വിവാഹമോചനം കഴിഞ്ഞ് നിൽക്കുമ്പോഴായിരുന്നു ജോൺ ഇഷ്ടം അറിയിച്ചത്; സെക്കൻഡ് ചാൻസിനെക്കുറിച്ച് പിന്നീടാണ് ആലോചിച്ചതെന്ന് പൂജ! ടെലിവിഷനിലൂടെയായിരുന്നു പൂജയുടെ കരിയർ തുടങ്ങിയത്. അവതാരകയായി മുന്നേറവെയായിരുന്നു സിനിമയിലേക്കുള്ള അവസരം ലഭിച്ചത്. ഐജിയിലൂടെയായിരുന്നു ജോൺ അഭിനയിച്ച് തുടങ്ങിയത്. ബാഹുബലി, വീരം, കെജിഎഫ് തുടങ്ങിയ ചിത്രങ്ങളിലെ ജോണിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാ രഞ്ജിത് ചിത്രമായ സാർപാട്ട പരമ്പരൈയിൽ ആര്യയ്‌ക്കൊപ്പം ജോണും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു ജോണും പൂജയും തങ്ങളുടെ പ്രണയകഥ പരസ്യമാക്കിയത്.
താരങ്ങളായ ജോൺ കൊക്കനും പൂജിത രാമചന്ദ്രനും പ്രണയിച്ച് വിവാഹിതരായവരാണ്. ലൊക്കേഷനിൽ വെച്ചായിരുന്നു ജോണും പൂജയും ആദ്യമായി പരിചയപ്പെട്ടത്. സഹതാരങ്ങൾ തമ്മിലുള്ള സംസാരമായിരുന്നു അത്. ജിമ്മിൽ പോയപ്പോഴായിരുന്നു അടുത്ത കൂടിക്കാഴ്ച. വ്യത്യസ്തമായ സമയമാണ് രണ്ടാളുടേതും. ഇടയ്‌ക്കേ കാണാറുണ്ടായിരുന്നുള്ളൂ. ക്വിക് ബോക്‌സിങ് പഠിക്കുന്ന സമയത്താണ് കൂടുതൽ പരിചയപ്പെട്ടത്. ഒരുമിച്ചാണ് അത് പഠിച്ചത്. അങ്ങനെയാണ് സുഹൃത്തുക്കളായി മാറിയത്. സമാനതകളായിരുന്നു ഇവരെ ചേർത്തുവെച്ചത്. യാത്ര, ഭക്ഷണം, ഭാഷ ഇവയിലൊക്കെയായിരുന്നു സമാനതകൾ. രണ്ടാളുടേയും പിറന്നാൾ തമ്മിൽ 5 ദിവസത്തിന്റെ വ്യത്യാസമേയുണ്ടായിരുന്നുള്ളൂ.
ചില കാര്യങ്ങൾ മാറ്റിനിർത്തിയാൽ ഇരട്ടകളെപ്പോലെയാണ് ജോണും പൂജയും. സമാനമനസ്സുള്ളവരായതിനാൽ ആ സന്തോഷമുണ്ടായിരുന്നു രണ്ടാൾക്കും. ജിമ്മിൽ പോവാറുണ്ടെങ്കിലും മസിലും ജിം ബോഡിയുമൊന്നും ഇഷ്ടമല്ലായിരുന്നു. അങ്ങനെയുള്ള ശരീരം കണ്ടാൽ നോക്കാറില്ലായിരുന്നു. ശരീരത്തെ കൂടുതൽ സ്‌നേഹിക്കുന്നവരായിരിക്കും അവർ. മറ്റുള്ളവർ നൽകുന്നതിനേക്കാൾ കൂടുതൽ പ്രാധാന്യം ഇവർ ശരീരത്തിന് നൽകുന്നുണ്ടാവും എന്നൊക്കെയായിരുന്നു കരുതിയത്. സംസാരിച്ച് തുടങ്ങിയപ്പോഴാണ് ജോൺ എത്രത്തോളം മൃദുലനാണെന്ന് മനസ്സിലാക്കിയതെന്നായിരുന്നു പൂജ പറഞ്ഞത്. മനസ്സിലെ ഇഷ്ടം ആദ്യം തുറന്നുപറഞ്ഞതും അദ്ദേഹമായിരുന്നു.
വിവാഹമോചനം കഴിഞ്ഞ് നിൽക്കുന്ന സമയത്തായിരുന്നു പൂജയോട് ജോൺ പ്രണയം അറിയിക്കുന്നത്. നമുക്ക് സുഹൃത്തുക്കളായിരിക്കാമെന്ന മറുപടിയായിരുന്നു പൂജ നൽകിയത്. പിന്നീട് പൂജ തന്നെ ആ നിലപാട് മാറ്റുകയായിരുന്നു. എന്തുകൊണ്ട് രണ്ടാമതൊരു ചാൻസ് നോക്കിക്കൂടെ എന്ന തോന്നൽ വന്നപ്പോഴായിരുന്നു അത്. അതിന് ശേഷമായിരുന്നു വിവാഹം. നിന്റെ കൂടെ ഇരിക്കാനിഷ്ടമാണ്, എന്നാൽ നീയെന്താണ് കൂടെയില്ലാത്തത് എന്നായിരുന്നു ജോൺ പൂജയോട് ചോദിച്ചത്.