'മണിച്ചിത്രത്താഴി'ൽ അഭിനയിച്ച് മോഹം തീർത്ത് രണ്ട് ആരാധകർ!

Divya John
'മണിച്ചിത്രത്താഴി'ൽ അഭിനയിച്ച് മോഹം തീർത്ത് രണ്ട് ആരാധകർ! സിനിമ റിലീസായിട്ട് 27 വർഷത്തിലേറെ പിന്നിട്ടെങ്കിലും ഇന്നും ഏവരുടേയും ഫേവറേറ്റാണ്. ഈ സിനിമ മലയാളികളും സിനിമയെ സ്നേഹിക്കുന്നവരും എത്ര തവണ കണ്ടിരിക്കുമെന്നതിന് യാതൊരു കണക്കും ചിലപ്പോഴുണ്ടാകില്ല. കാരണം ഇപ്പോഴും മിനി സ്ക്രീനിൽ വന്നാൽ പ്രേക്ഷകരെ പിടിച്ചിരുത്താൻ പോന്ന ഒരു മാന്ത്രിക ശക്തിയുണ്ട് മണിച്ചിത്രത്താഴിന്. ഇപ്പോഴിതാ സിനിമയുടെ കട്ട ഫാൻസായ രണ്ടുപേർ മലയാള സിനിമാ ചരിത്രത്തിൽ തന്നെ എവർഗ്രീൻ ഹിറ്റ് സിനിമയാണ് 'മണിച്ചിത്രത്താഴ്'. 




    അതായത് മണിചിത്രത്താഴിലെ ഏറെ ഉദ്വേഗഭരിതമായ രംഗമായ നകുലന്(സുരേഷ് ഗോപി) കൊടുക്കുന്ന വിഷം ചേ‍ർത്ത ചായ സണ്ണി (മോഹൻലാൽ) തട്ടിയകറ്റുന്ന രംഗം ഏറെ രസകരമായി പുനരാവിഷ്കരിച്ചിരിക്കുകയാണ് കൊമേഡി സ്റ്റാർസ് താരങ്ങളായ പ്രജിത് കൈലാസവും ദീപു നാവായികുളവും. തമ്പി (നെടുമുടി വേണു) യുടെ വീട്ടിൽ പറമ്പിലെ പണിക്കാരായി ഇരുവരും എത്തുന്നതായാണ് ഈ രംഗത്തിൽ ഇവർ കൂട്ടിചേർത്തിരിക്കുന്നത്. മണിചിത്രത്താഴിലെ ഏറെ ഉദ്വേഗഭരിതമായ രംഗമായ നകുലന്(സുരേഷ് ഗോപി) കൊടുക്കുന്ന വിഷം ചേ‍ർത്ത ചായ സണ്ണി (മോഹൻലാൽ) തട്ടിയകറ്റുന്ന രംഗം ഏറെ രസകരമായി പുനരാവിഷ്കരിച്ചിരിക്കുകയാണ് കൊമേഡി സ്റ്റാർസ് താരങ്ങളായ പ്രജിത് കൈലാസവും ദീപു നാവായികുളവും.




   തമ്പി (നെടുമുടി വേണു) യുടെ വീട്ടിൽ പറമ്പിലെ പണിക്കാരായി ഇരുവരും എത്തുന്നതായാണ് ഈ രംഗത്തിൽ ഇവർ കൂട്ടിചേർത്തിരിക്കുന്നത്. ആകാംക്ഷാഭരിതമായ ഈ രംഗം പുറത്തുനിന്ന് വീക്ഷിക്കുന്നവരെന്ന നിലയിലാണ് ഇവരുടെ ഭാഗം എഡിറ്റ് ചെയ്ത് കയറ്റിയിരിക്കുന്നത്. കൂടാതെ ചന്തുവും(സുധീഷ്) സണ്ണിയും കൂടി ഏവൂരിലേക്ക് പോകുന്ന രംഗത്തിലും ഇവരെ എഡിറ്റ് ചെയ്ത് കയറ്റിയിട്ടുണ്ട്.  കോമഡി സ്റ്റാർസ് പരിപാടിയിലുൾപ്പെടെ കഴിവ് തെളിയിച്ചിട്ടുള്ളവരാണ് പ്രജിത്തും ദീപുവും. ശങ്കരനും മോഹനനും എന്ന വെബ്സീരീസും ഇവരുടേതായുണ്ട്. 




  വിഷ്ണു രാംദാസ്, സെൻ റോബിൻ, ആനന്ദ് കൊച്ചു വിഷ്ണു, ഷഹനാദ്, ഷഹിൻ ഷാൻ എന്നിവരാണ് വീഡിയോയ്ക്ക് മണിച്ചിത്രത്താഴ് ഡിലീറ്റഡ് സ്പൂഫ് വീഡിയോയ്ക്ക് പിന്നിലെ അണിയറപ്രവർത്തകർ. 'മണിച്ചിത്രത്താഴ് ഡിലീറ്റഡ് സീൻ, ഫാസിൽ സാർ ഞങ്ങളോട് ചെയിത ചതി, ഞങ്ങളുടെ സീൻ മനഃപൂർവം ഒഴിവാക്കി' എന്ന് കുറിച്ചുകൊണ്ടാണ് പ്രജിതും ദീപുവും സോഷ്യൽമീഡിയയിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്. രസകരമായ നിരവധി കമൻറുകളും ഇവർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

Find Out More:

Related Articles: