ഷൈൻ ടോം ചാക്കോ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയതിങ്ങനെ! 2011-ൽ 'ഗദ്ദാമ'യിലൂടെയാണ് അദ്ദേഹം അഭിനയലോകത്ത് സജീവമായത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായ അദ്ദേഹം സഹനടനും വില്ലനും നായകനുമായി മാറിയ താരമാണ്. ലൗ, ഓപ്പറേഷൻ ജാവ എന്നീ സിനിമകളാണ് ഷൈൻ അഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയത്. ഇപ്പോഴിതാ ഷൈനിൻറെ പഴയകാലത്തെ ഏതാനും ചിത്രങ്ങൾ സോഷ്യൽമീഡിയിയൽ വൈറലായിരിക്കുകയാണ്.സിനിമാലോകത്ത് സഹസംവിധായകനായെത്തി പിന്നീട് നടനായി മാറിയ താരമാണ് ഷൈൻ ടോം ചാക്കോ.
2011ൽ ഗദ്ദാമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ഷൈൻ ഈ അടുത്ത കാലത്ത്, ചാപ്റ്റേഴ്സ്, അന്നയും റസൂലും, ഇതിഹാസ, പകിട, ഒറ്റാൽ, സ്റ്റൈൽ കമ്മട്ടിപ്പാടം, ആൻമരിയ കലിപ്പിലാണ്, ദം, ഗോധ, ടിയാൻ, വർണ്യത്തിൽ ആശങ്ക, പറവ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി.ദീർഘകാലം സംവിധായകൻ കമലിനോടൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട് ഷൈൻ ടോം ചാക്കോ.അടുത്തിടെ റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ഷൈൻ പറഞ്ഞ കാര്യങ്ങളാണിപ്പോൾ വൈറലായിരിക്കുന്നത്. താൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്നതിനെ കുറിച്ചാണ് ഷൈൻ പറഞ്ഞിരിക്കുന്നത്. നമ്മൾ എന്ന സിനിമയിൽ അസിസ്റ്റൻറ് ഡയറക്ടർ ആയി ജോലി ചെയ്യുന്ന സമയത്ത് അതിൽ സിദ്ധാർത്ഥ് ഭരതൻ അവതരിപ്പിക്കുന്ന കഥാപാത്രം ചായ വിൽക്കുന്ന ഒരു സീനുണ്ട്.
ബസ് സ്റ്റാൻഡിൽ ചായവിറ്റുകൊണ്ടു നിൽക്കുമ്പോൾ സുഹാസിനി മാം അവിടെ വന്നു സിദ്ധുവിനെ ഹഗ് ചെയ്യുന്നതാണ് രംഗം. ഈ സീനിൽ സിദ്ധു ചായ വിൽക്കുന്ന സമയത്ത് ബസിലിരുന്ന് അത് വാങ്ങുന്നയാളുടെ പിറകിലെ സീറ്റിൽ താൻ ഇരിക്കുന്നുണ്ടായിരുന്നുവെന്നാണ് ഷൈൻ പറഞ്ഞിരിക്കുന്നത്. സിനിമാ ഗ്രൂപ്പുകളിലും ഫാൻസ് ഗ്രൂപ്പുകളിലും ഇത് ഇപ്പോൾ പ്രചരിച്ചിരിക്കുന്നുമുണ്ട്. മായാനദി, ഹു, ഇഷ്ക്, മാസ്ക്, ഉണ്ട, കാറ്റിൽ ഒരു പായ്ക്കപ്പൽ, കെട്ട്യോളാണ് എൻറെ മാലാഖ, മണിയറയിലെ അശോകൻ, ലൗ, ഓപ്പറേഷൻ ജാവ, അനുഗ്രഹീതൻ ആൻറണി, വുൾഫ് തുടങ്ങി നിരവധി സിനിമളിൽ സഹനടനായും സ്വഭാവനടനായും വില്ലനായും നായകനായും അഭിനയിച്ചു.
ഷൈനിൻറെ ആദ്യ അന്യഭാഷ സിനിമയും ഇറങ്ങാനായിരിക്കുന്നുണ്ട്. ദളപതി വിജയ് നായകനാകുന്ന നെൽസൺ ദിലീപ് കുമാർ സിനിമയായ ദളപതി 65-ൽ ഷൈൻ ടോം ചാക്കോയും അഭിനയിക്കുന്നുണ്ട്.തമി, റോയ്, കുറുപ്പ്, വെള്ളേപ്പം, ബിബ്ലിയോ, ജിന്ന്, അടി തുടങ്ങി നിരവധി സിനിമകളാണ് ഷൈൻ ടോം ചാക്കോ അഭിനയിച്ച് ഇനി ഇറങ്ങാനായിരിക്കുന്നത്.