വ്യായാമം ചെയ്യാത്തവർ കുളിക്കുമ്പോൾ ഇതൊക്കെ ചെയ്യാം!

Divya John
വ്യായാമം ചെയ്യാത്തവർ കുളിക്കുമ്പോൾ ഇതൊക്കെ ചെയ്യാം! പുരുഷന്മാരേക്കാൾ പിറകിൽ ആണ് സ്ത്രീകൾ വ്യായാമ കാര്യത്തിൽ. പ്രത്യേകിച്ചും വീട്ടമ്മമാർ. വീട്ടു ജോലികൾ തന്നെ നല്ല വ്യായാമമല്ലേ എന്ന ചോദ്യമാകും തിരിച്ചു കിട്ടുക. സമയക്കുറവാണ് മറ്റൊരു കാരണം. ഇതിനാൽ തന്നെ നാൽപതുകളിലും അൻപതുകളിലും ആരോഗ്യ പ്രശ്‌നങ്ങൾ വർദ്ധിയ്ക്കുന്ന സ്ത്രീകളും ധാരാളമുണ്ട്. പല രോഗങ്ങളുമായി ഡോക്ടറുടെ അടുത്തു വരുന്നവരിൽ മധ്യവയസ്‌കരായ സ്ത്രീകൾ ധാരാളമുണ്ട്. വ്യായാമം ചെയ്യാൻ ആഗ്രഹമുള്ള സ്ത്രീകളെങ്കിലും ഇത് ചെയ്യാൻ സമയം കിട്ടാത്തവരുണ്ട്. ഇത് അത്യാവശ്യമെന്ന് അറിയാത്ത വിഭാഗം, വീട്ടു ജോലികൾ ചെയ്യുന്നത് വ്യായാമ ഗണത്തിൽ കാര്യമായി കൂട്ടാൻ കഴിയില്ലെന്നുള്ള അറിവില്ലാത്ത വിഭാഗം, പ്രത്യേകിച്ചും ഇന്നത്തെ കാലത്ത് മനുഷ്യന്റെ ജോലികൾ പലതും മനുഷ്യ നിർമിതമായവ ഏറ്റെടുക്കുമ്പോൾ.

വ്യായാമക്കുറവുള്ള സ്ത്രീകൾക്ക് കുളിയ്ക്കുമ്പോൾ ചില മാറ്റങ്ങൾ വരുത്തിയാൽ ഇത് ഒരു വ്യായാമത്തിന്റെ ഗുണം നൽകും.ദേഹത്തും മുഖത്തുമെല്ലാം എണ്ണ പുരട്ടി മസാജ് ചെയ്യുക. ഇത് ആരോഗ്യ ഗുണം മാത്രമല്ല, ചർമ ഗുണവും നൽകും. പാദങ്ങൾക്കടിയിലും ചെവിയ്ക്കു പുറകിലുമെല്ലാം തന്നെ എണ്ണ മസാജ് ചെയ്യുക. ഇതു ചെയ്യുമ്പോൾ കൈകൾക്കും ശരീരത്തിനുമെല്ലാം വ്യായാമം ലഭിയ്ക്കും. ഒപ്പം എണ്ണ തേച്ചു കുളിയുടെ ഗുണവും. ഇത് ശരീരത്തിന് ചൂടു നൽകുന്നു. രക്തപ്രവാഹം വർദ്ധിപ്പിയ്ക്കുന്നു.കുളിയ്ക്കുന്നത് വ്യായാമ ഗുണം നൽകാൻ ചെയ്യേണ്ട ആദ്യ കാര്യമെന്നത് ബാത്‌റൂമിൽ ഒരു എണ്ണക്കുപ്പി സൂക്ഷിയ്ക്കുകയെന്നതാണ്.പകരം വെള്ളം തുണി കഴുകാൻ ഉപയോഗിയ്ക്കുന്ന വിധത്തിലെ ടബ്ബിൽ വയ്ക്കുക. അതായത് ബക്കറ്റു പോലും വേണ്ട. ഉദ്ദേശം കുനിഞ്ഞ് കപ്പു കൊണ്ട് വെള്ളമെടുക്കുന്ന രീതി. ഇത് കുനിഞ്ഞു നിവരുന്ന നല്ല വ്യായാമമാണ് നൽകുന്നത്. നടുവേദനയ്ക്ക് നല്ലൊരു വ്യായാമം.

വയറിന് വ്യായാമം. ഇതു പോലെ ചെറിയ കപ്പിൽ വെള്ളമെടുക്കുക. ചെറിയ കപ്പാകുമ്പോൾ പല തവണ കുനിഞ്ഞു നിവരേണ്ടി വരുന്നു. ഇത് നല്ല വ്യായാമമാണ്. നാം അറിയാതെ തന്നെ കുളിയ്ക്കുമ്പോൾ വ്യായാമമാകുന്നു.രണ്ടാമത് കുളിയ്ക്കാൻ ഉപയോഗിയ്ക്കുന്ന വെള്ളമാണ്. നാം ഷവർ ഉപയോഗിച്ചു കുളിയ്ക്കാതിരിയ്ക്കുക.അൽപം സോപ്പ് ശരീരത്തിന്റെ എല്ലായിടത്തും എത്താവുന്ന രീതിയിൽ തേയ്ക്കണം. ഇത് സോപ്പിന്റെ ഉപയോഗം കുറയ്ക്കുമെന്നു മാത്രമല്ല, കൈകൾ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തും. നല്ലൊരു വ്യായാമവും ഒപ്പം മസാജുമാകും. ശരീരത്തിന്റേയും ചർമത്തിന്റേയും ആരോഗ്യത്തിന് അധികം സോപ്പ് ഉപയോഗിയ്ക്കാത്തതാണ് നല്ലത്. ഇതിലെ കെമിക്കലുകൾ ചർമത്തിന് ദോഷം വരുത്തുന്നവയാണ്.

 കഴിവതും നാച്വറൽ സോപ്പുകൾ ഉപയോഗിയ്ക്കുക. സോപ്പിട്ടു പതപ്പിയ്ക്കുകയെന്ന ശീലം നല്ലതല്ല.ഇതല്ലാതെ ചെയ്യാവുന്ന ഒന്നൂ കൂടിയുണ്ട്. സോപ്പു തേയ്ക്കുമ്പോൾ ശ്രദ്ധിയ്‌ക്കേണ്ടത്. അൽപം മാത്രം സോപ്പു തേയ്ക്കുക.എണ്ണ പുരട്ടി നിൽക്കുന്ന സമയത്തു മതിയാകും. അപ്പോൾ എണ്ണ പുരട്ടി അൽപനേരം നിൽക്കുകയെന്നതും സാധ്യമാകും. ഇതു കൊണ്ട് ഗുണങ്ങൾ രണ്ടാണ്. നല്ല വ്യായാമവുമാകും, ഇതേ സമയം ബാത്‌റൂം വൃത്തിയുമാകും. ഇതിനെല്ലാം സമയം വേണ്ടേ എന്നതാകും ചോദ്യമെങ്കിൽ വ്യായാമത്തിനൊപ്പം ചർമ ഗുണവും വൃത്തിയുമെല്ലാം നൽകുന്ന പ്രവൃത്തികളാണ് ഇവയെന്നതാണ് ഉത്തരം. സ്വയമായി അൽപ സമയം എടുക്കാനില്ലെങ്കിൽ ഭാവിയിൽ പല രോഗങ്ങൾക്കുമായി ആശുപത്രികൾ കയറിയിറങ്ങേണ്ടി വരും.

Find Out More:

Related Articles: