കമലഹാസനുമൊത്ത് അപൂർവ സഹോദരങ്ങൾ എന്ന തമിഴ് ചിത്രത്തിലും മേള രഘു അഭിനയിച്ചിരുന്നു. ഒരു ഇന്ത്യൻ പ്രണയകഥയിലും ദൃശ്യം 2ലും മേള രഘു അവതരിപ്പിച്ച ചെറിയ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികളെ വിവിധ സിനിമകളിലൂടെ ഏറെ രസിപ്പിച്ച നടൻ മേള രഘു അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുപ്പതോളം സിനിമകളിൽ അഭിനയിച്ച മേള രഘു അഭിനയ രംഗത്തേക്കെത്തിയത് കെ ജി ജോർജ്ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലൂടെയായിരുന്നു. നായകനായിട്ടായിരുന്നു ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നത്. മോഹൻലാൽ നായകനായ ദൃശ്യം 2 ആയിരുന്നു മേള രഘു അവസാനിച്ച അവസാന ചിത്രം. ദൃശ്യത്തിൽ ചായക്കടയിലെ തൊഴിലാളിയുടെ വേഷത്തിൽ ആയിരുന്നു രഘു എത്തിയിരുന്നത്.
ശശി എന്നാണ് യഥാർത്ഥ നാമം, സിനിമയിലെത്തിയപ്പോഴാണ് രഘു എന്ന് പേര് മാറ്റിയത്. മമ്മൂട്ടിയുമായി ബിഗ് സ്‌ക്രീനിൽ തുടക്കം കുറിച്ച രഘു കഴിഞ്ഞ കുറചു നാളുകളായി അബോധാവസ്ഥയിൽ ആണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ 16ന് വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് രഘുവിനെ ചേർത്തല താലൂക്കാശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുക ആയിരുന്നു. മാത്രമല്ല തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന രഘുവിൻറെ ചികിത്സയ്ക്കായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് സാമ്പത്തിക സഹായം വേണ്ടി വരുന്നുവെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. ചെങ്ങന്നൂരിലെ ഒരു ഇടത്തരം കുടുംബത്തിലാണ് രഘു ജനിച്ചത്. അച്ഛന്റെ നാല് മക്കളിൽ മൂത്തമകൻ ആയിരുന്നു ഇദ്ദേഹം.
പഠനം പത്താം ക്ലാസ് വരെ എത്തിയെങ്കിലും പതതാം തരത്തിൽ രഘുവിന് ജയിക്കാനായില്ല. എന്നാൽ സ്കൂളിൽ പഠിക്കുന്ന കാലത്തേ മിമിക്രിയിലും മോണോ ആക്ടിലും രഘു സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നു. തുടർന്ന് ഭാരത് സർക്കസിൽ ഒരാളായി കഴിഞ്ഞു കൂടുകയും ചെയ്തു. ഒടുവിൽ സർക്കസിൽ ഉണ്ടായ ഒരപകടം രഘുവിന്റെ മനം മടുപ്പ്പിച്ചെങ്കിലും ജീവിക്കാൻ വേറെ മാർഗം ഇല്ലാത്തതിനാൽ രഘു അവിടെ തന്നെ തുടരുകയായിരുന്നു.1980ൽ കോഴിക്കോട്ട് സർക്കസ് കളിക്കുമ്പോഴാണ് രഘുവിനെ കാണാൻ നടനും സംവിധായകനുമായ ശ്രീനിവാസൻ എത്തി സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് തിരക്കിയത്.
അന്ന് ചെങ്ങന്നൂർ കൃസ്ത്യൻ കോളജിൽ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. അങ്ങനെയാണ് കെ ജി ജോർജ്ജിന്റെ മേളയിൽ രഘു നായകനായി മാറിയത്. പിന്നീടാണ് ശ്യാമളയെ രഘു വിവാഹം ചെയ്യുന്നത്. പിന്നീട് കുറച്ചു സിനിമകളിൽ അഭിനയിച്ച താരം കമലഹാസനുമൊത്ത് അപൂർവ സഹോദരങ്ങൾ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിരുന്നു. ഒരു ഇന്ത്യൻ പ്രണയകഥയിലും ചെറിയ വേഷം രഘു അഭിനയിച്ചിട്ടുണ്ട്.