അടിവയറിനു ഒതുക്കം കിട്ടാൻ ഇഞ്ചി നാരങ്ങാ വെള്ളം!

Divya John
അടിവയറിനു ഒതുക്കം കിട്ടാൻ ഇഞ്ചി നാരങ്ങാ വെള്ളം! തടി അധികം ഇല്ലാത്തവർക്കു പോലും പ്രശ്‌നമാകുന്ന ഒന്നാണ് വയർ. പെട്ടെന്ന് കൊഴുപ്പടിഞ്ഞു കൂടുന്ന ഈ ഇടത്തെ കൊഴുപ്പാകട്ടെ, പോകാൻ ഏറെ പ്രയാസമുള്ളതുമാണ്. വയർ പോകാൻ എളുപ്പ വഴികളൊന്നുമില്ല. വ്യയാമവും ഭക്ഷണ നിയന്ത്രണവും പ്രധാനം. ഇതിനൊപ്പം ചില വീട്ടുവൈദ്യങ്ങൾ കൂടി പരീക്ഷിയ്ക്കാം. അടുക്കളയിലെ കൂട്ടുകൾ മതി പലപ്പോഴും ഇവ തയ്യാറാക്കാൻ. കൃത്രിമ വഴികൾ പരീക്ഷിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. കാരണം വയർ കുറയ്ക്കാൻ നോക്കി രോഗങ്ങൾ വിലയ്ക്കു വാങ്ങുന്ന രീതിയായിരിയ്ക്കും ഇത്. വീട്ടിൽ തന്നെ ചെയ്യാവുന്ന സിംപിൾ വഴികളിൽ പെട്ട ഒന്നാണ് ഇഞ്ചിയും നാരങ്ങയും ചേർത്തുണ്ടാക്കുന്ന ഒരു പാനീയം.ഇഞ്ചിയും നാരങ്ങയും.

ഇവ രണ്ടും ആരോഗ്യപരമായ ഗുണങ്ങളാൽ മികച്ചു നിൽക്കുന്നവയാണ്. . ഇതിലെ ജിഞ്ചറോൾ ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ നൽകുന്നു. ശരീരത്തിലെ ചൂടു വർദ്ധിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണിത്. കൊഴുപ്പ് കത്തിച്ചു കളയുന്ന ഒന്നു കൂടിയാണിത്. ഇഞ്ചി ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതാണ് ഒരു ഗുണം. ശരീരത്തിന്റെ ചൂടു വർദ്ധിപ്പിച്ച് കൊഴുപ്പു കത്തിച്ചു കളയുന്ന ഒന്നാണിത്. ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നതിലൂടെയും ഇതു തടി കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. പ്രത്യേക രീതിയിൽ ഇഞ്ചി ഉപയോഗിയ്ക്കുന്നത് തടിയും വയറും കുറയ്ക്കാൻ ഏറെ നല്ലതുമാണ്.നാരങ്ങ പണ്ടു മുതൽ തന്നെ തടി കുറയ്ക്കാൻ സഹായിക്കുന്ന വീട്ടുവൈദ്യമായി പറഞ്ഞു വരുന്ന ഒന്നാണ്. ഇതിലെ വൈറ്റമിൻ സി, ആന്റി ഓക്‌സിഡന്റ് ഗുണങ്ങളാണ് സഹായിക്കുന്നത്.

ശരീരത്തിലെ അനാവശ്യ ടോക്‌സിനുകളും കൊഴുപ്പുമെല്ലാം നീക്കാൻ ഇതേറെ നല്ലതുമാണ്. ശരീരത്തിന്റെ ചൂടു വർദ്ധിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തി ഇത് ശരീരത്തിലെ കൊഴുപ്പു നീക്കുന്നു. ഇതു പോലെ ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാൻ വൈറ്റമിൻ സി ഏറെ നല്ലതുമാണ്. ഇതിനായി വേണ്ടത് ഒന്നര ഗ്ലാസ് വെള്ളം, ഒരു കഷ്ണം ഇഞ്ചി ചതച്ചത്, ഒരു പകുതി ചെറുനാരങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചത് എന്നിവയാണ്.

മുറിച്ച നാരങ്ങയുടെ നീര് പിഴിഞ്ഞു മാററി വയ്ക്കുക. നാരങ്ങയുടെ തൊലിയും ഇഞ്ചിയും ചേർത്ത് ഇളം തീയിൽ നല്ലതു പോലെ തിളപ്പിയ്ക്കുക. ഈ വെളളം ഒരു ഗ്ലാസ് ആയി മാറുന്നതു വരെ തിളപ്പിയ്ക്കണം. ഇതിന്റെ സത്ത് പൂർണമായി ഇറങ്ങാൻ വേണ്ടിയാണ് ഇത്. ഇതിനു ശേഷം ഇതിലേയ്ക്ക് പിഴിഞ്ഞു വച്ച നാരങ്ങാ നീര് ചേർക്കണം. ഇത് ഇളം ചൂടായി മാറുമ്പോൾ വെറും വയറ്റിൽ കുടിയ്ക്കാം. 

Find Out More:

Related Articles: