വൈറ്റ് ഡിസ്ചാർജിന് നെല്ലിക്കാക്കുരു പരിഹാരം.
നല്ല ഓർമ ശക്തിയും ബുദ്ധി ശക്തിയും നെല്ലിക്ക കഴിക്കുന്നതു വഴി ജണ്ടാകുമെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. നിരവധി ഫ്ലേവനോളുകൾ, രാസവസ്തുക്കൾ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ ബി 5, വിറ്റാമിൻ ബി 6, കോപ്പർ, മാംഗനീസ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ നെല്ലിക്കയിൽ കലോറിയും കൊഴുപ്പും വളരെ കുറവാണ്.യോനിയിൽ നിന്നുണ്ടാവുന്ന വൈറ്റ് ഡിസ്ചാർജ് (വെള്ളപോക്ക്) അല്ലെങ്കിൽ ല്യൂകോർഹിയ ബാധിച്ച സ്ത്രീകൾക്ക് ഇത് നന്നായി ഗുണം ചെയ്യും.പൊടിച്ച വിത്തുകൾ കഴിക്കുന്നത് പല ഗുരുതര രോഗങ്ങൾക്കുമുള്ള പരിഹാരമാണ്. വജൈനൽ ഡിസ്ചാർജ്ജ് എന്ന അവസ്ഥയെ വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ നെല്ലിയ്ക്ക കുരു സഹായിക്കും.
മാർക്കറ്റിൽ നിന്ന് ഇതിെൻറ വിത്തുകളോ പൊടിയോ മേടിക്കുകയോ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുകയോ ചെയ്യാം. നെല്ലിക്കയുടെ കുരു വേർതിരിച്ചെടുത്ത് മിക്സിയിൽ പൊടിച്ച് നന്നായി പേസ്റ്റ് രൂപത്തിൽ ആക്കാം. അതിൽ തേനോ ശർക്കരയോ ചേർത്ത് വായുസഞ്ചാരമില്ലാത്ത പാത്രത്തിൽ സൂക്ഷിക്കാം.ഇത് ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ 1 ടേബിൾ സ്പൂൺ ഈ പേസ്റ്റ് കലർത്തി എല്ലാ ദിവസവും രാവിലെ കുടിക്കുന്നത് വളരെ നല്ലതാണ്.പല രീതിയിൽ നെല്ലിക്ക നമുക്ക് കഴിക്കാം. ഒന്നുകിൽ വെറുതേ ചവച്ചരച്ച് കഴിക്കാം.
അതല്ലെങ്കിൽ ജ്യൂസ് രൂപത്തിൽ കഴിക്കാം.കൂടുതൽ പേരിലും ഇത് സാധാരണമാണ്, പക്ഷേ ചില സന്ദർഭങ്ങളിൽ ഇത് ഈസ്ട്രജൻ അസന്തുലിതാവസ്ഥയുടെയോ അണുബാധയുടെയോ അടയാളമായിരിക്കാം. യോനിയിലെ അണുബാധ കാരണം ഇതിെൻറ അളവ് കൂടാം. അല്ലെങ്കിൽ അത് അപ്രത്യക്ഷമാവുകയും കാലാകാലങ്ങളിൽ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യാം. വീക്കം കുറയ്ക്കാനും അണുബാധ കുറയ്ക്കാനും നെല്ലിക്കയുടെ വിത്തുകൾ സഹായിക്കും. ഫലപ്രദമായ ഫലത്തിനായി ഇത് ഒരാഴ്ച തുടർച്ചയായി കഴിക്കണം.