എണ്ണ മയം നീക്കാൻ മികച്ച ഫേസ് പാക്ക്
കക്കിരിയിലെ രേതസ് സ്വഭാവവും വിറ്റാമിൻ സിയും ചർമ്മത്തിന്റെ സുഷിരങ്ങൾ മെച്ചപ്പെടുത്താനും സെബം, അഴുക്ക്, മൃത ചർമ്മകോശങ്ങൾ എന്നിവ നീക്കം ചെയ്യാനും സഹായിക്കും. ചർമ്മത്തിൽ നിന്ന് അഴുക്കും അധിക എണ്ണയും നീക്കം ചെയ്യാൻ മുൾട്ടാനി മിട്ടി നിങ്ങളെ സഹായിക്കുന്നു. 2 ടേബിൾസ്പൂൺ മുൾട്ടാനി മിട്ടി അരമണിക്കൂറോളം വെള്ളത്തിൽ വയ്ക്കുക. ഇതിലേക്ക് 1 ടേബിൾ സ്പൂൺ നാരങ്ങ നീരും 2 ടേബിൾസ്പൂൺ കക്കിരി നീരും ചേർക്കുക. ഇതിലേക്ക് അൽപം പാലും നിങ്ങൾക്ക് ചേർക്കാം. ഈ മിശ്രിതം 15-20 മിനിറ്റ് നേരം മുഖത്ത് പുരട്ടി വിശ്രമിക്കുക. തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. എണ്ണയും അഴുക്കും നീക്കം ചെയ്യുന്നതിനൊപ്പം, രക്തചംക്രമണം മെച്ചപ്പെടുത്താനും ഈ ഫെയ്‌സ് മാസ്‌ക് നിങ്ങളെ സഹായിക്കും.
മികച്ച ഫലങ്ങൾക്കായി ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ മാസ്‌ക് പ്രയോഗിക്കുക. ഓറഞ്ച് തൊലി പൊടിയിൽ വെള്ളമോ പാലോ അല്ലെങ്കിൽ തൈരോ ചേർക്കുക. തുടർന്ന് ഈ മിശ്രിതം മുഖത്ത് പുരട്ടുക. വീട്ടിൽ എളുപ്പത്തിൽ തയാറാക്കാവുന്ന ഈ ഓറഞ്ച് തൊലി മാസ്‌ക് അടഞ്ഞുപോയ ചർമ്മ സുഷിരങ്ങൾ വൃത്തിയാക്കാൻ സഹായിക്കുന്നു. ഇതിലൂടെ നിങ്ങൾക്ക് എണ്ണമയം നീങ്ങിയ തിളക്കമുള്ള ചർമ്മം ലഭിക്കുന്നു. 2 ടേബിൾസ്പൂൺ തൈര്, 2 ടേബിൾസ്പൂൺ നാരങ്ങ നീര് എന്നിവ കലർത്തി ഈ ഫെയ്‌സ് പായ്ക്ക് ബ്രഷ് ഉപയോഗിച്ച് ചർമ്മത്തിൽ പുരട്ടുക. 5 -10 മിനിറ്റ് നേരം ഉണങ്ങാൻ വിട്ട ശേഷം ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകി എണ്ണയില്ലാത്ത മോയ്‌സ്ചുറൈസർ മുഖത്ത് പുരട്ടുക. ചർമ്മത്തിലെ എണ്ണമയം അകറ്റാൻ ആഴ്ചയിൽ ഒരിക്കൽ ഈ മാസ്‌ക് ഉപയോഗിക്കാവുന്നതാണ്.