നെഞ്ചേരിച്ചിൽ മാറാൻ ഇത് ചെയ്യാം!

Divya John
നെഞ്ചേരിച്ചിൽ മാറാൻ ഇത് ചെയ്യാം! നെഞ്ചെരിച്ചിൽ എന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പലരും എപ്പോഴും പറഞ്ഞു കേൾക്കാം, എന്തു കഴിച്ചാലും നെഞ്ചെരിച്ചിൽ എന്ന്. ആസിഡ് റിഫ്‌ളക്‌സ് എന്നതാണ് ഇത്. ഇത് ഗ്യാസ് എന്ന രീതിയിൽ കണക്കാക്കുന്നവരുണ്ട്. എന്നാൽ ഇത് ഗ്യാസല്ല. അന്നനാളത്തിൽ ആസിഡ് രൂപപ്പെട്ട് ഇത് ഭക്ഷണ കണികകളുമായി ചേർന്ന് വ്രണങ്ങളുണ്ടാകുന്ന അവസ്ഥയാണ് നെഞ്ചെരിച്ചിൽ എന്നത്. ഇത് നെഞ്ചിലേയ്ക്കു വരുമ്പോൾ നെഞ്ചെരിച്ചിൽ അഥവാ ആസിഡ് റിഫ്‌ളക്‌സ് എന്ന പേരിൽ അറിയപ്പെടുന്നു. ഇത് ചിലർക്ക് ചിലപ്പോൾ ചില പ്രത്യേക ഭക്ഷണങ്ങൾ കഴിച്ചാലുണ്ടാകാം. ചിലർക്ക് ഇത് സ്ഥിരരമായി അനുഭവപ്പെടുന്ന പ്രശ്‌നവുമാണ്. ഇതിങ്ങനെ നീണ്ടു നിന്നാൽ അന്നനാളം ചുരുങ്ങുന്ന അവസ്ഥയുണ്ടാകും. ഇതു വഴി ഭക്ഷണമിറങ്ങാൻ ബുദ്ധിമുട്ടും അനുഭവപ്പെടാം. ഇത് പെപ്റ്റിക് സ്ട്രക്ടർ എന്നറിയപ്പെടും. മാത്രമല്ല, ക്യാൻസർ സാധ്യതയുമുണ്ട്.

  ഏറെ നാൾ നീണ്ടുനിന്ന് ഗുരുതരമായാൽ മാത്രമുണ്ടാകുന്ന ഒന്നാണിത്.പലരും നെഞ്ചെരിച്ചിൽ അഥവാ ആസിഡ് റിഫ്‌ളക്‌സ് അത്ര കാര്യമായി എടുക്കാറില്ല. എന്നാൽ ഇത് സ്ഥിരമായി നീണ്ടു നിന്നാൽ അൽപം ഗുരുതരമായ അവസ്ഥ തന്നെയാണെന്നു പറയാം.ഇൗ അവസ്ഥയിൽ ഭക്ഷണം കഴിച്ച ശേഷം കിടക്കുകയോ മറ്റോ ചെയ്താൽ ഈ ഭക്ഷണം മുകളിലേയ്ക്ക്, അതായത് നെഞ്ചിലേയ്ക്കു കയറി വരും. ഇത് ഈ വാൽവിലൂടെയാണ് വരുന്നത്. വാൽവ് വികസിയ്ക്കുന്നതു വഴി. ചിലരിൽ ഇത് തൊണ്ടയിലേയ്ക്കും തലയിലേയ്ക്കും വരെ കയറി വരും. ഭക്ഷണം തികട്ടി വരുമെന്നു പറയാം. ഇത് ലംഗ്‌സിലേയ്ക്ക് ഇറങ്ങുകയും ശ്വാസം മുട്ടലും മറ്റ് അസ്വസ്ഥതകളും ഉണ്ടാക്കുകയും ചെയ്യും.നമ്മുടെ അന്നനാളവും ആമാശയവും ചേരുന്നിടത്ത് ഒരു വാൽവുണ്ട്. ഇത് അൽപം ഉയർന്നു വരാൻ സാധ്യതയുണ്ട്. ഇത് ഹയാറ്റൽ ഹെർണിയ എന്നു പറയാം. 2-3 മണിക്കൂർ കഴിഞ്ഞു മാത്രം കിടക്കുക. ഇതു പോലെ അധികം മസാലകൾ കലർന്ന ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുക.

ചോക്കലേറ്റ്, കാപ്പി, ചായ എന്നിവ കഴിവതും കുറയ്ക്കുക. ഇതു പോലെ വയർ നിറയെ കഴിയ്ക്കാതിരിയ്ക്കുക. അമിത വണ്ണമുള്ളവര്ക്ക് ഈ പ്രശ്‌നം, അതായത് ഹയാറ്റൽ ഹെർണിയ കൂടുതലായി അനുഭവപ്പെടാം. ഇതിനാൽ തന്നെ തടി കുറയ്ക്കുയെന്നത് ഏറെ പ്രധാനം. ഹയാറ്റൽ ഹെർണിയയ്ക്കുള്ള പ്രധാനപ്പെട്ട കാരണമാണ് തടി കൂടുന്നത്. ഇതു പോലെ വയറ്റിൽ അസിഡിറ്റി ഉണ്ടാകാൻ ഇടയുള്ള കാര്യങ്ങൾ കുറയ്ക്കുകയും വേണം.ഇതിന് ചെയ്യാവുന്ന പരിഹാരമെന്ന് ഭക്ഷണം കഴിഞ്ഞ് ഉടൻ കിടക്കാതിരിയ്ക്കുകയെന്നതാണ്. മദ്യപാനം, പുകവലി പോലുള്ളവരിൽ ഇതു ക്യാൻസർ ആയി മാറാൻ സാധ്യത കൂടുതലാണ്. ഇല്ലെങ്കിൽ ഇത് സ്ഥിരമായി നില നിൽക്കുകയും ചെയ്യും.

 ചെറിയ ഹയാറ്റൽ ഹെർണിയയെങ്കിൽ എൻഡോസ്‌കോപി വഴിയും ക്ലിപ്പിംഗിലൂടെയുമെല്ലാം പരിഹാരം കാണാൻ സാധിയ്ക്കും. നീണ്ട നാൾ മരുന്നു കഴിച്ചാൽ ചിലർക്ക് ചില സൈഡ് ഇഫക്ടുകളുണ്ടാകും. എന്നാൽ ഇത് കഴിയ്ക്കാതിരുന്നാൽ ആമാശത്തിലെ മ്യൂകോസൽ ലെയർ അന്നനാളത്തിലേയ്ക്കു കയറി വരാനുള്ള സാധ്യത ഏറെയാണ്. അതായത് ഡോക്ടർ മരുന്നുകൾ സ്ഥിരമായി നിർദേശിച്ചിട്ടുണ്ടെങ്കിൽ താൽക്കാലിക ശമനം വന്നാലും മരുന്നുകൾ നിർത്തരുതെന്നർത്ഥം.ഹയാറ്റൽ ഹെർണിയയ്ക്ക് ചിലരിൽ മരുന്നുകൾ വച്ച് പരിഹാരം കാണാം. ഇത് കൂടുതൽ വലുതാണെങ്കിൽ സർജറി പോലുളള അവസ്ഥകളിലേയ്ക്കു പോകേണ്ടി വരും

Find Out More:

Related Articles: