മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് നടിമാർ മനസ്സ് തുറക്കുന്നു!

Divya John
മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് നടിമാർ മനസ്സ് തുറക്കുന്നു! ബിയോണ്ട് ദ ക്ലൗഡ്‌സ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ച താരമാണ് നടി മാളവിക. പട്ടം പോലെ എന്ന മലയാള സിനിമയിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ മാളവിക മോഹൻ ഇന്ന് തമിഴിലും ഹിന്ദിയിലും സെലക്ടീവായ നടിമാരിൽ ഒരാളാണ്. അച്ഛനും അമ്മയും കാണുന്ന ചുരുക്കം ചില സിനിമകളിലൂടെ മാത്രമേ എനിക്ക് മലയാള സിനിമയെ അറിയുകയുള്ളൂ. എന്നിരുന്നാലും മമ്മൂട്ടിയെയും മോഹൻലാലിനെയും എനിക്ക് വലിയ ഇഷ്ടമാണ്. എന്നെ സംബന്ധിച്ച് അവരാണ് ബെസ്റ്റ്..



  രാജ്യത്തെ ഏറ്റവും മികച്ച രണ്ട് നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും- മാളവിക പറഞ്ഞു. 2013 ൽ ആണ് പട്ടം പോലെ എന്ന ചിത്രത്തിലൂടെ മാളവിക അറങ്ങേറിയത്. ഛായാഗ്രഹകനായ അളകപ്പൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായിട്ടാണ് മാളവിക എത്തിയത്. മമ്മൂട്ടിയാണ് ചിത്രത്തിലേക്ക് തന്റെ പേര് നിർദ്ദേശിച്ചത് എന്നും മാളവിക പറഞ്ഞിരുന്നു. മമ്മൂക്ക തന്നിൽ അർപ്പിച്ച ആ വിശ്വാസമാണ് സിനിമകൾ ചെയ്യാനുള്ള തന്റെ ആത്മവിശ്വാസം എന്നാണ് മാളവിക പറഞ്ഞത്. മാത്രമല്ല ഇതിനു മുൻപേ പട്ടം പോലെ എന്ന സിനിമയിൽ താൻ വരാണുണ്ടായ കാരണവും മാളവിക തുറന്നു പറഞ്ഞിരുന്നു.  




 പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന് പറ്റിയ ഒരു പുതുമുഖ നായികയെ തിരഞ്ഞുകൊണ്ടിരിയ്ക്കുന്ന സമയമായിരുന്നു അത്. അതിന് കാരണം മെഗാസ്റ്റാർ മമ്മൂട്ടിയാണെന്ന് നടി പറയുന്നു. ഫെമിനയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് തന്റെ സിനിമാ പ്രവേശനത്തെ കുറിച്ച് നടി സംസാരിച്ചത്. സിനിമ എന്ന മാന്ത്രിക ലോകത്ത് എന്നെ എത്തിച്ചത് മമ്മൂക്കയാണ്. ആ നന്ദി ഒരിക്കലും മറക്കില്ല എന്ന് മാളവിക പറഞ്ഞു. ഒരു പരസ്യത്തിൽ മമ്മൂക്ക എന്നെ കണ്ടത്. ഞാൻ ദുൽഖറിന്റെ നായികയായി അഭിനയിച്ചാൽ നന്നായിരിയ്ക്കും എന്ന് സംവിധായകനോട് പറഞ്ഞത് മമ്മൂക്കയാണ്.



   അതിന് ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിയ്ക്കുന്നു. അതുവരെ സിനിമ എന്ന ലോകം എന്റെ സ്വപ്‌നത്തിലേ ഉണ്ടായിരുന്നതല്ല. പട്ടം പോലെ എന്ന സിനിമ വിജയിച്ചാലും ഇല്ലെങ്കിലും മമ്മൂക്ക അത് കാണുമ്പോൾ, അദ്ദേഹം എന്നിൽ അർപ്പിച്ച വിശ്വാസം നിലനിർത്തണം എന്ന ആഗ്രഹം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിനുണ്ടായ വിശ്വാസമാണ് എന്റെ ആത്മവിശ്വാസം- മാളവിക മോഹൻ പറഞ്ഞു.

Find Out More:

Related Articles: