വിക്രം ആരംഭിച്ചു; കമൽഹാസനും വിജയ് സേതുപതിയും ലോകേഷ് കനകരാജും ഒരുമിച്ചുള്ള ചിത്രങ്ങൾ വൈറൽ!

Divya John
 വിക്രം ആരംഭിച്ചു; കമൽഹാസനും വിജയ് സേതുപതിയും ലോകേഷ് കനകരാജും ഒരുമിച്ചുള്ള ചിത്രങ്ങൾ വൈറൽ! കമൽ ഹാസനും വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഉലകനായകൻറെ പിറന്നാൾ ദിനമായ നവംബർ ഏഴിന് ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങുകയും അടുത്തിടെ ഫസ്റ്റ് ലുക്ക് പുറത്തുവരികയും ചെയ്തതോടെ ആരാധകർ ആകാംക്ഷയിലാണ്. കാർത്തി നായകനായ 'കൈതി', ദളപതി വിജയ് നായകനായ മാസ്റ്റർ എന്നീ സൂപ്പർഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം 'വിക്രം' സിനിമയുടെ ചിത്രീകരണം തുടങ്ങി.





    ഉലകനായകൻ കമൽഹാസനും മക്കൾ സെൽവം വിജയ് സേതുപതിയും സംവിധായകൻ ലോകേഷ് കനകരാജും ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനും ഉൾപ്പെടെയുള്ളവർ ഷൂട്ടിംഗ് ലൊക്കേഷനിൽ ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസിൻറെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. കമൽ നായകനാകുന്ന 232-ാം സിനിമ കൂടിയാണ് വിക്രം. മാ നഗരം, കൈതി, മാസ്റ്റർ എന്നീ സിനിമകൾക്ക് ശേഷം ലോകേഷ് ഒരുക്കുന്ന സിനിമയാണ് വിക്രം.




     നരേനും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ആരംഭിച്ചിട്ടോം' എന്ന് കുറിച്ചുകൊണ്ടാണ് ലൊക്കേഷൻ ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. ഒറ്റ ഷെഡ്യൂളിൽ സിനിമയുടെ ഷൂട്ടിംഗ് നടക്കുമെന്നാണ് അറിയുന്നത്.  വിജയ് സേതുപതിയും കമലിനോട് ഒപ്പമുള്ള റോളിലാണ് ചിത്രത്തിലുള്ളത്. അടുത്ത വർഷത്തേക്ക് ചിത്രം റിലീസിന് ഒരുങ്ങുന്നതായാണ് സൂചന.സിനിമയിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നതെന്നാണ് സൂചന. രാഷ്ട്രീയപ്രവർത്തകൻ്റെ റോളിലാണെന്നും റിപ്പോർട്ടുണ്ട്. 




    കൈതിയുടെ രണ്ടാം ഭാഗവും ലോകേഷ് ഒരുക്കുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ വിക്രം കഴിഞ്ഞതിന് ശേഷമായിരിക്കും ലോകേഷ് ഇവ രണ്ടിൻറേയും ചിത്രീകരണത്തിലേക്ക് കടക്കുകയുള്ളൂവെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രജിനികാന്തിനെ നായകനാക്കിയൊരു സിനിമയും ലോകേഷ് അടുത്തു തന്നെ ഒരുക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.    




കാർത്തി നായകനായ 'കൈതി', ദളപതി വിജയ് നായകനായ മാസ്റ്റർ എന്നീ സൂപ്പർഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം 'വിക്രം' സിനിമയുടെ ചിത്രീകരണം തുടങ്ങി. ഉലകനായകൻ കമൽഹാസനും മക്കൾ സെൽവം വിജയ് സേതുപതിയും സംവിധായകൻ ലോകേഷ് കനകരാജും ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനും ഉൾപ്പെടെയുള്ളവർ ഷൂട്ടിംഗ് ലൊക്കേഷനിൽ ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസിൻറെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. കമൽ നായകനാകുന്ന 232-ാം സിനിമ കൂടിയാണ് വിക്രം. മാ നഗരം, കൈതി, മാസ്റ്റർ എന്നീ സിനിമകൾക്ക് ശേഷം ലോകേഷ് ഒരുക്കുന്ന സിനിമയാണ് വിക്രം. നരേനും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ആരംഭിച്ചിട്ടോം' എന്ന് കുറിച്ചുകൊണ്ടാണ് ലൊക്കേഷൻ ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്.  

Find Out More:

Related Articles: