പിന്നെയും വിവാദങ്ങളിൽ അകപ്പെട്ട് ശ്രീകുമാർ!

Divya John
പിന്നെയും വിവാദങ്ങളിൽ അകപ്പെട്ട് ശ്രീകുമാർ! കല്യാൺ ജുവല്ലേഴ്സിനായി ഒരുക്കിയ ഈ പരസ്യ ചിത്രത്തിന് പുറമെ ഒട്ടനവധി ശ്രദ്ധേയ പരസ്യചിത്രങ്ങളൊരുക്കിയ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ 'ഒടിയൻ' എന്ന മോഹൻലാൽ സിനിമ ഇറങ്ങിയതിന് ശേഷം ഇതുവരെ നിരവധി വിവാദങ്ങളിൽ ഇതിനകം ശ്രീകുമാർ ഉൾപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു വിവാദത്തിലും അദ്ദേഹം ഉൾപ്പെട്ടിരിക്കുകയാണ്. 'വിശ്വാസം അതെല്ലെ എല്ലാം' എന്ന് മലയാളികളെ കൊണ്ട് ഏറ്റുപറയിപ്പിച്ച പരസ്യ ചിത്ര സംവിധായകനായിരുന്നു വി എ ശ്രീകുമാർ മേനോൻ.സിനിമയിറങ്ങും മുമ്പ് വലിയ ഹൈപ്പ് ഉണ്ടാക്കുന്ന രീതിയിൽ ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ സോഷ്യൽമീഡിയയിൽ ട്രോളായി. ഇതോടെ ഒടിയനെതിരെ സംഘടിത ആക്രമണമാണ് നടക്കുന്നതെന്നും വ്യാജ ഐഡികളുണ്ടാക്കി സിനിമയെ തകർക്കാൻ നോക്കുകയാണെന്നും ഉൾപ്പെടെ പറഞ്ഞ് അദ്ദേഹം രംഗത്തെത്തുകയുണ്ടായി. ഏതായാലും മോഹൻലാൽ ഫാൻസ് ഉൾപ്പെടെ സോഷ്യൽമീഡിയയിലടക്കം അദ്ദേഹത്തിനെതിരെ തിരിയുന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. 




മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമായിരുന്നു ഒടിയൻ. സിനിമയ്ക്കുവേണ്ടി രൂപമാറ്റം നടത്തിയ മോഹൻലാലിൻറെ മേക്കോവർ വിശേഷങ്ങൾ കൊണ്ട് തന്നെ വലിയ ഹൈപ്പായിരുന്നു സിനിമയ്ക്കുണ്ടായിരുന്നത്. പക്ഷേ അതൊക്കെ സിനിമ ഇറങ്ങുന്നതുവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ, പ്രേക്ഷകരുടെ പ്രതീക്ഷയ്‍ക്കൊത്ത് ചിത്രം ഉയർന്നില്ല. ഇതോടെ സോഷ്യൽമീഡിയയിൽ നിരവധിപേരാണ് സംവിധായകൻ ശ്രീകുമാർ മേനോനെതിരെ രംഗത്തെത്തിയത്. 14 വർഷങ്ങൾ സിനിമയിൽ നിന്ന് വിട്ടുനിന്ന മഞ്ജു 2013-ൽ പരസ്യചിത്രങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്ക് വീണ്ടുമെത്തിയപ്പോൾ അതിന് നിമിത്തമായത് പുഷ് ഇൻറഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ പരസ്യ ഏജൻസി നടത്തിയിരുന്ന വി.എ ശ്രീകുമാർ മേനോനായിരുന്നു. അദ്ദേഹം ഒരുക്കിയ നിരവധി പരസ്യങ്ങളിൽ അഭിനയിച്ച മഞ്ജു ഒടിയനിലും പ്രധാന കഥാപാത്രമായിരുന്നു. എന്നാൽ ഒടിയൻ പ്രേക്ഷക സ്വീകാര്യത നേടാതിരുന്നപ്പോൾ മഞ്ജു തന്നോടൊപ്പം നിന്നില്ലെന്ന ആരോപണവുമായി ശ്രീകുമാറെത്തി.




 ഇതോടെ ശ്രീകുമാറിൽ നിന്നും താൻ ഭീഷണി നേരിടുന്നതായും ഔദ്യോഗിക ആവശ്യങ്ങൾക്കായി താൻ ഒപ്പിട്ട് നൽകിയ ലെറ്റർ ഹെഡും രേഖകളും തൻറെ അറിവോ സമ്മതമോ കൂടാതെ ശ്രീകമാർ ഉപയോഗിക്കുന്നു എന്നും തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന അപവാസ പ്രചാരണങ്ങൾ നടത്തുകയാണെന്നും മഞ്ജു വാര്യർ, ശ്രീകുമാർ മേനോനെതിരെ പരാതി നൽകുകയുണ്ടായി.  മഞ്ജുവിൻറെ പരാതിയെ തുടർന്ന് ശ്രീകുമാറിൻറെ പാലക്കാടുള്ള വീട്ടിൽ റെയ്ഡ് നടക്കുകയുണ്ടായി. അതിനുശേഷം സ്ത്രീകളോടു അപമര്യാദയോടെയുളള പെരുമാറ്റം, സ്ത്രീയുടെ അന്തസ്സിന് ഭംഗം വരുത്തൽ, സമൂഹമാധ്യമങ്ങളിലൂടെ അപമാന ശ്രമം എന്നീ വകുപ്പുകൾ ചേർത്ത് സംവിധായകൻ ശ്രീകുമാർ മേനോനെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. 2014-ൽ എം ടിയും വി എസ് ശ്രീകുമാ‍റും രണ്ടാമൂഴം സിനിമയാക്കാൻ കരാറിൽ ഒപ്പിട്ടിരുന്നു.



 മൂന്നു വർഷത്തിനുള്ളിൽ സിനിമ പൂർത്തിയാക്കുമെന്നായിരുന്നു കരാർ. പക്ഷേ കാലാവധി കഴിഞ്ഞിട്ടും സിനിമ യാഥാർത്ഥ്യമാകാതെയിരുന്നതോടെ ശ്രീകുമാർ മേനോൻ രണ്ടാമൂഴം സിനിമയാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എം ടി കോടതിയെ സമീപിക്കുകയായിരുന്നു. നിരവധി നാളുകൾ കേസ് നീണ്ടു നിന്നു. ഒടുവിൽ രണ്ടാംമൂഴം തിരക്കഥ എംടിക്ക് തന്നെ തിരിച്ചുനൽകാനും, ശ്രീകുമാർ മേനോൻ നൽകിയ അഡ്വാൻസ് തുക 1.25 കോടി എംടിയും തിരിച്ചുനൽകാനും അങ്ങനെ കോടതികളിലുള്ള കേസുകൾ ഇരുവരും പിൻവലിക്കണമെന്നും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഒത്തുതീർപ്പ് വ്യവസ്ഥ വരികയായിരുന്നു.

Find Out More:

Related Articles: