പഴയ ഓർമകൾ പങ്കുവച്ച് ലക്ഷ്മി ഗോപാലസ്വാമി! ബെഗലൂരുകാരിയായ ലക്ഷ്മി ഗോപാല സ്വാമി അഭിനയം തുടങ്ങിയതും, ഏറ്റവും അധികം സിനിമകൾ ചെയ്തതും മലയാളത്തിലാണ്. പിന്നീട് തമിഴിലും കന്നടയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. നർത്തകി കൂടെയായ ലക്ഷ്മി അഭിനയത്തിനൊപ്പം തന്നെ നൃത്തവും മുന്നോട്ട് കൊണ്ടു പോയി. ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും സജീവമാണ് താരം. തന്റെ സിനിമാ ഓർമകളും നൃത്ത വിശേഷങ്ങളുമാണ് ലക്ഷ്മി മിക്കപ്പോഴും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. ആദ്യ ചിത്രത്തിന് ലഭിച്ച പുരസ്‌കാരത്തിന്റെ ഓർമയാണ് ഇപ്പോൾ നടി പങ്കുവച്ചിരിക്കുന്നത്.
അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിന് പുരസ്‌കാരം ലഭിച്ച ശേഷം എടുത്ത ഫോട്ടോകളാണ് നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. പുരസ്‌കാരം വാങ്ങുന്ന ഫോട്ടോയ്‌ക്കൊപ്പം, കാവ്യ മാധവനും ഗീതു മോഹൻദാസിനും കെ പി എ സി ലളിതയ്ക്കൊമൊപ്പമുള്ള സ്റ്റേജിന് പിന്നിലെ ഓർമകളും ലക്ഷ്മി ഗോപാല സ്വാമി പങ്കുവയ്ക്കുന്നു. ആ വർഷത്തെ മികച്ച നടിയ്ക്കുള്ള ഏഷ്യനെറ്റ് പുരസ്‌കാരം നേടിയത് സംയുക്ത വർമ്മയായിരുന്നു. ചിത്രം മേഘമൽഹാർ. കൂടാതെ മികച്ച താര ജോഡികൾക്കുള്ള പുരസ്‌കാരവും ബിജു മേനോനും സംയുക്ത വർമയും മേഘമൽഹാർ എന്ന ചിത്രത്തിലൂടെ നേടിയതും 2001 -ൽ ആണ്. മമ്മൂട്ടി നായകനായി എത്തിയ ചിത്രം പിന്നീടുള്ള മലയാള സിനിമകളിൽ ലക്ഷ്മി ഗോപാലസ്വാമിയ്ക്ക് കരുത്ത് നൽകി.
തുടർന്ന് കൊച്ചു കൊച്ചു സന്തോഷങ്ങൾ, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ ചിത്രങ്ങളിലൂടെ ലക്ഷ്മി മലയാളികളുടെ പ്രിയങ്കരിയാവുകയായിരുന്നു.അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് ലക്ഷ്മി ഗോപാല സ്വാമിയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. കാവ്യ മാധവനും ഗീതു മോഹൻദാസിനും സംയുക്ത വർമ്മയ്ക്കും കെപിഎസി ലളിതയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രമായിരുന്നു ലക്ഷ്മി ഗോപാലസ്വാമി പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്.
അതായത് അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിന് പുരസ്‌കാരം ലഭിച്ച ശേഷം എടുത്ത ഫോട്ടോകളാണ് നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. 'ഓർമകളിൽ ഒരു ചൊവ്വാഴ്ച. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലെ അഭിനയത്തിന്, 2001 ൽ ഏഷ്യനെറ്റിന്റെ മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരം വാങ്ങുമ്പോൾ എടുത്ത ഫോട്ടോ. സ്‌നേഹത്തോടെ സംവിധായകൻ ലോഹിതദാസിനെ ഓർമിയ്ക്കുന്നു. മൂന്ന് ദിവസം മുൻപ് അദ്ദേഹത്തിന്റെ മൂന്നാം ചരമ ദിനമായിരുന്നു' എന്ന് ലക്ഷ്മി ഗോപാല സ്വാമി എഴുതി.