ മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'മാലിക്' എന്ന ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ച് പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയിരുന്നു.അതൊടൊപ്പം അഫീദ കെ.റ്റി, വേദു വിഷ്ണു, ജയരാജ് നായർ, ആസാദ്, ഐശ്വര്യ നാഥ്, രശ്മി ജയഗോപാൽ, ബിബിൻകുട്ടൻ, രജനീഷ്, ലളിത എന്നിവരും മറ്റ് പല വേഷങ്ങളിൽ എത്തുന്നു. സനൽ അമൻ, ഗൗരി സാവിത്രി, വിജയ് മേനോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണം സഖ്യദേബ് ചൗധരി, എഡിറ്റിംഗ് കിരൺ ദാസ്, റുംജും ബാനർജി, സൗണ്ട് ഡിസൈൻ സാനു പുരുഷോത്തമൻ, ആർട്ട് ഡയറക്ടർ ശ്രീജിത്ത് ദേവ്, കോസ്റ്റ്യൂം ശർമില നായർ, മേയ്ക്കപ്പ് മിറ്റ ആന്റണി, പ്രൊഡക്ഷൻ കൺട്രോളർ വിനു കൊളിച്ചൽ.